ന്യൂഡൽഹി : ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെ ടുപ്പിൽ ‘നോട്ട’ (നിരാസ വോട്ട്) സ്റ്റേ ചെയ്യണം എന്ന് ആവശ്യ പ്പെട്ട് കോൺ ഗ്രസ്സ് സമർപ്പിച്ച ഹരജി സുപ്രീം കോടതി തള്ളി.
ഗുജറാത്ത് രാജ്യ സഭാ തെര ഞ്ഞെടുപ്പ് മുന്നില്‍ കണ്ടു കൊണ്ടാണ് നോട്ട വോട്ട് ചെയ്യുന്നത് ഒഴിവാ ക്കുവാന്‍ കോണ്‍ഗ്രസ്സ് നേതൃത്വം തെരഞ്ഞെടുപ്പ് കമ്മീഷനേയും പിന്നീട് സുപ്രീം കോടതി യേയയും സമീപിച്ചത്.
സ്റ്റേ അനുവദി ക്കേണ്ട തായ സാഹചര്യം ഇല്ലാ എന്നും സുപ്രീം കോടതി നിരീക്ഷിച്ചു. 2014ൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നിരാസ വോട്ടിന് ഉത്തരവ് പുറത്തിറക്കി യിരുന്നു എന്നും പരാതി ക്കാർ ഇതു വരെ എവിടെ ആയി രുന്നു എന്നും കോടതി ചോദിച്ചു.
ഗുജറാത്തില്‍ നിന്നുള്ള മൂന്ന് രാജ്യ സഭാ സീറ്റു കളി ലേക്ക് തെരഞ്ഞെടുപ്പ് നടക്കുവാന്‍ പോവുക യാണ്. 182 അംഗ നിയമ സഭ യില്‍ 44 എം. എല്‍. എ. മാരുടെ വോട്ട് നേടു ന്നയാള്‍ രാജ്യ സഭയിലേക്ക് തെര ഞ്ഞെടുക്ക പ്പെടും.
ശങ്കര്‍ സിംഗ് വഗേല യുടെ നേതൃത്വ ത്തില്‍ ഒരു വിഭാഗം പാര്‍ട്ടി വിടുകയും മറ്റു കോണ്‍ഗ്രസ്സ് എം. എല്‍. എ. മാരെ ചാക്കിട്ടു പിടിക്കാന്‍ ബി. ജെ. പി. നീക്കം ശക്ത മാക്കു കയും ചെയ്ത പ്പോഴാണ് ‘നോട്ട’ (നിരാസ വോട്ട്) അപകടം ചെയ്യും എന്ന് കോണ്‍ഗ്രസ്സ് നേതൃത്വം തിരിച്ചറിഞ്ഞത്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, ഇന്ത്യന്‍ രാഷ്ട്രീയം, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, തിരഞ്ഞെടുപ്പ്, സാങ്കേതികം, സുപ്രീംകോടതി