ഡോക്ടർ ധനലക്ഷ്മി അന്തരിച്ചു

July 22nd, 2025

doctor-dhana-lakshmi-llh-life-care-hospital-ePathram
അബുദാബി : സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ സജീവ സാന്നിദ്ധ്യവും എഴുത്തുകാരിയുമായ മുസ്സഫ ലൈഫ് കെയർ ഹോസ്പിറ്റലിലെ ഡോക്ടർ ധന ലക്ഷ്മി (54) അന്തരിച്ചു. മുസ്സഫ ഷാബിയായിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കണ്ണൂർ താണ സ്വദേശിനിയാണ്.

ഫോണിൽ വിളിച്ചു കിട്ടാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ പോലീസിൽ വിവരം അറിയിച്ചു. തിങ്കളാഴ്ച ജോലി സ്ഥലത്തും എത്തിയില്ലായിരുന്നു. പോലീസ് എത്തി മൃതദേഹം ബനിയാസ് മോർച്ചറിയിലേക്ക് മാറ്റി.

അബുദാബിയിലെ സാമൂഹ്യ സാംസ്കാരിക ജീവ കാരുണ്യ രംഗങ്ങളിലെ മികവുറ്റ പ്രവർത്തനങ്ങൾക്ക് നിരവധി സംഘടനകളുടെ പുരസ്‌കാര ജേതാവാണ് ഡോക്ടർ ധനലക്ഷ്മി.

കണ്ണൂരിലെ ആനന്ദ കൃഷ്ണ ബസ്സ് സർവ്വീസ് ഉടമസ്ഥൻ ആയിരുന്ന പരേതനായ നാരായണൻ-ചന്ദ്രമതി ദമ്പതി കളുടെ മകളാണ്. സഹോദരങ്ങൾ: ആനന്ദ കൃഷ്ണൻ, ശിവറാം, ഡോ. സീതാലക്ഷ്മി.

- pma

വായിക്കുക: , , , , , ,

Comments Off on ഡോക്ടർ ധനലക്ഷ്മി അന്തരിച്ചു

വി. എസ്. വിട വാങ്ങി

July 21st, 2025

vs-achuthanandan-epathram
തിരുവനന്തപുരം : മുതിര്‍ന്ന സി. പി. എം. നേതാവും മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ആയിരുന്ന വി. എസ്. അച്യുതാന്ദൻ (102) അന്തരിച്ചു. തിങ്കളാഴ്ച ഉച്ചക്കു ശേഷം 3.20 നാണ് അന്ത്യം. ഇന്നും നാളെയും തിരുവനന്ത പുരത്തും ആലപ്പുഴയിലും പൊതു ദർശനത്തിനു സൗകര്യം ഒരുക്കും. മറ്റന്നാൾ ബുധനാഴ്ച വൈകുന്നേരം ആലപ്പുഴ വലിയ ചുടുകാട്ടിൽ സംസ്കാരം നടക്കും.

സജീവ രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച വി. എസ്. പിന്നീട് തിരുവനന്തപുരത്തെ വസതിയില്‍ വിശ്രമ ജീവിതത്തിൽ ആയിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയില്‍ ആയിരുന്നു. ഇതിനിടെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന്‌ 2025 ജൂൺ 23 നു തിരുവനന്ത പുരത്തെ എസ്. യു. ടി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അവിടെ വെച്ചായിരുന്നു അന്ത്യം.

2006 മുതൽ 2011 വരെ കേരള മുഖ്യമന്ത്രി ആയിരുന്നു. ഏഴു തവണ നിയമ സഭാംഗമായിരുന്നു. അതിൽ മൂന്ന്‌ തവണ പ്രതിപക്ഷ നേതാവും ആയിരുന്നു.

1923 ഒക്‌ടോബർ 20ന്‌ ആലപ്പുഴ ജില്ലയിലെ പുന്നപ്ര വെന്തലത്തറ വീട്ടിൽ അയ്യൻ ശങ്കരൻ-കാർത്ത്യായനി ദമ്പതികളുടെ രണ്ടാമത്തെ മകനായാണ്‌ വി. എസ്‌. അച്യുതാന്ദൻ ജനിച്ചത്‌.

ഭാര്യ: കെ. വസുമതി. മക്കൾ : വി. എ. അരുൺ കുമാർ, ഡോ. വി. ആശ. മരുമക്കൾ : രജനി ബാലചന്ദ്രൻ, ഡോ. തങ്കരാജ്‌.

- pma

വായിക്കുക: , ,

Comments Off on വി. എസ്. വിട വാങ്ങി

അസ്‌മോ പുത്തൻചിറ സ്മാരക കഥ-കവിത രചനാ മത്സരം

July 6th, 2025

poet-asmo-puthenchira-ePathram

അബുദാബി : കവി അസ്മോ പുത്തൻ ചിറയുടെ സ്മരണാർത്ഥം യൂണിക് ഫ്രണ്ട്സ് ഓഫ് കേരള (യു. എഫ്‌. കെ.) ഒമ്പതാമത് അസ്‌മോ കഥ-കവിത രചനാ മത്സരം സംഘടിപ്പിക്കുന്നു. യു. എ. ഇ. യിൽ നിന്നുള്ള പ്രവാസി മലയാളികളുടെ രചനകളാണ് മത്സരത്തിൽ ഉൾപ്പെടുത്തുക.

മുൻപ് പ്രസിദ്ധീകരിക്കാത്തതും മൗലികവുമായ രചനകളാണ് അയക്കേണ്ടത്. ഒരാൾക്ക് ഒരു രചന മാത്രം സമർപ്പിക്കാം.

മികച്ച ഒരു കഥയും കവിതയുമാണ് പുരസ്കാരത്തിന് അർഹത നേടുക. ഷാർജ പുസ്തകോത്സവത്തിൽ വെച്ച് അസ്‌മോ പുരസ്കാരം 2025 സമ്മാനിക്കും. രചനകൾ artsteamufk @ gmail. com എന്ന ഇ-മെയിലിൽ 2025 ജൂലായ് 31 ന്‌ മുൻപായി അയക്കുക. ഫോൺ : 055 627 5123.

- pma

വായിക്കുക: , , , , , ,

Comments Off on അസ്‌മോ പുത്തൻചിറ സ്മാരക കഥ-കവിത രചനാ മത്സരം

മനുഷ്യരെ ഒന്നായി കണ്ട മാര്‍പാപ്പ: അബുദാബി കെ. എം. സി. സി.

April 22nd, 2025

pope-francis-sign-human-fraternity-meet-abudhabi-ePathram
അബുദാബി : ലോകത്തെ എല്ലാ മനുഷ്യരെയും സ്‌നേഹത്തിന്റെ സവിശേഷ കണ്ണിലൂടെ നോക്കി ക്കണ്ടൊരു വിശുദ്ധ നേതാവ് ആയിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ ലോക ജനതക്ക് സമാധാന നായകനെയാണ് നഷ്ടമായത് എന്നും അബുദാബി കെ. എം. സി. സി. കമ്മിറ്റി.

വത്തിക്കാനിലെ തന്റെ ശ്രേഷ്ഠ പദവിയിലൂടെ കാരുണ്യവും കരുതലുമാണ് അദ്ദേഹം ലോകത്തിനു പകര്‍ന്നു നല്‍കിയത്.

അധികാരത്തിന്റെയും അധീശത്വത്തിന്റെയും പേരില്‍ രക്തച്ചൊരിച്ചിലുകള്‍ നടക്കുന്ന കാലത്ത് അരുത് എന്ന് സ്‌നേഹത്തോടെ പറയാന്‍ ലോകത്തിന് ഒരു മാര്‍പാപ്പ ഉണ്ടായിരുന്നു.

ഇന്നലെ ആ വിളക്കണഞ്ഞതോടെ ക്രൈസ്തവ സമൂഹം മാത്രമല്ല, സമാധാന ലോകവും ഒരു പകരക്കാരനു വേണ്ടി കാത്തിരിക്കുകയാണ് എന്നും അബുദാബി കെ. എം. സി. സി. പ്രസിഡണ്ട് ഷുക്കൂറലി കല്ലുങ്ങല്‍, ജനറല്‍ സെക്രട്ടറി സി. എച്ച്. യൂസുഫ് മാട്ടൂല്‍, ട്രഷറര്‍ പി. കെ. അഹമ്മദ് എന്നിവര്‍ അനുശോചന സന്ദേശ ത്തില്‍ പറഞ്ഞു. മാര്‍പാപ്പ കൊളുത്തിവച്ച സ്‌നേഹ വിളക്ക് എന്നും അണയാതെ ജ്വലിച്ചു നില്‍ക്കും എന്നും കെ. എം. സി. സി. നേതാക്കള്‍ അനുസ്മരിച്ചു.

- pma

വായിക്കുക: , , ,

Comments Off on മനുഷ്യരെ ഒന്നായി കണ്ട മാര്‍പാപ്പ: അബുദാബി കെ. എം. സി. സി.

രണ്ടാമത് മാമുക്കോയ പുരസ്കാരം പ്രഖ്യാപിച്ചു

April 21st, 2025

actor-mamukkoya-ePathram
ദുബായ് : സാംസ്കാരിക കൂട്ടായ്മ മലബാർ പ്രവാസി യു. എ. ഇ. യുടെ രണ്ടാമത് മാമുക്കോയ പുരസ്കാരം പ്രഖ്യാപിച്ചു.

സാമൂഹ്യ പ്രവർത്തകനുള്ള പുരസ്കാരം ബ്ലഡ് ഡോണേഴ്സ് കേരള യു. എ. ഇ. ഘടകം പ്രസിഡണ്ട് പ്രയാഗ് പേരാമ്പ്ര, എഴുത്തുകാരനുള്ള പുരസ്കാരം ഇ. കെ. ദിനേശൻ, ഹാസ്യ കലാകാരനുള്ള പുരസ്കാരം ഹരീഷ് കണാരൻ, മാധ്യമ പുരസ്കാരങ്ങൾ ഷാബു കിളിത്തട്ടിൽ (ഹിറ്റ് എഫ്. എം.), മാത്തുക്കുട്ടി കടോൺ (എൻ. ടി. വി.) എന്നിവരെ തെരഞ്ഞെടുത്തു എന്ന് പുരസ്കാര സമിതി അംഗങ്ങളായ മോഹൻ വെങ്കിട്ട്, ജമീൽ ലത്തീഫ്, മൊയ്‌ദു കുറ്റിയാടി, ഹാരിസ് എന്നിവർ അറിയിച്ചു.

മെയ് 31 ന് ദുബായിൽ നടക്കുന്ന മാമുക്കോയ അനുസ്മരണ പരിപാടിയിൽ പുരസ്കാരങ്ങൾ സമ്മാനിക്കും.

- pma

വായിക്കുക: , , , , , , , ,

Comments Off on രണ്ടാമത് മാമുക്കോയ പുരസ്കാരം പ്രഖ്യാപിച്ചു

Page 2 of 4312345...102030...Last »

« Previous Page« Previous « ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിട വാങ്ങി
Next »Next Page » കേരള പുരസ്കാരം : നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha