ന്യൂഡല്‍ഹി : സോഷ്യലിസ്റ്റ് നേതാവും കേന്ദ്ര പ്രതിരോധ മന്ത്രി യും ആയിരുന്ന ജോര്‍ജ്ജ് ഫെര്‍ണാ ണ്ടസ് (88) അന്ത രിച്ചു. ഇന്നു രാവിലെ ആറു മണി യോടെ ഡൽഹി യിലെ വസതി യിലാ യിരുന്നു അന്ത്യം.
അല്‍ഷി മേഴ്‌സും പാര്‍ക്കിന്‍ സണ്‍സ് രോഗവും ബാധിച്ച് ചികിത്സ യില്‍ ആയി രുന്നു.
1930 ജൂണ്‍ മൂന്നിന് മംഗലാ പുരത്ത് ജനിച്ച ജോര്‍ജ് ഫെര്‍ ണാണ്ടസ് വിദ്യാഭ്യാസത്തിനു ശേഷം പത്ര പ്രവര്‍ ത്തക നായി ജോലി ഔദ്യോഗിക ജീവിതം ആരംഭിച്ചു.
റാം മനോഹര്‍ ലോഹ്യ, പ്ലാസിഡ് ഡെ മെല്ലോ എന്നി വരുടെ രാഷ്ട്രീയ പ്രവര്‍ ത്തന ങ്ങളില്‍ ആകൃഷ്ട നായി സോഷ്യലിസ്റ്റ് ട്രേഡ് യൂണി യനില്‍ ചേര്‍ന്ന് പൊതു പ്രവര്‍ ത്തനം ആരംഭിച്ചു. അടിയന്തരാ വസ്ഥക്ക് എതിരെ യുള്ള പ്രതിഷേധ ങ്ങള്‍ ക്ക് നേതൃത്വം കൊടുത്ത ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് ജയില്‍വാസം അനുഷ്ടിച്ചിട്ടുണ്ട്.
1961 ലെ ബോംബെ മുന്‍ സിപ്പല്‍ തെരഞ്ഞെ ടുപ്പില്‍ മല്‍സ രിച്ചു വിജയിച്ചു. 1967 ലെ ലോക് സഭാ തെര ഞ്ഞെടു പ്പില്‍ മത്സരിച്ച തിലൂടെ ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന രാഷ്ട്രീയ നേതാവ് ആയി മാറി. 1969 ല്‍ സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി, 1973 ല്‍ പാര്‍ട്ടി ചെയര്‍ മാന്‍ എന്നി ങ്ങനെ യായിരുന്നു അദ്ദേഹ ത്തിന്റെ രാഷ്ട്രീയ രംഗത്തെ വളര്‍ച്ച.
1989 ല്‍ വി. പി. സിംഗ് മന്ത്രി സഭ യില്‍ റെയില്‍വേ വകുപ്പു മന്ത്രി യായിരുന്നു. കൊങ്കണ്‍ റെയില്‍വേ നിര്‍മ്മാ ണ പ്രവര്‍ ത്തന ങ്ങള്‍ തുട ങ്ങി യത് അദ്ദേഹ ത്തിന്റെ ഭരണ കാലത്ത് ആയി രുന്നു.
1998 ല്‍ എ. ബി. വാജ്പേയ് മന്ത്രി സഭയില്‍ പ്രതി രോധ വകുപ്പു മന്ത്രി യായി പ്രവര്‍ ത്തിച്ചു. 2009 – 2010 കാല ഘട്ട ത്തില്‍ ബീഹാറില്‍ നിന്നും രാജ്യ സഭാ അംഗ വുമായി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യ, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, ചരമം