ന്യൂഡൽഹി : അതിർത്തി കടന്നുള്ള ഭീകരവാദം, സൈബർ ആക്രമണങ്ങൾ, ഡ്രോണുകളുടെ ദുരുപയോഗം തുടങ്ങി രാജ്യം നേരിടുന്ന വെല്ലു വിളികളെ പ്രതിരോധിക്കുവാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ‘പ്രഹാർ’ പുറത്തിറക്കി.
മന്ത്രാലയത്തിന്റെ വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ച രേഖയിൽ ക്രിമിനൽ ഹാക്കർമാരും ചില വിദേശ രാജ്യങ്ങളും ഇന്ത്യയുടെ പ്രതിരോധം, പവർ, റെയിൽവേ, ഏവിയേഷൻ തുടങ്ങിയ നിർണ്ണായക മേഖലകളെ ലക്ഷ്യം വെക്കുന്നതായി മുന്നറിയിപ്പ് നൽകുന്നു.
ഭീകരവാദത്തിന് എതിരെ രാജ്യത്തെ ആദ്യത്തെ സമഗ്ര നയമാണ് ‘പ്രഹാർ’ (PRAHAAR). ഭീകരവാദം എന്നത് ഏതെങ്കിലും മതം, വംശം, ദേശീയതയുമായി ബന്ധിപ്പിക്കുന്നില്ല. എന്നാൽ ഭീകര വാദികളും അവരുടെ അനുബന്ധ സ്ഥാപനങ്ങളും ഇന്ത്യക്ക് എതിരെ നീക്കങ്ങൾ തുടരുകയാണ്. ആഗോള ഭീകര ഗ്രൂപ്പുകൾ സ്ലീപ്പർ സെല്ലുകൾ വഴി ഇന്ത്യയിൽ അക്രമത്തിന് പ്രേരിപ്പിക്കുന്നു. മറ്റു രാജ്യങ്ങളിൽ ഇരുന്നു തീവ്രവാദികൾ ഗൂഢാലോചന നടത്തുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു.
പഞ്ചാബ്, ജമ്മു-കശ്മീർ തുടങ്ങിയ സ്ഥലങ്ങളിൽ ഡ്രോണുകൾ ഉൾപ്പെടെയുള്ള ആധുനിക സാങ്കേതിക വിദ്യകൾ ഭീകരർ ഉപയോഗിക്കുന്നുണ്ട്. ക്രിമിനൽ ശൃംഖലകളെ ഭീകരർ റിക്രൂട്ട് ചെയ്യുന്നു എന്നതും ആശങ്ക ഉണ്ടാക്കുന്നു.
സോഷ്യൽ മീഡിയ, ഡാർക്ക് വെബ്, ക്രിപ്റ്റോ വാലറ്റുകൾ എന്നിവ വഴി ഭീകരവാദ പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്തുന്നതിന് എതിരെയും പ്രഹാർ മുന്നറിയിപ്പ് നൽകുന്നു. രാസ-ജൈവ-ആണവ പദാർത്ഥങ്ങൾ ഭീകരർ കൈക്കലാക്കുന്നത് തടയുക എന്നത് സുരക്ഷാ ഏജൻസികൾക്ക് വലിയ വെല്ലു വിളിയാണ് എന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അന്താരാഷ്ട്രം, ഇന്റര്‍നെറ്റ്, കുറ്റകൃത്യം, തീവ്രവാദം, നിയമം, പ്രതിഷേധം, മനുഷ്യാവകാശം, രാജ്യരക്ഷ, ശാസ്ത്രം, സാങ്കേതികം




























