കൊച്ചി : തിരുവനന്തപുരം വിമാന ത്താവളം അദാനി ഗ്രൂപ്പിന് കൈ മാറുന്നതിന്ന് എതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി.
തിരുവനന്തപുരം വിമാന ത്താവളം അദാനി ഗ്രൂപ്പിന് പാട്ടത്തിന് നല്‍കുവാന്‍ ഉള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്തു കൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതി യില്‍ എത്തിയത്. സർക്കാരിനെ മറി കടന്നു കൊണ്ട് അദാനി ഗ്രൂപ്പിന് കരാർ നൽകി യതിൽ ക്രമ ക്കേട് ഉണ്ട് എന്നായിരുന്നു സർക്കാർ വാദം. സ്വകാര്യ വത്കരണം കേന്ദ്ര സര്‍ക്കാരിന്റെ നയ പരമായ തീരുമാനം ആണ് എന്നും ഹര്‍ജി തള്ളി കൊണ്ട് ഹൈക്കോടതി സൂചിപ്പിച്ചു.