ന്യൂഡൽഹി : കേന്ദ്ര സർക്കാർ 11.44 ലക്ഷം പാൻ കാർഡു കൾ അസാധുവാക്കി. നിയമം അനുസരിച്ച് ഒരാൾക്ക് ഒന്നിൽ കൂടുതൽ പാൻ കാർഡ് ഉണ്ടാകാൻ പാടില്ല. എന്നാൽ വ്യാജ പാന്‍ കാര്‍ഡു കളും ഒരാൾക്ക് ഒന്നിൽ അധികം പാന്‍ കാര്‍ഡു കളും കണ്ടെത്തി യതിന്റെ അടി സ്ഥാന ത്തിലാണ് കേന്ദ്ര സർക്കാ രിന്റെ ഈ നടപടി. വ്യാജ രേഖ കള്‍ നല്‍കി പാന്‍ കാർഡ് എടുത്തവര്‍ നിയമ നട പടി കൾ നേരി ടേണ്ടി വരും.
നമ്മുടെ പാന്‍ കാർഡ് ഇപ്പോഴും സാധുവാണോ എന്ന് ഇന്‍കം ടാക്‌സ് ഇ – ഫയലിംഗ് വെബ് സൈറ്റ് ലിങ്കില്‍ ക്ലിക്ക് ചെയ്തു മനസ്സിലാക്കാം.
ഹോം പേജിലെ Know Your PAN എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. തുറന്നു വരുന്ന വിൻഡോ യിൽ ചോദിച്ചി രിക്കുന്ന വിവര ങ്ങൾ ചേർക്കുക. പാൻ കാർഡു മായി ബന്ധിപ്പി ച്ചിരി ക്കുന്ന മൊബൈൽ നമ്പറിൽ ലഭി ക്കുന്ന ‘വൺ ടൈം പാസ്‌വേഡ്, സൈറ്റിലെ കോള ത്തില്‍ ചേർക്കുക.
പാൻ കാർഡ് അസാധു വാക്കിയിട്ടില്ല എങ്കിൽ നിങ്ങ ളുടെ വിശദാംശ ങ്ങൾക്ക് കൂടെ ‘ആക്ടീവ്’ എന്ന സന്ദേശം തെളിയും. നിങ്ങൾ നൽകിയ അതേ വിവര ങ്ങൾ ഉൾക്കൊ ള്ളിച്ച ഒന്നിൽ അധികം പാൻ കാർഡു കൾ ഉണ്ടെങ്കിൽ കൂടുതല്‍ വിശദാംശ ങ്ങൾ നൽകു വാൻ ആവശ്യപ്പെടും.
കഴിഞ്ഞ ജൂലായ് മാസം മുതല്‍ പാന്‍ കാര്‍ഡിന് അപേക്ഷി ക്കുമ്പോള്‍ ആധാര്‍ നിര്‍ബന്ധം ആക്കി യിരുന്നു. ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്ന തിന് മുമ്പായി ഇത്തവണ പാന്‍ കാര്‍ഡ് ആധാര്‍ കാര്‍ഡു മായി ലിങ്ക് ചെയ്യണം എന്നും സര്‍ക്കാര്‍ നിര്‍ദ്ദേശി ച്ചിരുന്നു. ഇതു വരെക്കും ലിങ്ക് ചെയ്തിട്ടില്ല എങ്കില്‍ 2017 ഡിസംബറോടെ പാന്‍ കാര്‍ഡ് അസാധു വാകും.