ന്യൂഡല്‍ഹി : നാഷണലിസ്റ്റ് കോൺഗ്രസ്സ് പാർട്ടി (എന്‍. സി. പി.) യുടെ ഔദ്യോഗിക തെരഞ്ഞെടുപ്പ് ചിഹ്നമായ ‘ക്ലോക്കി’ ന് വേണ്ടി എന്‍. സി. പി. ശരദ് പവാര്‍ വിഭാഗം നടത്തിയ നീക്കത്തിന് സുപ്രീം കോടതിയില്‍ തിരിച്ചടി. എന്‍. സി. പി. അജിത് പവാര്‍ വിഭാഗത്തിന് തന്നെ ക്ലോക്ക് ചിഹ്നം ഉപയോഗിക്കാം എന്ന് ജസ്റ്റിസ്സു മാരായ സൂര്യകാന്ത്, ദീപാങ്കര്‍ ദത്ത, ഉജ്ജ്വല്‍ ഭുയാന്‍ എന്നിവർ അടങ്ങിയ ബഞ്ച് ഉത്തരവിട്ടു.
‘ക്ലോക്ക്’ സംബന്ധിച്ച തര്‍ക്കം കോടതിയുടെ പരിഗണനയിൽ ആണെന്നു തെരഞ്ഞെടുപ്പ് പരസ്യങ്ങളില്‍ വ്യക്തമാക്കും എന്ന സത്യ വാങ്മൂലം സമര്‍പ്പിക്കാന്‍ അജിത് പവാര്‍ വിഭാഗത്തിന് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കി. ഇത് സംബന്ധിച്ച് നേരത്തേ പുറപ്പെടുവിച്ച ഉത്തരവ് പാലിക്കും എന്നാണു സത്യ വാങ്മൂല ത്തില്‍ അവര്‍ വ്യക്തമാക്കേണ്ടത്.
ചിഹ്നത്തിന് വേണ്ടിയുള്ള തര്‍ക്കത്തിന്ന് ശേഷം യഥാർത്ഥ എന്‍. സി. പി. യായി അജിത് പവാര്‍ വിഭാഗത്തെ തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരി ക്കുകയും ശരദ് പവാര്‍ വിഭാഗത്തിന് ‘കാഹളം’ ചിഹ്നം അനുവദിക്കുകയും ചെയ്തിരുന്നു. ഇതിന്ന് എതിരെ യാണ് ശരദ് പവാര്‍ വിഭാഗം സുപ്രീം കോടതിയെ സമീപിച്ചത്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയം, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, കേരള രാഷ്ട്രീയം, കോടതി, തിരഞ്ഞെടുപ്പ്, വിവാദം, സാങ്കേതികം, സുപ്രീംകോടതി