ന്യൂഡല്‍ഹി : ബി.ജെ.പി.യുടെ പ്രധാന മന്ത്രി സ്ഥാനാര്‍ത്ഥി ആരായിരിക്കും എന്ന തര്‍ക്കം ബി.ജെ.പി. നേതൃ നിരയെ തന്നെ ഭിന്നിപ്പിച്ചു നിര്‍ത്തുന്ന വേളയില്‍ തലസ്ഥാനത്ത് നടക്കുന്ന ബി.ജെ.പി. ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ തന്റെ അസാന്നിദ്ധ്യം കൊണ്ട് നരേന്ദ്ര മോഡി ശ്രദ്ധേയനായി. ഉപവാസ സമയത്ത് താന്‍ ഗുജറാത്ത് വിട്ട് സഞ്ചരിക്കാറില്ല എന്നാണ് യോഗത്തില്‍ സംബന്ധിക്കാത്തതിന് കാരണമായി പറയുന്നതെങ്കിലും അദ്വാനി തന്റെ രഥയാത്ര ഗുജറാത്തില്‍ നിന്നും തുടങ്ങുവാന്‍ തീരുമാനിച്ചതാണ് മോഡിയെ ചൊടിപ്പിച്ചത് എന്നത് പരസ്യമാണ്. മോഡിയുടെ അതൃപ്തി കാരണം രഥയാത്രയുടെ ആരംഭം പിന്നീട് ബീഹാറിലേക്ക് മാറ്റി.
പ്രധാനമന്ത്രി സ്ഥാനത്തെ ചൊല്ലി പാര്‍ട്ടിയില്‍ ഭിന്നതയില്ല എന്ന് ബി.ജെ.പി. ആവര്‍ത്തിച്ചു പറയുന്നുണ്ട്. എന്നാല്‍ നരേന്ദ്ര മോഡി തീര്‍ച്ചയായും പ്രധാന മന്ത്രി സ്ഥാനാര്‍ത്ഥിയാവും എന്നാണ് മോഡിയുടെ അനുയായികള്‍ പറയുന്നത്. അവസരം ലഭിക്കുകയാണെങ്കില്‍ ഭാരതം കണ്ട ഏറ്റവും മികച്ച പ്രധാന മന്ത്രി ആയിരിക്കും നരേന്ദ്ര മോഡി എന്നും ഇവര്‍ പറയുന്നു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, തീവ്രവാദം, പീഡനം, മനുഷ്യാവകാശം