ന്യൂഡൽഹി : ബി. ജെ. പി. മഹിളാ മോർച്ച ദേശീയ ഉപാദ്ധ്യക്ഷ രേഖാ ഗുപ്ത ഡൽഹി മുഖ്യ മന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്തു അധികാരമേറ്റു. രാംലീല മൈതാനി യിൽ നടന്ന ചടങ്ങിൽ ലെഫ്. ഗവർണർ വി. കെ. സക്‌സേന സത്യ വാചകം ചൊല്ലിക്കൊടുത്തു.
ഉപ മുഖ്യമന്ത്രി യായി പര്‍വേഷ് വര്‍മയും മന്ത്രിമാർ ആയി ആഷിഷ് സൂദ്, മഞ്ചീന്ദര്‍ സിംഗ്, രവീന്ദ്ര ഇന്ദാര്‍ജ് സിംഗ്, കപില്‍ മിശ്ര, പങ്കജ് കുമാര്‍ സിംഗ് എന്നി വരും സത്യ പ്രതിജ്ഞ ചെയ്തു. ചടങ്ങില്‍ പ്രധാന മന്ത്രി നരേന്ദ്ര മോഡി, അമിത് ഷാ, രാജ്‌നാഥ്സിംഗ്, ജെ. പി. നദ്ദ, അടക്കം കേന്ദ്ര മന്ത്രിമാരും വിവിധ എന്‍. ഡി. എ. മുഖ്യ മന്ത്രിമാരും പാർട്ടി നേതാക്കളും സംബന്ധിച്ചു.
ഡല്‍ഹിയുടെ നാലാമത്തെ വനിതാ മുഖ്യമന്ത്രിയും സുഷമാ സ്വരാജിനു ശേഷം ഡൽഹിയിലെ ബി. ജെ. പി. യുടെ രണ്ടാമത്തെ വനിതാ മുഖ്യ മന്ത്രിയുമാണ് പാർട്ടി യുടെ ദേശീയ നിര്‍വ്വാഹക സമിതി അംഗവുമായ രേഖ ഗുപ്ത. Image Credit : Twitter