
വാഹന അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന നടൻ സന്തോഷ് കെ. നായര്‍ (65) അന്തരിച്ചു. അടൂർ-ഏനാത്ത് എം. സി. റോഡിൽ പുതുശ്ശേരി ഭാഗത്ത് ചൊവ്വാഴ്ച രാവിലെ ആറര മണിയോടെ ആയിരുന്നു അപകടം നടന്നത്. സന്തോഷ് നായരും കുടുംബവും സഞ്ചരിച്ചിരുന്ന കാറും ലോറിയും കൂട്ടിയിടിച്ച അപകടത്തില്‍ സന്തോഷിന്റെ ഭാര്യക്കും ലോറിയുടെ ഡ്രൈവര്‍ക്കും പരിക്കുണ്ട്.
പി. ജി. വിശ്വംഭരൻ സംവിധാനം ചെയ്ത ‘ഇതു ഞങ്ങളുടെ കഥ’ (1982) എന്ന ചിത്രത്തിലൂടെയാണ് സന്തോഷ് സിനിമയിൽ എത്തിയത്. പിന്നീട് സഹ നടൻ, വില്ലൻ, ഹാസ്യ നടൻ തുടങ്ങി വൈവിധ്യമാർന്ന വേഷങ്ങളിലൂടെ നിരവധി ചിത്രങ്ങളിൽ തിളങ്ങി.
ഇവിടെ തുടങ്ങുന്നു, ഏപ്രിൽ 18, കൊതി തീരും വരെ, നഗരങ്ങളിൽ ചെന്ന് രാപ്പാർക്കാം, ഇത് നല്ല തമാശ, നാണയം, പിൻ നിലാവ്, ഇരുപതാം നൂറ്റാണ്ട്, യുവജനോത്സവം, ബസ്സ് കണ്ടക്ടർ, സിംഹാസനം, തിരുവമ്പാടി തമ്പാൻ, കമ്മത്ത് & കമ്മത്ത് തുടങ്ങി നൂറോളം സിനിമകളിക്കും നിരവധി ടെലിവിഷൻ പാരമ്പരകളിലും ചെറുതും വലുതുമായി വേഷങ്ങൾ ചെയ്തു.
പ്രദര്‍ശനം തുടരുന്ന ‘ഭരതനാട്യം 2 മോഹിനിയാട്ടം’ ആണ് ഏറ്റവും അവസാനമായി റിലീസ് ചെയ്ത ചിത്രം.
- Image Credit : WiKiPeDiA


























