ന്യൂഡൽഹി : മുന്‍ രാഷ്ട്രപതി ഡോ. എ. പി. ജെ. അബ്ദുള്‍ കലാം (83) അന്തരിച്ചു. തിങ്കളാഴ്ച വൈകുന്നേരം ഏഴു മണിക്ക് ഷില്ലോംഗ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ് മെന്റില്‍ പ്രബന്ധം അവതരി പ്പിക്കുന്ന തിനിടെ കുഴഞ്ഞു വീണ കലാമിനെ സ്വകാര്യ ആശുപത്രി യിൽ പ്രവേശിപ്പിച്ചു എങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാ ഘാത മായി രുന്നു മരണ കാരണം.
ഇന്ത്യയുടെ 11 ആമത് രാഷ്ട്ര പതി യായിരുന്നു. കലാമിന്റെ മരണത്തെ തുടർന്ന രാജ്യത്തെ വിദ്യാലയങ്ങൾക്കും സർക്കാർ സ്ഥാപന ങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു. 2002 മുതൽ 2007 വരെ ഇന്ത്യ യുടെ രാഷ്ട്രപതി യായിരുന്നു.
അബൂൽ പക്കീർ ജൈനുലാബ്ദീൻ അബ്ദുൾ കലാം എന്ന എ. പി. ജെ. അബ്ദുൽ കലാം 1931 ഒക്‌ടോബര്‍ 15ന് തമിഴ്നാട്ടിലെ രാമേശ്വര ത്താണ് ജനിച്ചത്. ഇന്ത്യ തദ്ദേശീയ മായി വികസിപ്പിച്ച ബാലിസ്റ്റിക് മിസൈ ലിന്റേയും, ലോഞ്ചിംഗ് വെഹിക്കിളിന്റേയും അടിസ്ഥാന സാങ്കേതിക വിദ്യ വികസിപ്പി ക്കുന്നതിനും ഏകോപിപ്പി ക്കുന്നതിനും അബ്ദുൾ കലാം നൽകിയ സംഭാവനകൾ നിസ്തുല മാണ്.
മിസൈൽ സാങ്കേതിക വിദ്യ യിൽ അദ്ദേഹം നൽകിയ സംഭാവന കൾ കണക്കി ലെടുത്ത് ഭാരത ത്തിന്റെ മിസൈൽ മനുഷ്യൻ എന്ന് വിശേഷി പ്പിക്കാറുണ്ട്. പൊഖ്റാൻ ആണവ പരീക്ഷണ ത്തിനു പിന്നിലും സാങ്കേതിക മായും, ഭരണ പര മായും സുപ്രധാന മായ പങ്കു വഹിച്ചിട്ടുണ്ട്.
രാഷ്ട്രം ഭാരത രത്‌നയും പത്മ ഭൂഷനും പത്മ വിഭൂഷണും നല്‍കി ആദരിച്ചിട്ടുണ്ട്. തമിഴില്‍ നിരവധി കവിത കള്‍ രചിച്ചിട്ടുണ്ട്. ഇന്ത്യ 2020, വിംഗ്സ് ഓഫ് ഫയര്‍, ഇഗ്‌നൈറ്റഡ് മൈന്‍ഡ്‌സ് എന്നിവ യാണ് പ്രധാന കൃതികള്‍.
അന്ത്യ കര്‍മങ്ങള്‍ സ്വദേശമായ രാമേശ്വരത്ത് നടക്കും. ഏഴ് ദിവസ ത്തെ ദു:ഖാചരണം രാജ്യത്ത് പ്രഖ്യാപിച്ചിട്ടുണ്ട്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യ, ഇന്ത്യന്‍ രാഷ്ട്രീയം, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, ചരമം, ശാസ്ത്രം