തൂത്തുക്കുടി : തമിഴ്‌നാട്ടിലെ തൂത്തുക്കുടി യില്‍ സ്‌റ്റെര്‍ ലൈറ്റ് കോപ്പര്‍ പ്ലാന്റിന് എതിരെ നടന്ന ബഹു ജന സമരം ആക്രമാ സക്ത മായ തിനെ ത്തുടര്‍ന്നുണ്ടായ പോലീസ് വെടി വെപ്പില്‍ പത്തു പേര്‍ കൊല്ല പ്പെട്ടു. വെടി വെപ്പിലും ലാത്തി ച്ചാര്‍ജ്ജിലും നിരവധി പേര്‍ക്ക് പരി ക്കേറ്റി ട്ടുണ്ട്.
ജനവാസ മേഖല യിലെ പ്ലാന്റിന്റെ രണ്ടാം ഘട്ട വിക സന പ്രവര്‍ത്തന ങ്ങള്‍ക്ക് എതിരെ യാണ് ജനകീയ പ്രക്ഷോഭം തുടങ്ങി യത്. കമ്പനി ക്ക് എതിരെ സുപ്രീം കോടതിയെ സമീപി ച്ചപ്പോള്‍ പിഴയടച്ച് പ്രവര്‍ത്തനം തുടരുവാന്‍ ഉത്തരവിട്ടു.
കമ്പനി യുടെ രണ്ടാം ഘട്ട വിക സന പ്രവര്‍ത്തന ങ്ങള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കി യതോടെ യാണ് ജനകീയ പ്രക്ഷോഭം ശക്ത മായത്.
സ്‌റ്റെര്‍ലൈറ്റ് കോപ്പര്‍ യൂണിറ്റ് പ്രവര്‍ ത്തിക്കാന്‍ അനു വദി ക്കരുത് എന്നും ഇതിന് കേന്ദ്ര സംസ്ഥാന സര്‍ ക്കാ രു കള്‍ ഇട പെടണം എന്നുമാണ് പ്രക്ഷോ ഭകര്‍ ഉന്നയിച്ച ആവശ്യം.
ഇവിടെ നില നില്‍ക്കുന്ന നിരോധനാജ്ഞ ലംഘിച്ച് സ്‌റ്റെര്‍ ലൈറ്റ് കോപ്പര്‍ പ്ലാന്റിലേക്ക് മാര്‍ച്ച് നട ത്തിയ സമര ക്കാരും പോലീസും തമ്മിലു ണ്ടായ ഏറ്റു മുട്ടലിനെ ത്തുടര്‍ന്ന് പോലീസിന്നു നേരെ കല്ലേറു ണ്ടായി. തുടര്‍ ന്നാണ് വെടി വെപ്പു ണ്ടായത്.
- Image credit : ANI
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അപകടം, ആരോഗ്യം, തമിഴ്നാട്, ദുരന്തം, പരിസ്ഥിതി, പോലീസ് അതിക്രമം, മനുഷ്യാവകാശം, വ്യവസായം