പൂണെ : വിഖ്യാത കാര്‍ട്ടൂണിസ്റ്റ് ആര്‍. കെ. ലക്ഷ്മണ്‍ (94) അന്തരിച്ചു. വൈകിട്ട് ഏഴു മണി യോടെ പൂണെ യിലെ സ്വകാര്യ ആശുപത്രി യിലായിരുന്നു അന്ത്യം. മൂത്രാശയ സംബന്ധമായ അസുഖ ത്തെ ത്തുടര്‍ന്ന് ജനുവരി 17നാണ് അദ്ദേഹത്തെ ആശുപത്രി യില്‍ പ്രവേശിപ്പിച്ചത്.
ഇന്ത്യ മുഴുവന്‍ ശ്രദ്ധിച്ച കാര്‍ട്ടൂണിസ്റ്റായിരുന്നു ആര്‍. കെ. ലക്ഷ്മണ്‍. ടൈംസ് ഓഫ് ഇന്ത്യ യിലെ ‘ദി കോമണ്‍മാന്‍ ‘എന്ന കഥാപാത്ര ത്തിലൂടെ സാധാരണ ക്കാരന്റെ ആശ കളും പ്രതീക്ഷ കളും പ്രശ്‌ന ങ്ങളും ദുരിത ങ്ങളും സമൂഹ ത്തിന് മുന്നിലെത്തിച്ചു. ഒന്നും സംസാരി ക്കാതെ എല്ലാത്തിനും സാക്ഷി യായി നില്‍ക്കുന്ന ‘കോമണ്‍ മാന്‍’ ഒന്നും സംസാരിച്ചില്ലാ എങ്കിലും നൂറു വാക്കു കളെക്കാള്‍ മൂര്‍ച്ഛ യുണ്ടായിരുന്നു.
1921 ല്‍ മൈസൂരിലാണ് ആര്‍. കെ. ലക്ഷ്മണ്‍ ജനിച്ചത്. മാസിക കളില്‍ വരച്ചു കൊണ്ടാണ് അദ്ദേഹം ഈ രംഗ ത്തേക്ക് വരുന്നത്. ഹൈസ്‌കൂള്‍ പഠന ത്തിന് ശേഷം മുംബൈ യിലെ ജെ. ജെ. സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍ പ്രവേശനം തേടി അപേക്ഷ നല്‍കി യെങ്കിലും നിരസിക്കപ്പെട്ടു.
തുടര്‍ന്ന് മൈസൂര്‍ സര്‍വ കലാ ശാലയില്‍ നിന്ന് ആര്‍ട്‌സില്‍ ബിരുദം നേടി. ജോലി നേടി മുംബൈ യില്‍ എത്തി. തുടര്‍ന്ന് ബ്ലിറ്റ്‌സിലും ഫ്രീപ്രസ്സ് ജര്‍ണലിലും വരച്ചു.
1947 ല്‍ ‘ടൈംസ് ഓഫ് ഇന്ത്യ’യില്‍ എത്തി. ‘യൂ സെഡ് ഇറ്റ്’ എന്ന പോക്കറ്റ് കാര്‍ട്ടൂണി നെയും അതിലെ കഥാ പാത്ര മായ ‘കോമണ്‍മാനേ’യും അനശ്വരമാക്കി അര നൂറ്റാണ്ടോളം ടൈംസ് ഓഫ് ഇന്ത്യയില്‍ ജോലി ചെയ്തിരുന്നു.
2005 ല്‍ രാജ്യം പദ്മ വിഭൂഷണ്‍ നല്‍കി ആദരിച്ചു. പ്രശസ്ത നോവലിസറ്റ് ആര്‍. കെ. നാരായണന്‍ സഹോദരനാണ്.
രണ്ടു നോവലുകളും ‘ദി ടണല്‍ ഓഫ് ടൈം’ എന്ന ആത്മകഥയും രചിച്ച ആര്‍.കെ ലക്ഷ്മണ്‍ ചെറുകഥ, ഉപന്യാസം, യാത്രാ വിവരണം എന്നിവയും എഴുതി സാഹിത്യ രംഗത്തും തന്റെ കഴിവ് പ്രകടി പ്പിച്ചിട്ടുണ്ട്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യ, ചരമം, സാംസ്കാരികം