ന്യൂഡൽഹി: കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിലും കേരളംതന്നെയാണ് മാതൃകയെന്ന് കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധി. ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് രാഹുൽ കേരള സർക്കാരിന്റെ പ്രവർത്തനങ്ങളെ പ്രശംസിച്ചത്. കോവിഡ് നേരിടാൻ ലോക്ക് ഡൗണ്‍ മാത്രമല്ല പരിഹാരം. പരിശോധന വ്യാപകമാക്കണം. കോവിഡ് പ്രതിരോധം നടക്കേണ്ടത് സംസ്ഥാന, ജില്ലാ തലങ്ങളിലാണ്. ഇക്കാര്യത്തില്‍ കേരളം വിജയമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
- അവ്നി
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യ, ഇന്ത്യന്‍ രാഷ്ട്രീയം, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, കോവിഡ്