രാജ്‌കോട്ട്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുവാനായി ഒരു മലയാളി സ്ഥാനാര്‍ത്ഥി. തൃശ്ശൂര്‍ അന്തിക്കാട്ടുകാരന്‍ രാമചന്ദ്രന്‍ ആണ് രാജ് കോട്ട് 68 ഈസില്‍ സി. പി. എം. സ്ഥാനാര്‍ഥിയായി ജനവിധി തേടുന്നത്. കോര്‍പ്പറേറ്റുകളുടെ കണ്ണിലുണ്ണിയായ മോഡിയുടെ നാട്ടില്‍ തൊഴിലാളികള്‍ ചൂഷണം ചെയ്യപ്പെടുകയാണെന്ന് രാമചന്ദ്രന്‍ പറയുന്നു. ഇവര്‍ക്ക് മാന്യമായ കൂലിയോ മറ്റു ജീവിത സാഹചര്യങ്ങളോ ലഭിക്കുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
തന്റെ സ്ഥാനാര്‍ത്ഥിത്വം കോര്‍പ്പറേറ്റ് രാജിനെതിരെ ഉള്ള സമരമായാണ് രാമചന്ദ്രന്‍ കാണുന്നത്. നിരവധി ഉപവാസ സമരങ്ങളിലൂടെയും പ്രതിഷേധ പ്രവര്‍ത്തനങ്ങളിലൂടെയും തൊഴിലാളികള്‍ക്കു വേണ്ടി അഹോരാത്രം പ്രവര്‍ത്തിക്കുന്ന രാമചന്ദ്രന് ഇതിന്റെ പേരില്‍ മര്‍ദ്ദനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. ഹെലികോപ്ടറുകളില്‍ സഞ്ചരിച്ചും വലിയ റോഡ് ഷോകളും മറ്റും സംഘടിപ്പിച്ചും മോഡിയും കൂട്ടരും മുന്നേറുമ്പോള്‍ വീടു വീടാന്തരം സഞ്ചരിച്ചാണ് ഈ സഖാവ് വോട്ട് തേടുന്നത്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയം, ഗുജറാത്ത്, തിരഞ്ഞെടുപ്പ്, തൊഴിലാളി, സാമ്പത്തികം