കെട്ടിക്കിടക്കുന്ന എന്‍ഡോസള്‍ഫാന്‍ വിറ്റഴിക്കാന്‍ അനുവദിക്കണമെന്ന കമ്പനികളുടെ ആവശ്യം സുപ്രീം കോടതി തള്ളി. എന്‍സോസള്‍ഫാന്‍ നിരോധനം സംബന്ധിച്ച് വിദഗ്ദ്ധ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്മേലുള്ള വാദം കേള്‍ക്കുകയായിരുന്നു കോടതി. ഇതിനിടയിലാണ് കാലാവധി കഴിഞ്ഞാല്‍ കൂടുതല്‍ ഹാനികരം ആകുമെന്നതിനാല്‍ കെട്ടിക്കിടക്കുന്ന ഉല്പന്നം വിറ്റഴിക്കാന്‍ അനുവദിക്കണമെന്ന് കമ്പനികള്‍ ആവശ്യപ്പെട്ടത്. ഇത് അംഗീകരിക്കുവാന്‍ കോടതി കൂട്ടാക്കിയില്ല.
എൻഡോസള്‍ഫാന്‍ നിരോധനം സംബന്ധിച്ച് രണ്ടാമത്തെ സമിതിയുടെ പഠന റിപ്പോര്‍ട്ട് തൃപ്തികരമല്ലെന്നും കോടതി പറഞ്ഞു. കേരളവും കര്‍ണ്ണാടകവും മാത്രമാണ് നിരോധനം ആവശ്യപ്പെട്ടിട്ടുള്ളതെന്നും അതിനാല്‍ മറ്റിടങ്ങളില്‍ വില്‍ക്കുവാന്‍ അനുമതി വേണമെന്നും കമ്പനിയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകര്‍ വാദിച്ചു. ജസ്റ്റിസുമാരായ മാന്‍ ലോകര്‍, സ്വതന്ത്രകുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസില്‍ വാദം കേട്ടത്. കേസില്‍ സംസ്ഥാന സര്‍ക്കാറിനെ കൂടാതെ ഡി. വൈ. എഫ്. ഐ. യും കക്ഷിയാണ്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആരോഗ്യം, കോടതി, പരിസ്ഥിതി, മനുഷ്യാവകാശം, വ്യവസായം