വളർത്തു മൃഗങ്ങളെ രജിസ്റ്റർ ചെയ്യണം

January 15th, 2025

pets-must-be-register-in-abu-dhabi-tamm-portal-ePathram
അബുദാബി : പട്ടികളും പൂച്ചകളും അടക്കമുള്ള എമിറേറ്റിലെ വളർത്തു മൃഗങ്ങളെ രജിസ്റ്റർ ചെയ്യണം എന്ന് അധികൃതർ. TAMM പോർട്ടലിൽ ഇതിനുള്ള സൗകര്യം ലഭ്യമാണ് എന്നും 2025 ഫെബ്രുവരി 3 മുതൽ രജിസ്‌ട്രേഷൻ ആരംഭിക്കും എന്നും അധികൃതർ. വ്യക്തിഗത വളർത്തു മൃഗഉടമകൾക്ക് പിഴയില്ലാതെ രജിസ്ട്രേഷൻ പൂർത്തിയാക്കാൻ ഒരു വർഷത്തെ ഗ്രേസ് പിരീഡ് ഉണ്ടായിരിക്കും.

വളർത്തു മൃഗങ്ങളുടെ ക്ഷേമം മെച്ചപ്പെടുത്തുക, വാർഷിക വാക്സിനേഷനുകൾ, മൈക്രോചിപ്പിംഗ്, പതിവ് വെറ്റിനറി പരിശോധനകൾ എന്നിവ കാര്യക്ഷമം ആക്കുവാനും വളർത്തു മൃഗങ്ങളുടെ റെക്കോർഡുകൾ ട്രാക്ക് ചെയ്യുക, അലഞ്ഞു തിരിയുന്ന മൃഗങ്ങളുടെ എണ്ണം കുറക്കുക തുടങ്ങിയവയാണ് രജിസ്ട്രേഷന് പിന്നിലുള്ള ഉദ്ദേശ ലക്ഷ്യങ്ങൾ.

മൈക്രോ ചിപ്പ് ചെയ്ത പൂച്ചകളെയും നായ്ക്കളെയും വളർത്തു മൃഗ ഉടമകൾ ഒരു പുതിയ മൃഗ ഉടമസ്ഥത സേവനത്തിന് കീഴിൽ TAMMൽ രജിസ്റ്റർ ചെയ്യണം.

പൂച്ചകളും നായ്ക്കളും ഉള്ള സ്ഥാപനങ്ങൾ ആറു മാസത്തിനുള്ളിൽ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണം. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ രജിസ്ട്രേഷൻ സൗജന്യം ആയിരിക്കും. രജിസ്‌ട്രേഷൻ പൂർത്തിയായി ക്കഴിഞ്ഞാൽ, ചെവിയിൽ ഘടിപ്പിക്കാവുന്ന പെറ്റ് ടാഗ് നൽകും. ഏതെങ്കിലും സാഹചര്യത്തിൽ വളർത്തു മൃഗങ്ങളെ നഷ്ടപ്പെട്ടാൽ അവയെ കണ്ടെത്തുവാൻ ഈ ചിപ്പ് വഴി സാധിക്കും.

പെറ്റ് ഷോപ്പുകൾ, ബ്രീഡിംഗ് സൗകര്യങ്ങൾ, ഷെൽട്ടറുകൾ എന്നിവക്കും രജിസ്‌ട്രേഷൻ നിർബന്ധമാണ്. രജിസ്റ്റർ ചെയ്ത വളർത്തു മൃഗങ്ങൾക്ക് മാത്രമേ ഭാവിയിൽ വെറ്ററിനറി സേവനങ്ങൾ, മൃഗ സംരക്ഷണ സൗകര്യങ്ങൾ, പൊതു ഇടങ്ങളിലേക്കുള്ള പ്രവേശനം എന്നിവ ലഭിക്കുകയുള്ളൂ.

- pma

വായിക്കുക: , , ,

Comments Off on വളർത്തു മൃഗങ്ങളെ രജിസ്റ്റർ ചെയ്യണം

എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി

November 5th, 2024

heavy-temperature-restriction-for-elephant-in-kerala-festivals-ePathram
കൊച്ചി : സംസ്ഥാനത്ത് ആന എഴുന്നെള്ളിപ്പിന്നു കർശ്ശന നിയന്ത്രണങ്ങൾ ശുപാർശ ചെയ്ത് അമിക്കസ് ക്യൂറി റിപ്പോർട്ട്. മതപരമായ ആചാരങ്ങൾക്ക് മാത്രമേ ആനകളെ ഉപയോഗിക്കാവൂ. ഉദ്ഘാടനങ്ങൾ അടക്കമുള്ള സ്വകാര്യ ആവശ്യങ്ങള്‍ക്ക്  ഉപയോഗിക്കരുത്. എഴുന്നെള്ളിപ്പിന്നു ആനകളും ജനങ്ങളും തമ്മില്‍ 10 മീറ്റർ ദൂരം ഉറപ്പാക്കണം.

രണ്ട് എഴുന്നെള്ളിപ്പിന്നു ഇടയിൽ 24 മണിക്കൂര്‍ വിശ്രമം നല്‍കണം. തലപ്പൊക്ക മത്സരം, വണങ്ങല്‍, പുഷ്പവൃഷ്ടി എന്നിവക്ക് ആനകളെ ഉപയോഗിക്കാന്‍ പാടില്ല. കാഴ്ചക്കുറവ് ഉള്ളതും ഏതെങ്കിലും രോഗത്തിന് ചികിത്സയിൽ കഴിയുന്നതുമായ ആനകളെ എഴുന്നെള്ളിപ്പിന് ഉപയോഗിക്കരുത്.

അഞ്ചില്‍ കൂടുതല്‍ ആനകളെ എഴുന്നെള്ളിക്കുന്ന ഉത്സവം ആണെങ്കിൽ പ്രത്യേക അനുമതി വേണം. ഉത്സവങ്ങളിൽ ആനകൾ തമ്മിലുള്ള ദൂരം, ആനകളും വാദ്യക്കാരും തമ്മിലുള്ള ദൂരം, തീവെട്ടി, കരിമരുന്ന് പോലുള്ള ഉപയോഗങ്ങൾ തുടങ്ങിയവക്ക് പ്രത്യേക നിർദ്ദേശങ്ങൾ അമിക്കസ് ക്യൂറി റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഒരു ദിവസം 100 കിലോ മീറ്ററിൽ അധികം ദൂരം വാഹനത്തിലോ 30 കിലോ മീറ്ററിൽ അധികം ദൂരം നടത്തിക്കൊണ്ടോ പോകരുത്.

രാവിലെ 11 മണി മുതൽ 4 മണി വരെയുള്ള സമയത്തു ആനകളെ വാഹനങ്ങളിൽ കൊണ്ടു പോകരുത്. രാത്രി 10 നും പുലർച്ചെ 4 നും ഇടയിൽ യാത്ര ഒഴിവാക്കണം എന്നും നിർദ്ദേശം ഉണ്ട്. ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്തേക്ക് കൊണ്ടു പോകുമ്പോൾ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിർബ്ബന്ധമാണ്.

- pma

വായിക്കുക: , ,

Comments Off on എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി

മില്‍മ പാലിനും അനുബന്ധ ഉല്‍പന്നങ്ങള്‍ക്കും വില വര്‍ദ്ധിക്കും

November 23rd, 2022

milma-milk-price-increases-in-kerala-ePathram
തിരുവനന്തപുരം : ഡിസംബര്‍ ഒന്നു മുതല്‍ മില്‍മ പാല്‍ ലിറ്ററിന് അഞ്ച് രൂപ വര്‍ദ്ധിപ്പിക്കും. പാല്‍ അനുബന്ധ ഉല്‍പന്നങ്ങള്‍ക്കും വില കൂട്ടും. വര്‍ദ്ധിപ്പി ക്കുന്ന ഓരോ രൂപക്കും 88 പൈസ വീതം കര്‍ഷകനു നല്‍കും എന്നും മൃഗ സംരക്ഷണ വകുപ്പു മന്ത്രി ജെ. ചിഞ്ചു റാണി. പാല്‍ വില ലിറ്ററിന് 8.57 രൂപ കൂട്ടണം എന്നായിരുന്നു മില്‍മ നിയോഗിച്ച വിദഗ്ധ സമിതി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തത്. നിലവിലെ സാചഹര്യം പരിഗണിച്ചാണ് മില്‍മ യുടെ ശുപാര്‍ശ അംഗീകരിച്ചത് എന്നും മന്ത്രി പറഞ്ഞു.

 

- pma

വായിക്കുക: , , , , , ,

Comments Off on മില്‍മ പാലിനും അനുബന്ധ ഉല്‍പന്നങ്ങള്‍ക്കും വില വര്‍ദ്ധിക്കും

തെരുവ് നായകള്‍ക്ക് പേവിഷ പ്രതിരോധ കുത്തി വെപ്പ് തുടങ്ങി

September 15th, 2022

anti-rabies-vaccine-for-stray-dogs-in-guruvayoor-streets-ePathram
കൊച്ചി: തെരുവ് നായകളുടെ ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ പ്രതിരോധ നടപടികളുടെ ഭാഗമായി കൊച്ചിയില്‍ തെരുവ് നായ്ക്കള്‍ക്ക് പേവിഷ പ്രതി രോധ കുത്തിവെപ്പ് ആരംഭിച്ചു. കൊച്ചി സൗത്ത് റെയില്‍വേ സ്റ്റേഷന്‍, കേന്ദ്രീയ വിദ്യാലയ പരിസരം തുടങ്ങിയ ഇടങ്ങളാണ് തെരുവ് നായ്ക്കളുടെ ഹോട്ട്‌ സ്‌പോട്ട് എന്ന് കണ്ടെത്തിയിരുന്നു.

ഇവിടങ്ങളില്‍ രാത്രി സമയങ്ങളില്‍ പരിശോധന നടത്തിയാണ് തെരുവ് നായ്ക്കള്‍ക്ക് പേവിഷ പ്രതി രോധ കുത്തി വെപ്പ് നല്‍കുന്നത്. കുത്തി വെയ്പിന് ശേഷം നായ്ക്കളുടെ തലയില്‍ അടയാളപ്പെടുത്തും. കൊച്ചി കോര്‍പ്പറേഷന്‍, ഡോക്ടര്‍ സൂ, റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ നൈറ്റ്‌സ്, ദയ ആനിമല്‍ വെല്‍ഫെയര്‍ ഓര്‍ഗ നൈസേഷന്‍ എന്നിവരുടെ നേതൃത്തിലാണ് കുത്തിവെപ്പ്.

വളര്‍ത്തു നായ്ക്കള്‍ക്ക് ലൈസൻസും വാക്സിനും 

- pma

വായിക്കുക: , , ,

Comments Off on തെരുവ് നായകള്‍ക്ക് പേവിഷ പ്രതിരോധ കുത്തി വെപ്പ് തുടങ്ങി

തെരുവ് നായ്ക്കൾക്ക് പേ വിഷ പ്രതിരോധ വാക്സിൻ നൽകും

August 11th, 2022

anti-rabies-vaccine-for-stray-dogs-in-guruvayoor-streets-ePathram
ഗുരുവായൂര്‍ : ക്ഷേത്ര പരിസരത്തുള്ള തെരുവ് നായ്ക്കൾക്ക് പേ വിഷ പ്രതിരോധ വാക്സിൻ നൽകും. ഗുരുവായൂര്‍ ദേവസ്വം, നഗര സഭ, പൊലീസ് ഉന്നത തല യോഗത്തിലാണ് ഈ തീരുമാനം.

സംസ്ഥാന മൃഗ സംരക്ഷണ വകുപ്പ് അനുമതിയോടെ നായ്ക്കളെ പിടി കൂടുന്നതിന് നായ പിടുത്തക്കാരുടെ സേവനം തേടും.

ക്ഷേത്ര പരിസരത്ത് ഭക്തർ നായ്ക്കൾക്ക് ഭക്ഷണം നൽകുന്നത് നിരുത്സാഹപ്പെടുത്തുവാന്‍ യോഗം തീരുമാനിച്ചു. ദേവസ്വം ചെയർമാൻ ഡോ. വി. കെ. വിജയന്‍ അദ്ധ്യക്ഷത വഹിച്ചു. ഭരണ സമിതി അംഗം സി. മനോജ്, ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ. പി. വിനയൻ, ഗുരുവായൂർ നഗര സഭാ സെക്രട്ടറി ബീന എസ്. കുമാർ, എ. സി. പി. സുരേഷ്, സി. ഐ. പ്രേമാനന്ദ കൃഷ്ണൻ എന്നിവരും ദേവസ്വത്തിലെ വിവിധ വകുപ്പ് ഉദ്യോഗ സ്ഥരും സംബന്ധിച്ചു.

- pma

വായിക്കുക: , , ,

Comments Off on തെരുവ് നായ്ക്കൾക്ക് പേ വിഷ പ്രതിരോധ വാക്സിൻ നൽകും

Page 1 of 212

« Previous « പാവറട്ടി ഖാദി സൗഭാഗ്യ നവീകരിച്ചു
Next Page » റാഷിദ് പൂമാടം, സമീർ കല്ലറ എന്നിവർക്ക് ടീം അബുദബിൻസ് മാധ്യമ പുരസ്‌കാരം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha