ന്യൂഡൽഹി : രാജ്യത്ത് 500,1000 രൂപയുടെ നോട്ടുകൾ നിർത്തലാക്കുകയാണെന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. കള്ളപ്പണത്തിനും കള്ളപ്പണക്കാർക്കും എതിരെയുള്ള ശക്തമായ ആയുധമായിട്ടാണ് ഈ നീക്കത്തെ നോക്കിക്കാണുന്നത്. ജനങ്ങൾ വളരെ ആവേശത്തോടെയാണ് പ്രധാനമന്ത്രിയുടെ പുതിയ തീരുമാനത്തെ സ്വാഗതം ചെയ്തത്.
പുതിയ നിയമപ്രകാരം ഡിസംബർ 31 ന് മുമ്പ് 500,1000 രൂപയുടെ നോട്ടുകൾ ബാങ്കുകളിലും പോസ്റ്റ് ഓഫീസുകളിലും ചെന്ന് മാറ്റണം. 100 ന്റെ നോട്ടുകൾ കൂടിതലിറക്കണമെന്നും 2000 ന്റെ നോട്ടുകൾ ഫെബ്രുവരി 2017 ൽ പുറത്തിറക്കുമെന്നും പറയുന്നു. എ.ടി എമ്മുകളിൽ നിന്നും ദിവസം 10000 രൂപ മാത്രമേ എടുക്കാൻ സധിക്കുകയുള്ളൂ. സർക്കാർ ആശുപത്രികളിലും ഫാർമസികളിലും 500,100 രൂപ സ്വീകരിക്കും.
- അവ്നി
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യ, ഇന്ത്യന്‍ രാഷ്ട്രീയം