Thursday, October 28th, 2010

രാജ്യദ്രോഹം!

arundhathi-roy-epathram

ജമ്മു : അരുന്ധതി റോയിയെ രാജ്യദ്രോഹിയായി മുദ്ര കുത്തിയാല്‍ പോലീസ്‌ ചുമത്താന്‍ പോകുന്ന ഇന്ത്യന്‍ പീനല്‍ കോഡിലെ 124 A വകുപ്പ് പ്രകാരം 1922ല്‍ പിടിയിലായ രാഷ്ട്ര പിതാവ്‌ മഹാത്മാ ഗാന്ധി അന്ന് തനിക്കെതിരെയുള്ള കേസിന്റെ വാദത്തിനിടെ കോടതിയില്‍ പറഞ്ഞ വാചകം ഇന്നും അന്വര്‍ത്ഥമാണ്. “ഇന്ത്യന്‍ പീനല്‍ കോഡിലെ രാഷ്ട്രീയ വിഭാഗങ്ങളില്‍ പ്രമുഖമായ വകുപ്പായ 124 A പൌരന്റെ അവകാശങ്ങളെ അടിച്ചമര്‍ത്താന്‍ ഉദ്ദേശിച്ചുള്ളതാണ്.” എന്നാണു ഗാന്ധിജി പറഞ്ഞത്‌.

എന്തെങ്കിലും വാചകമോ, ചിഹ്നമോ, പ്രതീകമോ, എഴുത്തിലൂടെയോ, സംസാരത്തിലൂടെയോ, വരപ്പിലൂടെയോ അല്ലെങ്കില്‍ വേറെ ഏതെങ്കിലും വിധേനയോ ഇന്ത്യയില്‍ നിലവിലുള്ള നിയമപരമായ ഒരു സര്‍ക്കാരിനെതിരെ വെറുപ്പ്‌ ഉണ്ടാക്കുന്നതിനായി ഉപയോഗിച്ചാല്‍ ഈ നിയമം മൂലം രാജ്യ ദ്രോഹത്തിനു കേസെടുക്കാം എന്നാണു 124 A വകുപ്പ്‌ അനുശാസിക്കുന്നത്.

ഒരു വ്യവസ്ഥിതിയെയോ വ്യക്തിയെയോ പറ്റി അഭിമതമില്ലാത്ത പക്ഷം അഹിംസയില്‍ ഊന്നി അത് വ്യക്തമായി പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം വ്യക്തിക്കുണ്ടാവണം എന്നും മഹാത്മജി പറഞ്ഞു.

ഇന്ത്യ കണ്ടതില്‍ വെച്ചേറ്റവും വലിയ ദേശ സ്നേഹികള്‍ ഈ നിയമം മൂലം ശിക്ഷിക്കപ്പെട്ടി ട്ടുള്ളതിനാല്‍ ഇതേ നിയമം തനിക്കെതിരെ ചുമത്തിയതില്‍ താന്‍ അഭിമാനം കൊള്ളുന്നു എന്നും ഗാന്ധിജി അന്ന് പറഞ്ഞു.

രാജ്യദ്രോഹ നിയമത്തിനെതിരെ ശബ്ദിച്ച ഗാന്ധിജിയെ ചരിത്രം വാഴ്ത്തുമ്പോള്‍, കാശ്മീരിലെ സൈന്യത്തിന്റെ അതിക്രമങ്ങള്‍ക്കെതിരെ ശബ്ദിച്ച അരുന്ധതി റോയിയെ ഈ വകുപ്പിന്റെ പേരില്‍ എങ്ങനെ രാജ്യ ദ്രോഹിയായി കുറ്റം ചുമത്താനാവും?

താന്‍ കാശ്മീരില്‍ സഞ്ചരിച്ച് അവിടത്തെ ജനങ്ങളുമായി സംവദിച്ചപ്പോള്‍ കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നതായി തനിക്ക് ബോദ്ധ്യപ്പെട്ടതായി അരുന്ധതി റോയ്‌ വ്യക്തമാക്കിയിട്ടുണ്ട്. ഷോപ്പിയാനില്‍ ക്രൂരമായി ബലാല്‍സംഗം ചെയ്തു കൊല്ലപ്പെട്ട ആസിയ യുടെ ഭര്‍ത്താവിന്റെയും നിലോഫറിന്റെ സഹോദരന്റെയും കൂടെ, അവരുടെ സുഹൃത്തുക്കളുടെ കൂടെ, താന്‍ ഇരുന്നു സംസാരിച്ചു. ഇന്ത്യയില്‍ നിന്നും തങ്ങള്‍ക്ക് നീതി ലഭിക്കില്ല എന്ന് വേദനയോടെയും രോഷത്തോടെയും പറയുന്ന ഒരു കൂട്ടം ആളുകളായിരുന്നു അത്. സ്വാതന്ത്ര്യം മാത്രമാണ് അവര്‍ക്കുള്ള പ്രതീക്ഷ. കുറ്റവാളികള്‍ക്കെതിരെ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ചവരുടെ ഇടയില്‍ നിന്നും പിടിച്ചെടുത്ത കുട്ടികളുടെ കൈ വിരലുകളിലെ നഖങ്ങള്‍ കട്ടിംഗ് പ്ലെയര്‍ ഉപയോഗിച്ച് പോലീസ്‌ പിഴുതെടുത്തതും താന്‍ കണ്ടു. വര്‍ഗ്ഗീയ കൊലപാതകികളും, കൂട്ട ക്കൊലയാളികളും, കോര്‍പ്പോറേറ്റ്‌ ഭീകരരും, അക്രമികളും, ബാലാല്‍സംഗികളും, പട്ടിണി പാവങ്ങളെ വേട്ടയാടി അഴിഞ്ഞാടുന്നവരും സ്വൈര്യ വിഹാരം നടത്തുമ്പോള്‍, നീതി ചോദിക്കുന്നവരുടെ കൈ നഖങ്ങള്‍ പറിച്ച് എടുക്കേണ്ട ഗതികേടിലാണ് ഇന്ന് രാഷ്ട്രമെങ്കില്‍, അതിനെതിരെ ശബ്ദിക്കുന്ന എഴുത്തുകാരെ തടവില്‍ ആക്കുന്നതാണ് രാഷ്ട്ര നീതിയെങ്കില്‍, തനിക്ക്‌ ആ രാഷ്ട്രത്തോട് സഹതാപമുണ്ട് എന്ന് അരുന്ധതി റോയ്‌ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

ഇംഗ്ലീഷിലുള്ള പ്രസ്താവനയുടെ പൂര്‍ണ്ണ രൂപം:

I write this from Srinagar, Kashmir. This morning’s papers say that I may be arrested on charges of sedition for what I have said at recent public meetings on Kashmir. I said what millions of people here say every day. I said what I, as well as other commentators have written and said for years. Anybody who cares to read the transcripts of my speeches will see that they were fundamentally a call for justice. I spoke about justice for the people of Kashmir who live under one of the most brutal military occupations in the world; for Kashmiri Pandits who live out the tragedy of having been driven out of their homeland; for Dalit soldiers killed in Kashmir whose graves I visited on garbage heaps in their villages in Cuddalore; for the Indian poor who pay the price of this occupation in material ways and who are now learning to live in the terror of what is becoming a police state.

Yesterday I travelled to Shopian, the apple-town in South Kashmir which had remained closed for 47 days last year in protest against the brutal rape and murder of Asiya and Nilofer, the young women whose bodies were found in a shallow stream near their homes and whose murderers have still not been brought to justice.

I met Shakeel, who is Nilofer’s husband and Asiya’s brother. We sat in a circle of people crazed with grief and anger who had lost hope that they would ever get ‘insaf’ — justice — from India, and now believed that Azadi — freedom — was their only hope. I met young stone pelters who had been shot through their eyes. I travelled with a young man who told me how three of his friends, teenagers in Anantnag district, had been taken into custody and had their finger-nails pulled out as punishment for throwing stones.

In the papers some have accused me of giving ‘hate-speeches,’ of wanting India to break up. On the contrary, what I say comes from love and pride. It comes from not wanting people to be killed, raped, imprisoned or have their finger-nails pulled out in order to force them to say they are Indians. It comes from wanting to live in a society that is striving to be a just one. Pity the nation that has to silence its writers for speaking their minds. Pity the nation that needs to jail those who ask for justice, while communal killers, mass murderers, corporate scamsters, looters, rapists, and those who prey on the poorest of the poor, roam free.

Arundhati Roy

October 26, 2010

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , , , , , ,

2 അഭിപ്രായങ്ങള്‍ to “രാജ്യദ്രോഹം!”

  1. hariharapuramsanjeev says:

    സത്യം പറയുന്നവന്‍ രാജ്യദ്രോഹി എങ്കില്‍ എന്നെയും തൂക്കിലേറ്റുക…

  2. വാക്കത്തി says:

    സ്വതന്ത്ര ഇന്ത്യയിൽ മനുഷ്യാവകാശധ്വംസനത്തിനെതിരെ ശബ്ദിക്കാൻ പോലും സ്വാതന്ത്രയമില്ലാതായോ? കഷ്ടം!

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു
  • ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം
  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine