ന്യൂഡൽഹി : രാജ്യസഭാ തെരഞ്ഞെടുപ്പിൽ ‘നോട്ട’ (നൺ ഒാഫ് ദ എബൗ) അനുവദി ക്കുക യില്ല എന്ന് സുപ്രീം കോടതി. പ്രത്യക്ഷ തെര ഞ്ഞെടുപ്പിൽ വ്യക്തി ഗത സമ്മതി ദായ കർക്കു വേണ്ടി നടപ്പിലാക്കിയ താണ് ‘നോട്ട’ സംവി ധാനം എന്നും സുപ്രീം കോടതി വ്യക്ത മാക്കി.
ബാലറ്റ് പേപ്പറിൽ ‘നോട്ട’ അനുവദിച്ചു കൊണ്ടുള്ള തെര ഞ്ഞെടുപ്പ് കമ്മീഷന്റെ വിജ്ഞാപനം സുപ്രീം കോടതി റദ്ദാക്കുക യും ചെയ്തു.
No NOTA in Rajya Sabha elections, rules Supreme Court – The Indian Express https://t.co/pPRm1kaTvL pic.twitter.com/x5tP0og15c
— Supreme Court India (@SupremeCourtFan) August 21, 2018
രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബാലറ്റ് പേപ്പറിൽ നോട്ട സംവിധാനം ഉൾപ്പെടു ത്തുവാൻ അനു വദിച്ചു കൊണ്ടുള്ള തെര ഞ്ഞെ ടുപ്പ് കമ്മീ ഷന്റെ വിജ്ഞാ പനം ചോദ്യം ചെയ്തു കൊണ്ട് ഗുജറാത്ത് നിയമ സഭാ കോൺ ഗ്രസ്സ് ചീഫ് വിപ്പ് ഷൈലേഷ് മനു ഭായ് പർമർ സമർ പ്പിച്ച ഹരജി യെ തുടർ ന്നായി രുന്നു കോടതി വിധി. നോട്ട സംവിധാനം കുതിര ക്കച്ചവട ത്തിനും അഴി മതിക്കും ഇടയാക്കും എന്നും ഷൈലേഷ് മനു ഭായ് പർമർ ചൂണ്ടി ക്കാട്ടി യിരുന്നു.
നോട്ട നടപ്പി ലാക്കുന്ന തോടെ വോട്ട് ചെയ്യാ തിരി ക്കുന്ന തിന് നിയമ സാധുത നൽ കുക യാണ് തെര ഞ്ഞെടുപ്പ് പാനൽ ചെയ്യു ന്നത് എന്ന് സുപ്രീം കോടതി അഭി പ്രായ പ്പെട്ടിരുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസു മാരായ ഖാൻ വിൽകർ, ഡി. വൈ. ചന്ദ്ര ചൂഡ് എന്നി വര്‍ അടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താ വിച്ചത്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, ഇന്ത്യ, ഇന്ത്യന്‍ രാഷ്ട്രീയം, കോടതി, തിരഞ്ഞെടുപ്പ്, നിയമം, പ്രതിഷേധം, സാങ്കേതികം, സുപ്രീംകോടതി