ന്യൂഡല്‍ഹി : ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിക്കെതിരെ മൊഴി നല്‍കിയ ഐ. പി. എസ്. ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിനെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെ വ്യാപകമായി പ്രതിഷേധം. ന്യൂഡല്‍ഹിയിലെ ഗുജറാത്ത് ഭവന് മുന്‍പില്‍ വിവിധ സംഘടനകളുടെ പ്രവര്‍ത്തകര്‍ മുദ്രാവാക്യങ്ങള്‍ മുഴക്കി പ്രതിഷേധം രേഖപ്പെടുത്തി. ചലച്ചിത്രകാരന്‍ മഹേഷ് ഭട്ട് പ്രകടനത്തില്‍ പങ്കെടുത്തു. സഞ്ജീവ് ഭട്ടിനെ ഉടന്‍ വിട്ടയക്കണം എന്നാവശ്യപ്പെടുന്ന ഹര്‍ജി ഇവര്‍ ഗുജറാത്ത് ഭവനിലെ റെസിഡണ്ട് കമ്മീഷണര്‍ക്ക് നല്‍കി. മുംബയിലും ഒട്ടേറെ സംഘടനാ പ്രതിനിധികള്‍ സഞ്ജീവ് ഭട്ടിനെ അറസ്റ്റ് ചെയ്തതിനെതിരെ പ്രതിഷേധ പ്രകടനം നടത്തി.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, തീവ്രവാദം, പോലീസ് അതിക്രമം, പ്രതിഷേധം