ന്യൂദല്‍ഹി : നോട്ട് അസാധുവാക്കല്‍ പരിഗണി ക്കുവാന്‍ റിസര്‍വ്വ് ബാങ്കി നോട് ആവശ്യ പ്പെട്ടത് കേന്ദ്ര സര്‍ക്കാര്‍ എന്ന് റിപ്പോര്‍ട്ട്.
സാമ്പത്തിക കാര്യ ങ്ങള്‍ക്കാ യുള്ള പാര്‍ല മെന്‍ററി സമിതിക്ക് റിസര്‍വ്വ് ബാങ്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടി ലാണ്‍ സര്‍ക്കാര്‍ വാദ ത്തിന് വിരുദ്ധ മായ നില പാടു ള്ളത്.
500, 1000 രൂപ നോട്ടു കള്‍ പിന്‍ വലി ക്കുന്ന കാര്യം പരി ഗണി ക്കാന്‍ സര്‍ ക്കാര്‍ ആവശ്യ പ്പെടുക യായി രുന്നു എന്ന് ആര്‍. ബി. ഐ. രേഖ കളില്‍ പറയുന്നു.
കേന്ദ്ര സര്‍ ക്കാർ മുന്നോട്ടു വെച്ച നിർദ്ദേശം പരി ഗണിച്ച് റിസര്‍വ്വ് ബാങ്കി ന്‍റെ കേന്ദ്ര ബോര്‍ഡ് 500,1000 രൂപ നോട്ടു കള്‍ പിന്‍വലി ക്കാന്‍ സര്‍ ക്കാറി നോട് ശുപാര്‍ശ ചെയ്യുക യായി രുന്നു.
പ്രധാന മന്ത്രി നരേന്ദ്രമോദി 2016 നവം ബര്‍ 8 രാത്രി യാണ് നോട്ട് പിന്‍ വലിക്കല്‍ പ്രഖ്യാപിച്ചത്.
കള്ള നോട്ട്. തീവ്ര വാദ പ്രവര്‍ത്തന ങ്ങള്‍ ക്കുള്ള കള്ള പ്പണത്തിന്‍റെ വിനി യോഗം, കള്ളപ്പണം എന്നിവ തടയുന്ന തിനായി 500, 1000 രൂപ നോട്ടു കള്‍ പിന്‍വലിക്കുന്ന കാര്യം പരിഗ ണിക്കണം എന്ന് നവംബര്‍ ഏഴി നാണ് കേന്ദ്ര സര്‍ക്കാര്‍ റിസര്‍വ്വ് ബാങ്കിനെ ഉപദേശിച്ചത് എന്ന് വീരപ്പ മൌലി അദ്ധ്യക്ഷ നായ പാര്‍ലമെന്‍ററി സമിതി മുമ്പാകെ ഡിസംബര്‍ 22ന് റിസര്‍വ്വ് ബാങ്ക് സമര്‍പ്പിച്ച ഏഴ് പേജുള്ള രേഖ കളില്‍ വ്യക്ത മാക്കുന്നു. ഇന്ത്യന്‍ എക്‌സ്പ്രസ്സ് ആണ് ഈ വാർത്ത റിപ്പോര്‍ട്ടു ചെയ്തി രിക്കുന്നത്.
- tag : സാമ്പത്തികം
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, ഇന്ത്യ, വിവാദം, സാമ്പത്തികം