നിത്യ ഹരിത നായകൻ പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് (71) അന്തരിച്ചു. 2025 ആഗസ്റ്റ് 4 തിങ്കളാഴ്ച രാത്രി 11.50-ഓടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. വൃക്ക-ഹൃദയ സംബന്ധ മായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിൽ ആയിരുന്നു. ഖബറടക്കം ചൊവ്വാഴ്ച വൈകുന്നേരം അഞ്ചു മണിയോടെ പാളയം മുസ്‌ലിം ജമാഅത്ത് ഖബര്‍ സ്ഥാനില്‍ നടക്കും.
ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത പ്രേമ ഗീതങ്ങള്‍ (1981) എന്ന സിനിമയിൽ നായകനായിട്ടാണ് ഷാനവാസ് ചലച്ചിത്ര രംഗത്ത് എത്തുന്നത്. ആശ, മൈലാഞ്ചി, ഗാനം, ചിത്രം, കോരിത്തരിച്ച നാൾ, ഒരിക്കൽ ഒരിടത്ത്, വെളിച്ചമില്ലാത്ത വീഥി, ലാൽ അമേരിക്കയിൽ, രതി ലയം തുടങ്ങി തൊണ്ണൂറോളം സിനിമകൾ തമിഴ് – മലയാളം ഭാഷകളിലായി ഷാനവാസ് അഭിനയിച്ചു.
മണിത്താലി, ഹിമം, ഇരട്ടിമധുരം, ജസ്റ്റിസ് രാജ, പ്രശ്നം ഗുരുതരം എന്നിങ്ങനെ പിതാവ് പ്രേം നസീറുമൊത്തു നിരവധി ചിത്രങ്ങളിൽ ഒന്നിച്ചഭിനയിച്ചു.
എന്നാൽ ‘ഇവൻ ഒരു സിംഹം’ എന്ന സിനിമയിൽ പ്രേം നസീറും ഷാനവാസും അച്ഛനും മകനുമായി തന്നെ വേഷമിട്ടു. ഇതിനിടെ നിരവധി ടെലി സിനിമകളിലും സീരിയലുകളിലും ഭാഗമായി. കുമ്പസാരം, സക്കറിയ യുടെ ഗർഭിണികൾ തുടങ്ങിയ ചിത്രങ്ങളിൽ പ്രതി നായക വേഷങ്ങൾ ശ്രദ്ധേയമായിരുന്നു. 2022 ല്‍ പുറത്തിറങ്ങിയ ‘ജനഗണമന’യാണ് അവസാനമായി അഭിനയിച്ച സിനിമ.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: actor, death, obituary, prem-nazir