ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി

November 20th, 2024

food-in-hotels-and-restaurants-ePathram

തൃശൂര്‍ : കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ തൃശൂരിലെ അഞ്ച് ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടി കൂടി.

രാമവര്‍മ്മപുരം ബെ ലീഫ്, ഈസ്റ്റ് ഫോര്‍ട്ടിലെ നവ്യ റസ്റ്റോറന്റ്, കൊക്കാലെയിലെ നാഷണല്‍ സ്റ്റോര്‍, പൂങ്കുന്നത്തെ അറേബ്യന്‍ ട്രീറ്റ്, വെസ്റ്റ് ഫോര്‍ട്ടിലെ കിന്‍സ് ഹോട്ടല്‍ എന്നിവിടങ്ങളില്‍ നിന്നാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്.

ഉദ്യോഗസ്ഥര്‍ നാല് സ്‌ക്വാഡുകളായി തിരിഞ്ഞ് 34 ഹോട്ടലുകളിൽ പരിശോധന നടത്തി. ന്യൂനതകള്‍ പരിഹരിക്കാന്‍ 21 ഹോട്ടലുകള്‍ക്ക് നോട്ടീസ് നൽകി.

- pma

വായിക്കുക: , , ,

Comments Off on ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി

ജനകീയ ഹോട്ടലുകളിൽ ഉച്ച ഭക്ഷണ നിരക്ക് 30 രൂപയായി നിശ്ചയിച്ചു

August 23rd, 2023

kerala-s-popular-hotels-lunch-rate-fixed-as-30-rupees-ePathram
കൊച്ചി : ജനകീയ ഹോട്ടലുകളിൽ നിന്നും വിതരണം ചെയ്യുന്ന ഉച്ച ഭക്ഷണ നിരക്ക് 30 രൂപയാക്കി പുനർ നിർണ്ണയിക്കുവാനുള്ള തീരുമാനത്തിന് ജില്ലാ ആസൂത്രണ സമിതി യോഗത്തിൽ അംഗീകാരം നൽകി. ചെയർമാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഉല്ലാസ് തോമസിന്‍റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

ജനകീയ ഹോട്ടലുകൾ വഴി നൽകുന്ന ഉച്ച ഭക്ഷണ സബ്സിഡി ആഗസ്റ്റ് ഒന്ന് മുതൽ ഒഴിവാക്കി ക്കൊണ്ടുള്ള സർക്കാർ ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ 30 ൽ കുറയാത്ത തുക നിശ്ചയിക്കാൻ ആസൂത്രണ സമിതിക്ക് അധികാരം നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഉച്ച ഭക്ഷണ വില 30 രൂപയും പാഴ്സലിന് 35 രൂപയും നിശ്ചയിച്ചു കൊണ്ട് ആസൂത്രണ സമിതി യോഗത്തിൽ അംഗീകാരം നൽകിയത്.

കൂടാതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ജനകീയ ഹോട്ടലുകൾക്കുള്ള വാടക, ഇലക്ട്രിസിറ്റി ചാർജ്ജ്, വാട്ടർ ചാർജ്ജ്, സിവിൽ സപ്ലൈസിൽ നിന്നും സബ്സിഡി നിരക്കിൽ അരി എന്നിവ ലഭ്യമാക്കണം.

ജനകീയ ഹോട്ടലുകളുടെ പ്രവർത്തനങ്ങള്‍ നിരീക്ഷിക്കുവാനും വിലയിരുത്തുവാനും ജില്ലാ ആസൂത്രണ സമിതി സബ് കമ്മിറ്റിക്ക് രൂപം നൽകി. ഹോട്ടലുകളുടെ പ്രവർത്തനം യോഗത്തിൽ അവലോകനം ചെയ്യും. നിശ്ചയിച്ച നിരക്കില്‍ നിന്നും കൂടുതല്‍ പണം ഈടാക്കിയാൽ ജനകീയ ഹോട്ടൽ എന്ന പേര് തുടരുന്നത് സംബന്ധിച്ചുള്ള തീരുമാനവും ഡി. പി. സി. ക്ക് സ്വീകരിക്കാം. P R D

- pma

വായിക്കുക: , , , , , , , ,

Comments Off on ജനകീയ ഹോട്ടലുകളിൽ ഉച്ച ഭക്ഷണ നിരക്ക് 30 രൂപയായി നിശ്ചയിച്ചു

കൃത്രിമ നിറങ്ങള്‍ ചേര്‍ത്ത മിഠായി കൾ കഴിക്കരുത് : ഭക്ഷ്യ സുരക്ഷാ വകുപ്പ്

January 28th, 2023

monsoon-rain-school-holidays-ePathram

പാലക്കാട് : സ്കൂളുകള്‍ക്ക് സമീപത്തും കടകളിലും വില്പന നടത്തുന്ന നിറങ്ങള്‍ ചേര്‍ത്ത മിഠായികള്‍ ഭക്ഷ്യ വിഷ ബാധക്കു കാരണം ആവുന്നതി നാല്‍ വിദ്യാര്‍ത്ഥികള്‍ ജാഗ്രത പുലര്‍ത്തണം എന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് നിർദ്ദേശം നല്‍കി.

ജില്ലയിലെ കിഴക്കഞ്ചേരി മൂലങ്കോട് സ്കൂളിലെ കുട്ടി കള്‍ മിഠായി കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റതിനെ ത്തുടര്‍ന്ന് പരിസര പ്രദേശങ്ങ ളിലെ കടകളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധന യില്‍ ഗുണ നിലവാരം ഇല്ലാതെ കണ്ടെത്തിയ മിഠായി കള്‍ നശിപ്പിച്ചു എന്ന് അധികൃതര്‍ അറിയിച്ചു.

സ്‌കൂള്‍ പരിസരങ്ങളില്‍ നിന്നും കടകളില്‍ നിന്നും മിഠായികള്‍ വാങ്ങുമ്പോള്‍ കൃത്യമായ വിവരങ്ങള്‍ രേഖപ്പെടുത്തിയ ലേബല്‍ ഉള്ളവ മാത്രം വാങ്ങുക. പാക്കിംഗ് തീയ്യതി, എക്‌സ്പയറി ഡേറ്റ് എന്നിവയും ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് നമ്പര്‍ എന്നിവ മിഠായി കളിൽ രേഖപ്പെടുത്തിയിട്ടുണ്ടോ എന്നും ഉറപ്പു വരുത്തുക.

കൃത്രിമ നിറങ്ങള്‍, നിരോധിത നിറങ്ങള്‍ എന്നിവ അടങ്ങിയ മിഠായികള്‍ വാങ്ങി കഴിക്കരുത്. ഭരണി കളില്‍ നിറച്ച് കൊണ്ടു നടന്നു വില്‍ക്കുന്ന റോസ്, പിങ്ക് നിറങ്ങളില്‍ ഉള്ള പഞ്ഞി മിഠായി ഒരിക്കലും വാങ്ങി കഴിക്കരുത്.

നിരോധിച്ച റോഡമിന്‍ – ബി എന്ന ഫുഡ് കളര്‍ ചേര്‍ത്ത് ഉണ്ടാക്കുന്ന ഇത്തരം പഞ്ഞി മിഠായികള്‍ ആരോഗ്യ ത്തിന് ഹാനികരം ആണെന്നും ഭക്ഷ്യ സുരക്ഷാ വകുപ്പ്  മുന്നറിയിപ്പു നല്‍കുന്നു. Press Release &  Food Safety Kerala

- pma

വായിക്കുക: , , , , ,

Comments Off on കൃത്രിമ നിറങ്ങള്‍ ചേര്‍ത്ത മിഠായി കൾ കഴിക്കരുത് : ഭക്ഷ്യ സുരക്ഷാ വകുപ്പ്

ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പ് ഇല്ലാത്ത ഭക്ഷണ പൊതികള്‍ നിരോധിക്കും

January 22nd, 2023

food-in-hotels-and-restaurants-ePathram
തിരുവനന്തപുരം : സംസ്ഥാനത്ത് ഭക്ഷ്യ വിഷ ബാധയും ഹോട്ടലുകളിലെ പഴകിയ ഭക്ഷണത്തിന്‍റെ ഉപയോഗവും വ്യാപകമായ സാഹചര്യത്തില്‍ പുതിയ നടപടിയുമായി ആരോഗ്യ വകുപ്പ് രംഗത്ത്. ഹോട്ടലു കളില്‍ നിന്നും ഭക്ഷണം പാര്‍സല്‍ ചെയ്യുമ്പോള്‍ ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പ് ഉള്ള സ്റ്റിക്കര്‍ പതിപ്പിക്കണം. സ്റ്റിക്കറുകള്‍ ഇല്ലാത്ത ഭക്ഷണ പൊതികള്‍ വിതരണം ചെയ്യുന്നത് നിരോധിക്കും എന്ന് ആരോഗ്യ വകുപ്പു മന്ത്രി. ഭക്ഷണം പാകം ചെയ്ത തീയ്യതിയും സമയവും ഭക്ഷണം എത്ര സമയത്തിന് ഉള്ളില്‍ കഴിക്കണം എന്നിവ സ്റ്റിക്കറില്‍ രേഖപ്പെടുത്തണം.

ഫുഡ്‌ സേഫ്റ്റി സ്റ്റാന്‍ഡേഡ്സ് റഗുലേഷന്‍സ് പ്രകാരം ഹൈ റിസ്‌ക് ഹോട്ട് ഫുഡ്‌സ് വിഭാഗത്തി ലുള്ള ഭക്ഷണം പാകം ചെയ്ത് രണ്ട് മണിക്കൂറിനുള്ളില്‍ ഉപയോഗിക്കണം എന്നാണ് നിയമം.

mapranam-toddy-shop-food-epathram

ഇത്തരം ഭക്ഷണം തയ്യാറാക്കി, ഉപഭോക്താക്കള്‍ക്ക് എത്തിക്കുവാന്‍ കൂടുതല്‍ സമയം എടുക്കുന്നു എങ്കില്‍ യാത്ര യിലും 60 ഡിഗ്രി ഊഷ്മാവ് നില നിര്‍ത്തണം.

ഈ ഭക്ഷണങ്ങള്‍ സാധാരണ ഊഷ്മാവില്‍ 2 മണി ക്കൂറില്‍ കൂടുതല്‍ സൂക്ഷിക്കുമ്പോള്‍ ആരോഗ്യത്തിന് ഹാനികര വും മനുഷ്യന് ഉപയോഗിക്കുവാന്‍ അനുയോജ്യമല്ലാത്തതും ആയി തീരാന്‍ സാദ്ധ്യത യുണ്ട്. അതിനാല്‍ ചില നിയന്ത്രണ ങ്ങള്‍ അത്യാവശ്യം എന്നു കണ്ടെത്തിയ സാഹചര്യ ത്തിലാണ് ഈ തീരുമാനം എന്നും ആരോഗ്യ വകുപ്പു മന്ത്രി വ്യക്തമാക്കി.

- pma

വായിക്കുക: , , , ,

Comments Off on ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പ് ഇല്ലാത്ത ഭക്ഷണ പൊതികള്‍ നിരോധിക്കും

ഓപ്പറേന്‍ ഷവര്‍മ്മ : 162 സ്ഥാപനങ്ങള്‍ക്ക് എതിരെ നടപടി

December 12th, 2022

chicken-shawarma-ePathram
തിരുവനന്തപുരം : ഭക്ഷ്യ സുരക്ഷ ഉറപ്പു വരുത്തു ന്നതിന്‍റെ ഭാഗമായി സംസ്ഥാനത്ത് കര്‍ശ്ശന നടപടികള്‍ എടുത്തു എന്ന് ആരോഗ്യ വകുപ്പു മന്ത്രി വീണാ ജോര്‍ജ്ജ്. ഓപ്പറേഷന്‍ ഷവര്‍മ്മ എന്ന പേരില്‍ 5605 കടകളില്‍ പരിശോധനകള്‍ നടത്തി. 955 സ്ഥാപന ങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 162 സ്ഥാപന ങ്ങള്‍ക്ക് എതിരെ നടപടി എടുത്തു. ഭക്ഷ്യ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി 2021 ഏപ്രില്‍ മുതല്‍ 2022 ഒക്ടോബര്‍ വരെ 75230 പരിശോധനകളാണ് നടത്തിയത്.

പഴകിയ മത്സ്യ വില്‍പ്പന തടയുവാന്‍ ഇതുവരെ 7516 പരിശോധനകള്‍ നടത്തി. 29,000 കിലോയോളം പഴകിയ മത്സ്യം പരിശോധനയില്‍ പിടി കൂടി. ഓപ്പറേഷന്‍ ഓയില്‍ എന്ന പേരില്‍ നടത്തിയ പരിശോധനയില്‍ വെളളിച്ചെണ്ണയില്‍ മായം കലര്‍ത്തിയ 41 സ്ഥാപന ങ്ങള്‍ക്ക് എതിരെ കേസ് എടുത്തു. 201 കടകളില്‍ പരിശോധന നടത്തി. മാത്രമല്ല ചെക്ക് പോസ്റ്റുകളില്‍ പരിശോധന വ്യാപകമാക്കി എന്നും മന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു.

- pma

വായിക്കുക: , , , ,

Comments Off on ഓപ്പറേന്‍ ഷവര്‍മ്മ : 162 സ്ഥാപനങ്ങള്‍ക്ക് എതിരെ നടപടി

Page 1 of 3123

« Previous « രാജ്യാന്തര ചലച്ചിത്ര മേള : മനുഷ്യാവസ്ഥയെ പ്രതിഫലിപ്പിക്കുന്ന മേള എന്നു മുഖ്യമന്ത്രി
Next Page » മൊബൈല്‍ ഫോണ്‍ : 95% വാഹന അപകടങ്ങൾക്കും കാരണക്കാരന്‍ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha