അഹമ്മദാബാദ് : കോഴി പക്ഷിയാണോ അതോ മൃഗം ആണോ എന്ന ചോദ്യത്തിന് കോഴി ഒരു മൃഗം തന്നെ എന്ന് ഗുജറാത്ത് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് ആക്ട് പ്രകാരം കോഴിയെ മൃഗം ആയിട്ടു തന്നെയാണ് കരുതുന്നത് എന്നാണ് ഗുജറാത്ത് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചത്.
കോഴികളെ കശാപ്പു ശാലകളില്‍ വെച്ച് മാത്രമേ അറുക്കാന്‍ അനുവദിക്കാവൂ എന്ന ആവശ്യവുമായി ഹൈക്കോടതിയില്‍ എത്തിയ സംഘടനകള്‍ക്ക് മറുപടി നല്‍കിയാണ് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്.
കടകളില്‍ വെച്ച് കോഴിയെ അറുക്കുന്നതിന് എതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലാണ് അനിമല്‍ വെല്‍ ഫെയര്‍ ഫൗണ്ടേഷന്, അഹിംസ മഹാ സംഘ് എന്നീ സംഘടനകള്‍ സര്‍ക്കാരിന്റെ വിശദീകരണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നത്.
നിയമ ലംഘനം ആരോപിച്ച് ഇറച്ചിക്കടകളില്‍ തദ്ദേശ സ്ഥാപനങ്ങള്‍ പരിശോധന നടത്തുകയും കടകള്‍ അടച്ചു പൂട്ടുകയും ചെയ്തു. ഇതിനെതിരെ കോഴി വില്‍പ്പനക്കാരുടെ സംഘടനയും കോടതിയെ സമീപിച്ചി രുന്നു.
ഈ ഹര്‍ജികള്‍ പരിഗണിക്കുമ്പോഴാണ് കോഴി പക്ഷിയാണോ മൃഗമാണോ എന്ന ചോദ്യം കോടതി ഉന്നയിച്ചത്. കോഴികള്‍ മൃഗ പരിപാലന നിയമ പരിധിയില്‍ വരും എന്ന് സര്‍ക്കാര്‍ പ്ലീഡറാണ് കോടതിയെ അറിയിച്ചത്. PTI
- Tag : മൃഗങ്ങള്‍
- കന്നുകാലികൾക്ക് ‘ആധാർ’
- കശാപ്പു നിരോധന ഉത്തരവിൽ നിന്ന് എരുമയെയും പോത്തിനെയും ഒഴിവാക്കും
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: animal, ഇന്ത്യന്‍ രാഷ്ട്രീയം, കോടതി, ഗുജറാത്ത്, നിയമം, പരിസ്ഥിതി, പ്രതിഷേധം, വിവാദം