ന്യൂഡല്‍ഹി : ഇന്ത്യയുടെ സംസ്‌കാരം ബഹുസ്വരതയും സഹിഷ്ണുതയും നിറഞ്ഞ താണ് ഇത് സൂക്ഷ്മതയോടെ നില നിര്‍ ത്തണം എന്ന് റിപ്പബ്ലിക് ദിന സന്ദേശ ത്തില്‍ രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജി.
ബ്രിട്ടീഷ് ഭരണ ത്തില്‍ നിന്ന് സ്വാതന്ത്ര്യം നേടുന്നതിനും രാജ്യ ത്തിന്റെ ഭരണ ഘടനയ്ക്കും പരമാധികാര ഘടനയ്ക്കും രൂപം നല്‍കുന്ന തിന് സംഭാവന കള്‍ നല്കിയ ദേശീയ നേതാക്കളെ രാഷ്ട്രപതി അനുസ്മരിച്ചു.
ഭീകര പ്രവര്‍ത്തന ത്തിന് എതിരെ പോരാടാന്‍ ഇന്ത്യ യോടൊപ്പം നില്‍ക്കാന്‍ ലോക രാഷ്ട്രങ്ങളെ അദ്ദേഹം ആഹ്വാനം ചെയ്തു. തീവ്ര വാദവും അക്രമ ങ്ങളും ഇന്ന് അതിര്‍ത്തി കളില്‍ പതിവായി രിക്കുന്നു. ബഹു രാഷ്ട്ര സംഘര്‍ഷ ങ്ങള്‍ ഭീകര പ്രവര്‍ത്തനത്തെ ഇന്ന് ഒരു വ്യവസായ മാക്കി. സമാധാനവും അഹിംസയും അയല്‍പക്ക സൗഹൃദവും നമ്മുടെ വിദേശ നയ ത്തിന്റെ അടിസ്ഥാന മായി നില കൊള്ളണം – അദ്ദേഹം പറഞ്ഞു.
സ്ത്രീ കളെ ബഹുമാനിക്കുക യും അവര്‍ക്ക് അവകാശവും നല്‍കുന്ന രാജ്യ ത്തിനേ ലോക ശക്തി യാകാന്‍ കഴിയുള്ളൂ. ബലാത്സംഗം, കൊല പാതകം, പീഡനം, സ്ത്രീ ധന അക്രമ ങ്ങള്‍ തുടങ്ങിയവ സ്വന്തം ഭവന ങ്ങളില്‍ പ്പോലും സ്ത്രീകളെ ഭയപ്പെടുത്തുക യാണ്. ദാരിദ്ര്യ നിര്‍മാര്‍ജനവും മത സ്വാതന്ത്ര്യവും ലിംഗ സമത്വവും ഭരണ ഘടന ഉറപ്പു നല്‍കുന്ന താണ്. വിശക്കുന്നവന്റെ സ്വരാജ്യത്തെ ഓര്‍മി പ്പിക്കുന്ന മഹാത്മജി യുടെ സന്ദേശം സാക്ഷാത്കരിക്കുന്ന താവണം ദാരിദ്ര്യ നിര്‍മാര്‍ജ്ജനം എന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യ, ഇന്ത്യന്‍ രാഷ്ട്രീയം