ന്യൂഡല്‍ഹി : ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ഐ. പി. എസ്. ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിന്റെ ജീവന് ജയിലില്‍ ഭീഷണി ഉണ്ടെന്ന് ഭട്ടിന്റെ ഭാര്യയുടെ പരാതി ലഭിച്ചതിനെ തുടര്‍ന്ന് ജെയിലില്‍ ഭട്ട് സുരക്ഷിതനാണ് എന്ന് ഉറപ്പു വരുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഗുജറാത്ത് സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി.
ഭട്ടിന് ഇനിയും ജാമ്യം ലഭിച്ചിട്ടില്ല. ഭട്ടിനെ തങ്ങളുടെ കസ്റ്റഡിയില്‍ വിട്ടു കിട്ടണം എന്ന് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹം ഇപ്പോഴും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ആയതിനാല്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ ആവില്ല.
സഞ്ജീവ് ഭട്ടിന്റെ ബാങ്ക് ലോക്കറുകള്‍ തുറക്കണം എന്ന പോലീസിന്റെ ആവശ്യം അംഗീകരിച്ചാല്‍ ജാമ്യം ലഭിക്കാന്‍ എളുപ്പമാവും എന്ന കോടതിയുടെ നിര്‍ദ്ദേശം അദ്ദേഹം തള്ളി. ഇത് ആദര്‍ശങ്ങളുടെ യുദ്ധമാണ്. ഇതില്‍ മോഡി സര്‍ക്കാരുമായി വിട്ടുവീഴ്ച ചെയ്യാന്‍ താന്‍ തയ്യാറല്ല. എത്രനാള്‍ വേണമെങ്കിലും അതിനു വേണ്ടി ജെയിലില്‍ കിടക്കാന്‍ താന്‍ തയ്യാറാണ് എന്നും സഞ്ജീവ് ഭട്ട് കോടതിയെ അറിയിച്ചു.
2002ലെ ഗുജറാത്ത് വര്‍ഗ്ഗീയ കലാപ വേളയില്‍ മുസ്ലിം സമുദായത്തെ അടിച്ചൊതുക്കാന്‍ ഹിന്ദു സമുദായാംഗങ്ങളെ അനുവദിക്കുമാറ് പോലീസ് നിഷ്ക്രിയത്വം പാലിക്കണമെന്ന് പോലീസ് ഉദ്യോഗസ്ഥരുടെ ഒരു യോഗത്തില്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി നിര്‍ദ്ദേശം നല്‍കി എന്ന് സഞ്ജീവ് ഭട്ട് സുപ്രീം കോടതിക്ക് മുന്‍പാകെ സത്യവാങ്മൂലം നല്‍കിയിരുന്നു. ഇതിന്റെ പ്രതികാരമായാണ് ഇപ്പോള്‍ കേസുകളില്‍ കുടുക്കി ഇദ്ദേഹത്തെ മോഡി സര്‍ക്കാര്‍ അറസ്റ്റ് ചെയ്തത്.
ഭട്ടിന്റെ അറസ്റ്റിനെതിരെ രാജ്യമെമ്പാടും വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. മോഡിയെ അറസ്റ്റ് ചെയ്ത നടപടി തെറ്റായി പോയെന്ന് അണ്ണാ ഹസാരെ പറഞ്ഞു. ഇത് ജനാധിപത്യത്തിനു ഗുണകരമല്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, തീവ്രവാദം, പീഡനം, പോലീസ് അതിക്രമം, പ്രതിഷേധം, മനുഷ്യാവകാശം