ന്യൂഡല്‍ഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ഗ്യാനേഷ് കുമാര്‍ ചുമതലയേറ്റു. 1988 ബാച്ച് കേരള കേഡര്‍ ഐ. എ. എസ്. ഉദ്യോഗസ്ഥനാണ് ഗ്യാനേഷ് കുമാര്‍. നിലവിലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ സ്ഥാനം ഒഴിഞ്ഞ സാഹചര്യത്തിലാണ് പുതിയ നിയമനം. 1989 ബാച്ചിലെ ഐ. എ. എസ്. ഹരിയാന കേഡർ ഉദ്യോഗസ്ഥനായ ഡോ. വിവേക് ജോഷിയെ കമ്മീഷണറായും നിയമിച്ചു.
ഭരണഘടന, ചട്ടങ്ങള്‍, തെരഞ്ഞെടുപ്പ് നിയമങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ എന്നിവക്ക് അനുസൃതമായി വോട്ടര്‍മാര്‍ക്ക് ഒപ്പം ഉണ്ടാവും എന്നും 18 വയസ്സ് പൂര്‍ത്തിയായ എല്ലാവരും തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങളുടെ ഭാഗമാകണം എന്നും സ്ഥാനം ഏറ്റെടുത്ത ഗ്യാനേഷ് കുമാര്‍ പ്രതികരിച്ചു. എന്നാൽ ചട്ടങ്ങൾ മറി കടന്നുള്ള നിയമനത്തിൽ കടുത്ത പ്രതിഷേധവുമായി ലോക് സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത് വന്നു. Image Credit : WiKi
- പതിനേഴു വയസ്സു കഴിഞ്ഞാല്‍ വോട്ടർ ഐ. ഡി. കാർഡിന് അപേക്ഷിക്കാം
- തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ എങ്ങിനെ നടപ്പിലാക്കും എന്നു വ്യക്തമാക്കണം
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: election-commission-of-india, ഇന്ത്യ, ഇന്ത്യന്‍ രാഷ്ട്രീയം, തിരഞ്ഞെടുപ്പ്, വിവാദം, സാങ്കേതികം, സുപ്രീംകോടതി