കൊച്ചി : ഇലക്ട്രിക് പോസ്റ്റുകളിലെ അപകടരകരമായ കേബിളുകള്‍ നീക്കം ചെയ്യുവാനും സുരക്ഷാ ചട്ടങ്ങള്‍ ഉറപ്പാക്കുവാനും കെ. എസ്. ഇ. ബി. ക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.
പൊതു ജനങ്ങൾക്ക് അപകടരകരമായ കേബിളുകള്‍ നീക്കം ചെയ്യാത്തത് എന്ത് കൊണ്ട് എന്നും കോടതി ചോദിച്ചു.
കേബിള്‍ വലിക്കുമ്പോള്‍ പാലിക്കേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശ ങ്ങള്‍ കോടതിയില്‍ വിശദീകരിക്കുകയും കെ. എസ്. ഇ. ബി. സത്യവാങ്മൂലം സമര്‍പ്പിക്കുകയും വേണം എന്നും കോടതി ഉത്തരവിൽ പറയുന്നു.
കേബിളുകൾ നീക്കം ചെയ്യുന്നതിന് എതിരെ കേബിള്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ സമര്‍പ്പിച്ച ഹർജി യിലാണ് അപകടര കരമായ കേബിളുകള്‍ നീക്കം ചെയ്യുവാൻ ഹൈക്കോടതി നിര്‍ദ്ദേശം.