എസ്. ഐ. ആര്‍. സമയ പരിധി നീട്ടി : എന്യുമറേഷന്‍ ഫോം 18 വരെ സ്വീകരിക്കും

December 6th, 2025

logo-election-commission-of-india-ePathram

ന്യൂഡല്‍ഹി : കേരളത്തിലെ എസ്. ഐ. ആർ. എന്യുമറേഷന്‍ സമയ പരിധി നീട്ടി എന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

2025 ഡിസംബര്‍ 18 വരെ എന്യുമറേഷന്‍ ഫോം സ്വീകരിക്കും. ഡിസംബര്‍ 21 ന് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. 2026 ജനുവരി 22 വരെ ആക്ഷേപങ്ങള്‍ അറിയിക്കാം. അന്തിമ വോട്ടര്‍ പട്ടിക ഫെബ്രുവരി 21 ന് പ്രസിദ്ധീകരിക്കും.

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ കേരളത്തിന്റെ ആവശ്യം പരിഗണിച്ച്, എന്യുമറേഷന്‍ സ്വീകരിക്കുന്ന തീയ്യതി നീട്ടുന്ന കാര്യം അനുഭാവ പൂര്‍വ്വം പരിഗണിക്കുവാൻ സുപ്രീം കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നിർദ്ദേശം നൽകിയിരുന്നു.

കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ രത്തന്‍ ഖേല്‍ക്കർ, ചീഫ് സെക്രട്ടറി ഡോ. എ. ജയ തിലക് എന്നിവർ എസ്. ഐ. ആര്‍ നീട്ടുന്നത് സംബന്ധിച്ച് കൂടിക്കാഴ്ച നടത്തി ചർച്ചകൾ ഉണ്ടായിരുന്നു. എന്യുമറേഷന്‍ ഫോം സ്വീകരിക്കു വാനുള്ള തിയ്യതി ഒരാഴ്ച കൂടി നീട്ടണം എന്നുള്ള സര്‍ക്കാര്‍ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിക്കുകയായിരുന്നു.

- pma

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »

വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ആധാർ ബന്ധിത ഫോൺ നമ്പർ നിർബ്ബന്ധം

September 25th, 2025

logo-election-commission-of-india-ePathram
ന്യൂഡൽഹി : തെരെഞ്ഞെടുപ്പ് കമ്മിഷന്റെ പോർട്ടലും ആപ്പും വഴി ഓൺ ലൈനായി വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും നീക്കം ചെയ്യുന്ന തിനും ആധാറുമായി ബന്ധിപ്പിച്ച ഫോൺ നമ്പർ നിർബ്ബന്ധം എന്ന് അധികൃതർ. ഇതിനായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇസിനെറ്റ് (ECINet) പോർട്ട ലിൽ ‘ഇ-സൈൻ’ ഫീച്ചർ പ്രാവർത്തികമാക്കിയിട്ടുണ്ട്.

ആധാറുമായി ബന്ധിപ്പിച്ച ഫോൺ നമ്പറുകൾ ഉപയോഗിച്ച് അപേക്ഷകരുടെ ഐഡന്റിറ്റി പരിശോധിച്ച്‌ കൊണ്ടാണ് ഇനി മുതൽ ഫോമുകൾ പൂരിപ്പിക്കുക. അപേക്ഷകരുടെ വോട്ടർ കാർഡിലെ പേര് ആധാറിൽ ഉള്ളത് തന്നെ എന്നും അവർ ഉപയോഗിക്കുന്ന മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിച്ചതാണ് എന്നും ഉറപ്പാക്കാൻ പോർട്ടൽ അപേക്ഷകന് മുന്നറിയിപ്പ് നൽകുന്ന ഒരു ഫീച്ചറാണ് കൂട്ടിച്ചേർത്തിരിക്കുന്നത്.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

ഗ്യാനേഷ് കുമാര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു

February 19th, 2025

election-commissioner-gyanesh-kumar-2025-ePathram

ന്യൂഡല്‍ഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ഗ്യാനേഷ് കുമാര്‍ ചുമതലയേറ്റു. 1988 ബാച്ച് കേരള കേഡര്‍ ഐ. എ. എസ്. ഉദ്യോഗസ്ഥനാണ് ഗ്യാനേഷ് കുമാര്‍. നിലവിലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ സ്ഥാനം ഒഴിഞ്ഞ സാഹചര്യത്തിലാണ് പുതിയ നിയമനം. 1989 ബാച്ചിലെ ഐ. എ. എസ്. ഹരിയാന കേഡർ ഉദ്യോഗസ്ഥനായ ഡോ. വിവേക് ജോഷിയെ കമ്മീഷണറായും നിയമിച്ചു.

ഭരണഘടന, ചട്ടങ്ങള്‍, തെരഞ്ഞെടുപ്പ് നിയമങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ എന്നിവക്ക് അനുസൃതമായി വോട്ടര്‍മാര്‍ക്ക് ഒപ്പം ഉണ്ടാവും എന്നും 18 വയസ്സ് പൂര്‍ത്തിയായ എല്ലാവരും തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങളുടെ ഭാഗമാകണം എന്നും  സ്ഥാനം ഏറ്റെടുത്ത ഗ്യാനേഷ് കുമാര്‍ പ്രതികരിച്ചു. എന്നാൽ ചട്ടങ്ങൾ മറി കടന്നുള്ള നിയമനത്തിൽ കടുത്ത പ്രതിഷേധവുമായി ലോക്‌ സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത് വന്നു. Image Credit : WiKi

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം

December 9th, 2024

lady-posh-act-woman-sexual-harrasment-ePathram
ന്യൂഡൽഹി : തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ തടയുന്ന പോഷ് നിയമ ത്തിൻ്റെ പരിധിയിൽ രാഷ്ട്രീയ പാർട്ടികളെ കൊണ്ടു വരണം എന്ന ആവശ്യം ഉന്നയിക്കേണ്ടത് ആദ്യം തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിലാണ് എന്ന് സുപ്രീം കോടതി.

തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതിൽ ഇടപെട്ടില്ല എങ്കിൽ വീണ്ടും കോടതിയെ സമീപിക്കാം എന്നും സുപ്രീം കോടതി നിർദ്ദേശം. ജസ്റ്റിസുമാരായ സൂര്യകാന്ത്, മൻ മോഹൻ എന്നിവർ അടങ്ങിയ ബെഞ്ചാണ് ഈ നിർദ്ദേശം വെച്ചത്.

പോഷ് നിയമം നടപ്പാക്കാൻ രാഷ്ട്രീയ പാർട്ടികൾക്ക് നിർദ്ദേശം നൽകണം എന്നാവശ്യപ്പെട്ട് മലയാളി അഭിഭാഷക എം. ജി. യോഗമായ യാണ് സുപ്രീം കോടതിയെ സമീപിച്ചത്. കേന്ദ്ര സർക്കാരിനെയും ഒൻപത് ദേശിയ പാർട്ടി കളെയും എതിർ കക്ഷികൾ ആക്കിയിരുന്നു.

എന്നാൽ രാഷ്ട്രീയ പാർട്ടികൾക്ക് എതിരെയുള്ള നടപടിക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് അധികാരമുള്ളത് എന്നും സുപ്രീം കോടതി ചൂണ്ടി ക്കാട്ടി.

പോഷ് ആക്ടിൻറെ അടിസ്ഥാനത്തിൽ രാഷ്ട്രീയ പാർട്ടികളിലെ ലൈംഗിക അതിക്രമ പരാതികൾ പരിഗണിക്കാൻ ആഭ്യന്തര കമ്മിറ്റികള്‍ രൂപീകരിക്കേണ്ടതില്ല എന്ന് കേരള ഹൈക്കോടതി യുടെ വിധി നേരത്തെ വന്നിരുന്നു. ഈ വിധിക്ക് എതിരെ ആരും അപ്പീൽ നൽകിയിട്ടില്ല എന്നുള്ളതും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

അതുപോലെ അസംഘടിത മേഖലയിലും കരാർ അടിസ്ഥാനത്തിൽ ഉള്ള തൊഴിൽ ഇടങ്ങളിലും ഇത്തരം പരാതി കൾ ഉണ്ടാകുമ്പോൾ എന്ത് നടപടിയാണ് സ്വീകരിക്കുന്നത് എന്നും സുപ്രീം കോടതി ആരാഞ്ഞു.

എല്ലാ തൊഴിലിടങ്ങളിലുമുള്ള സ്ത്രീകളെ നിയമം ഉൾക്കൊള്ളുന്നു എന്ന് ഹർജിക്കാരിക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷക ശോഭ ഗുപ്ത സുപ്രീം കോടതിയിൽ പറഞ്ഞു. അസംഘടിത മേഖലകൾക്ക് ഈ നിയമം ബാധകമാണോ എന്ന ചോദ്യത്തിന് ലോക്കൽ കമ്മിറ്റികൾ മുഖേന അത്തരം സ്ഥാപന ങ്ങളെയും ഈ നിയമം ഉൾക്കൊള്ളുന്നു എന്നും ശോഭ ഗുപ്ത അറിയിച്ചു.

- pma

വായിക്കുക: , , , , , , , , , , , , , , , ,

അഭിപ്രായം എഴുതുക »


« ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും »



  • എസ്. ഐ. ആര്‍. സമയ പരിധി നീട്ടി : എന്യുമറേഷന്‍ ഫോം 18 വരെ സ്വീകരിക്കും
  • സഞ്ചാർ സാഥി ആപ്പ് : ഉത്തരവ് പിൻവലിച്ച് കേന്ദ്ര സർക്കാർ
  • മുലപ്പാലിൽ യുറേനിയം സാന്നിദ്ധ്യം : കുഞ്ഞുങ്ങളിൽ ക്യാൻസറിന് വരെ കാരണമാകും
  • ജസ്റ്റിസ് സൂര്യ കാന്ത് ചീഫ് ജസ്റ്റിസ്സായി ചുമതലയേറ്റു
  • അറസ്റ്റിനുള്ള കാരണം എഴുതി നൽകണം : സുപ്രീം കോടതി
  • റോഡ് അപകടങ്ങളിൽ ജീവൻ രക്ഷിക്കുന്നതിൽ കേരളം മുന്നിൽ
  • വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ആധാർ ബന്ധിത ഫോൺ നമ്പർ നിർബ്ബന്ധം
  • സി. പി. രാധാകൃഷ്ണന്‍ ഉപ രാഷ്ട്ര പതിയായി സത്യ പ്രതിജ്ഞ ചെയ്തു ചുമതലയേറ്റു
  • ഗുജറാത്തിലും പശുവിനെ ‘രാജ്മാത’യായി പ്രഖ്യാപിക്കണം : കോൺഗ്രസ്സ് എം. പി.
  • തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നൽകാൻ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കുക
  • രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കുന്നു
  • ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിനു സുപ്രീം കോടതി സ്റ്റേ
  • കമല്‍ ഹാസന്‍ ഇനി രാജ്യ സഭാ എം. പി : തമിഴില്‍ സത്യപ്രതിജ്ഞ ചെയ്തു
  • റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും റീല്‍സ് ചിത്രീകരിച്ചാൽ പിഴ ഈടാക്കും
  • ദൃശ്യവും ശബ്ദവും പകര്‍ത്തുന്ന സി. സി. ടി. വി. ക്യാമറകൾ സ്ഥാപിക്കണം
  • രാജ്യ സഭയിലേക്ക് കമൽ ഹാസനെ അയക്കും : മക്കൾ നീതി മയ്യം
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി. ആർ. ​ഗവായ് ചുമതലയേറ്റു
  • അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ
  • ജോണ്‍ ബ്രിട്ടാസ് സി. പി. എം. രാജ്യ സഭ കക്ഷി നേതാവ്
  • ജാതി സെന്‍സസ് നടപ്പാക്കും : കേന്ദ്ര സർക്കാർ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine