ഇതിഹാസ ഗായിക ലതാ മങ്കേഷ്കര്‍ ഓര്‍മ്മയായി

February 6th, 2022

latamangeshkar_epathram

ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്ന ഇതിഹാസ ഗായിക ലതാ മങ്കേഷ്കര്‍ (92) അന്തരിച്ചു. കൊവിഡ് ബാധിച്ച് 2022 ജനുവരി 8 മുതൽ ചികില്‍സയില്‍ ആയിരുന്നു. ഫെബ്രുവരി 6 ഞായറാഴ്ച രാവിലെ 8 മണിയോടെ ആയിരുന്നു അന്ത്യം. വൈകുന്നേരം 6 മണി യോടെ മുംബൈ ദാദറിലെ ശിവജി പാർക്കില്‍ സംസ്കാരം നടക്കും. ലതാജിയോടുള്ള ബഹുമാന സൂചകമായി രാജ്യത്ത് രണ്ടു ദിവസം ദു:ഖാചരണം ഉണ്ടാവും.

സംഗീതജ്ഞനും നാടകനടനുമായ ദീനാനാഥ് മങ്കേഷ്‌കറുടെയും ശിവന്തിയുടെയും അഞ്ചു മക്കളില്‍ മൂത്ത മകളാണ് ലതാ മങ്കേഷ്കര്‍. മധ്യ പ്രദേശിലെ ഇന്ദോറിൽ 1929 സെപ്റ്റംബർ 28 നാണ് ലത ജനിച്ചത്. 5 വയസ്സു മുതൽ പിതാവിന്റെ സംഗീത നാടകങ്ങളിൽ അഭിനയിച്ചു തുടങ്ങി.

1942 ൽ മറാത്തി, ഹിന്ദി സിനിമകളിൽ അഭിനയിച്ചു കൊണ്ടാണ് ചലച്ചിത്ര രംഗത്ത് എത്തുന്നത്. പിന്നീട് ആലാപന രംഗത്തെ നിറ സാന്നിദ്ധ്യം ആവുക യായിരുന്നു.

മറാത്തി, മലയാളം, തമിഴ്  തുടങ്ങി 36 പ്രാദേശിക ഭാഷ കളിലും ഹിന്ദിയിലുമായി 40,000 ത്തില്‍ അധികം ഗാന ങ്ങള്‍ക്ക് ഏഴു പതിറ്റാണ്ടില്‍ ഏറെ നീണ്ട സംഗീത ജീവിതത്തില്‍ ലതാജി ശബ്ദം നല്‍കി.

രാമു കാര്യാട്ട് സംവിധാനം ചെയ്‌ത നെല്ല് (1974) എന്ന ചിത്രത്തിൽ വയലാർ എഴുതി സലിൽ ചൗധരി ഈണം പകർന്ന ‘കദളി കൺ കദളി ചെങ്കദളി പൂ വേണോ’ എന്ന സർവ്വ കാല ഹിറ്റ് ഗാനം മലയാള സിനിമക്കും ലതാജിയുടെ ശബ്ദ സാന്നിദ്ധ്യം നൽകി.

രാജ്യത്തെ ഏറ്റവും വലിയ സിവിലിയൻ പുരസ്കാരം ‘ഭാരതരത്നം’ നൽകി 2001 ൽ ലതാജിയെ ആദരിച്ചു. പത്മഭൂഷണ്‍ (1969), പത്മവിഭൂഷണ്‍ (1999), ദാദാസാഹബ് ഫാല്‍ക്കെ അവാര്‍ഡ് (1989) ഫിലിംഫെയർ ലൈഫ് ടൈം അച്ചീവ്മെൻറ് (1993) അവാര്‍ഡ് എന്നിവ നല്‍കി ആദരിച്ചു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

വിഖ്യാത സംവിധായകന്‍ കെ. എസ്​. സേതു മാധവൻ അന്തരിച്ചു

December 24th, 2021

director-k.s-sethumadhavan-epathram

മലയാള സിനിമയിലെ മാസ്റ്റര്‍ ഡയറക്ടര്‍ കെ. എസ്. സേതു മാധവന്‍ (94) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ രോഗ ബാധിതനായി ചെന്നൈയില്‍ വെച്ചായിരുന്നു അന്ത്യം. സുബ്രഹ്മണ്യം – ലക്ഷ്മിയമ്മ ദമ്പതികളുടെ മകനായി 1927 ൽ പാലക്കാട് ആയിരുന്നു സേതുമാധവന്‍ ജനിച്ചത്.

മലയാളത്തില്‍ ഏറ്റവും കൂടുതല്‍ സാഹിത്യ കൃതികള്‍ സിനിമയാക്കിയ കെ. എസ്. സേതു മാധവന്‍ മലയാളം കൂടാതെ, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലും ചിത്രങ്ങള്‍ ഒരുക്കി.

മലയാള സിനിമാ ചരിത്രത്തിലെ നാഴിക ക്കല്ലുകളായ ഒട്ടേറെ സിനിമകള്‍ ഒരുക്കിയ ഈ വിഖ്യാത സംവിധായ കന്റെ സിനിമകളിലൂടെ ആയിരുന്നു കമല്‍ ഹാസ്സന്‍ (കണ്ണും കരളും) സുരേഷ് ഗോപി (ഓടയില്‍ നിന്ന്) എന്നിവര്‍ ബാലനടന്മാരായി അഭിനയ രംഗത്ത് എത്തിയത്.

മമ്മൂട്ടി ആദ്യമായി മുഖം കാണിച്ച അനുഭവങ്ങള്‍ പാളിച്ചകള്‍ കെ. എസ്. സേതു മാധവന്റെ മാസ്റ്റര്‍ പീസുകളില്‍ മുന്നില്‍ നില്‍ക്കുന്നു.

സത്യന്‍, പ്രേംനസീര്‍, ശിവജി ഗണേശന്‍, എം. ജി. ആര്‍. തുടങ്ങിയ പ്രമുഖ നടന്മാര്‍ കെ. എസ്. സേതു മാധവന്റെ ചിത്ര ങ്ങളിലൂടെ വൈവിധ്യമാര്‍ന്ന റോളുകളില്‍ വെള്ളിത്തിരയില്‍ എത്തി.

കമല്‍ ഹാസന്‍ ആദ്യമായി നായക വേഷ ത്തില്‍ അഭിനയിച്ചത് കെ. എസ്. ഒരുക്കിയ കന്യാകുമാരി എന്ന സിനിമയിലൂടെ ആയിരുന്നു.

ഓടയിൽ നിന്ന്, അനുഭവങ്ങൾ പാളിച്ചകൾ, അടിമകൾ, അര നാഴിക നേരം, കരകാണാക്കടൽ, ദാഹം, അച്ഛനും ബാപ്പയും, പണിതീരാത്ത വീട്, പുനര്‍ജ്ജന്മം, ഓപ്പോൾ, മറുപക്കം, യക്ഷി, ചട്ടക്കാരി, ഓർമ്മകൾ മരിക്കുമോ, നക്ഷത്രങ്ങളേ കാവൽ, വേനല്‍ കിനാവുകള്‍ തുടങ്ങിയവ പ്രധാന ചിത്രങ്ങളാണ്.

നിരവധി തവണ ദേശീയ – സംസ്ഥാന പുരസ്‌കാരങ്ങള്‍, നന്ദി അവാര്‍ഡ്, ഫിലിം ഫെയര്‍ അവാര്‍ഡ്, ക്രിട്ടിക്സ് അവാര്‍ഡ് കൂടാതെ നിരവധി സിനിമാ – സാംസ്കാരിക കൂട്ടായ്മ കളുടേയും പുരസ്കാര ങ്ങള്‍ അദ്ദേഹത്തെ തേടി എത്തിയിരുന്നു.

ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനകളെ പരിഗണിച്ച് സംസ്ഥാന സര്‍ക്കാറിന്റെ 2009-ലെ ജെ. സി. ഡാനിയേല്‍ പുരസ്‌കാരവും കെ. എസ്. സേതുമാധവന് ലഭിച്ചിട്ടുണ്ട്.

– പി. എം. അബ്ദുല്‍ റഹിമാന്‍.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇതിഹാസ താരം ദിലീപ്​ കുമാർ അന്തരിച്ചു

July 7th, 2021

legend-bollywood-actor-dilip-kumar-ePathram
ഇന്ത്യന്‍ സിനിമയുടെ അഭിമാന താരം ബോളിവുഡ് ഇതിഹാസം ദിലീപ് കുമാർ അന്തരിച്ചു. 98 വയസ്സ് ഉണ്ടായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളാല്‍ ചികിത്സയില്‍ ആയിരുന്നു. ഇതിനിടെ ശ്വാസ തടസ്സം നേരിട്ടതിനാല്‍ അദ്ദേഹത്തെ കഴിഞ്ഞ ബുധനാഴ്ച ആശുപത്രി യിൽ പ്രവേശിപ്പിക്കുക യായിരുന്നു.

പാകിസ്ഥാനിലെ പെഷാവറിൽ 1922 ഡിസംബർ 11 ന് മുഹമ്മദ് യൂസഫ് ഖാൻ എന്ന ദിലിപ് കുമാർ ജനിച്ചു. 1943 ൽ ബോംബയില്‍ എത്തി പ്രമുഖ നടി ദേവികാ റാണിയുടെ ബോംബെ ടാക്കീസില്‍ ജോയിന്‍ ചെയ്തു.

1944 ൽ ജ്വാർ ഭാട്ട എന്ന ചിത്രത്തിലെ നായകനായി ദിലിപ് കുമാർ എന്ന യൂസുഫ് ഖാന്‍ ഇന്ത്യന്‍ സിനിമാ ചരിത്ര ത്തിന്റെ ഭാഗം ആയി മാറുകയായിരുന്നു.

ദേവ്‌ദാസ്, റാം ഔർ ശ്യാം, മുഗൾ – ഇ – അസം, ആസാദ്‌, നയാ ദൗർ, അൻഡാസ്, മധുമതി, ഗംഗാ യമുനാ, ശക്‌തി, കർമ്മ, സൗദാഗർ തുടങ്ങീ അറുപത്തി അഞ്ചോളം സിനിമകളില്‍ ശ്രദ്ധേയ വേഷ ങ്ങളിൽ അഭിനയിച്ചു.

രാജ്യം പത്മ വിഭൂഷൺ നൽകി ആദരിച്ചു. ദാദാ സാഹേബ് ഫാൽക്കെ അവാര്‍ഡ് ജേതാവാണ്. ആദ്യ മായി ഫിലിം ഫെയർ അവാർഡ് നേടിയ നടനും ഏറ്റവും കൂടുതല്‍ തവണ ഫിലിം ഫെയര്‍ അവാര്‍ഡ് നേടിയതും ദിലീപ് കുമാര്‍ തന്നെ.

ഭാര്യ : സൈറാ ബാനു.  മക്കളില്ല

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വിഖ്യാത നടൻ സൗമിത്ര ചാറ്റർജി അന്തരിച്ചു 

November 15th, 2020

actor-soumitra-chatterjee-passed-away-ePathram
ബംഗാളി സിനിമയിലെ ഇതിഹാസ നടൻ സൗമിത്ര ചാറ്റർജി (85) അന്തരിച്ചു. കൊവിഡ് ബാധിച്ച് അദ്ദേഹ ത്തെ ആശുപത്രി യിൽ പ്രവേശിപ്പിച്ചിരുന്നു. ഒക്ടോബർ ആറു മുതല്‍ തീവ്ര പരിചരണ വിഭാഗ ത്തില്‍ ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തില്‍ ആയി രുന്നു ഇതു വരേയും.

ഇന്ത്യ കണ്ടിട്ടുള്ള ഏറ്റവും മികച്ച നടന്മാരില്‍ മുന്‍ പന്തിയില്‍ നില്‍ക്കുന്ന സൗമിത്ര ചാറ്റർജി, സത്യജിത് റേ യുടെ സിനിമ കളിലെ നായകന്‍ എന്ന നില യിലും ഏറെ ശ്രദ്ധ നേടി. അഞ്ചു പതിറ്റാണ്ടില്‍ ഏറെ യായി ബംഗാളി സിനിമ യിലും കൊല്‍ക്കത്ത യുടെ കലാ- സാംസ്കാരിക രംഗ ത്തും അടയാളപ്പെടു ത്തിയ നാമം തന്നെ ആയിരുന്നു.

സത്യജിത് റേ യുടെ അപുർ സൻസാര്‍ (ദി വേൾഡ് ഓഫ് അപു-1959) എന്ന ചിത്ര ത്തിലൂടെ അരങ്ങേറ്റം. തുടര്‍ന്ന് അദ്ദേഹ ത്തിന്റെ തന്നെ പതിനഞ്ചോളം സിനിമ കളുടെ ഭാഗമായി. തീൻ കന്യ, അഭിജാൻ, ചാരുലത, കാപുരുഷ്, ആകാശ് കുസും, പരിണീത, അരണ്യേർ ദിൻ രാത്രി, അശനി സങ്കേത്, സോനാർ കെല്ല, ഗണ ശത്രു തുടങ്ങി യവ യാണ് പ്രധാന ചിത്രങ്ങൾ.

പത്മഭൂഷൺ (2004), മികച്ച നടനുള്ള ദേശീയ പുരസ്കാരം (2006), ദാദാ സാഹേബ് ഫാൽക്കെ അവാർഡ് (2012) ജേതാവ് കൂടിയാണ് സൗമിത്ര ചാറ്റർജി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

എസ്. പി. ബി. അന്തരിച്ചു

September 25th, 2020

s-p-balasubrahmanyam-spb-ePathram

ചലച്ചിത്ര ലോകത്തെ ഇതിഹാസ ഗായകനും സംഗീത സംവിധായകനും അഭിനേതാവുമായ എസ്. പി. ബാല സുബ്രഹ്‍മണ്യം (74) അന്തരിച്ചു. ചെന്നെയിൽ ചികിത്സ യിൽ ആയിരുന്നു. ഇന്ത്യൻ ചലച്ചിത്ര രംഗത്ത് 54 വർഷം നീണ്ടു നിന്ന സംഗീത സപര്യക്ക് ഉച്ചയ്ക്ക് (25 09 2020) ഒരു മണി യോടെ യാണ് അന്ത്യം കുറിച്ചത്‌.

മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നിങ്ങനെ പതിനാല് ഇന്ത്യൻ പ്രാദേശിക ഭാഷ കളിലും നിരവധി വിദേശ ഭാഷകളി ലുമായി നാൽപതിനായിരത്തോളം പാട്ടുകൾ പാടി. ഏഴുപതോളം സിനിമ കൾക്ക് സംഗീത സംവിധാനം നിർവഹിച്ച ഈ ബഹുമുഖ പ്രതിഭ വിവിധ ഭാഷകളിലായി 45 സിനിമ കളിൽ അഭിനയിച്ചു.

കൊറോണ ബാധിച്ചു ചികിത്സയിൽ ആയിരുന്നു എങ്കിലും ഈ മാസം നെഗറ്റീവ് ആയി റിസൾട്ട് വന്നു. അതോടെ ജീവിതത്തിലേക്ക് തിരിച്ചു വരും എന്ന പ്രതീക്ഷ യില് ആയിരുന്നു ബന്ധുക്കളും ആരാധകരും.

കൊറോണ പ്രതിരോധ പ്രവർത്തന ങ്ങൾക്ക് ഊർജ്ജം നൽകി വിവിധ ഭാഷ കളിൽ അദ്ദേഹം ആലപിച്ച ഗാന ങ്ങൾ സോഷ്യൽ മീഡിയ കളിൽ വൈറൽ ആയി മാറി യിരുന്നു.

ഏറ്റവും കൂടുതല്‍ ചലച്ചിത്ര ഗാനങ്ങള്‍ പാടിയ ഗായ കന്‍ എന്ന ബഹുമതി എസ്. പി. ബി. ക്കു സ്വന്തം. ഈ ബഹുമതിക്ക് അര്‍ഹയായ ഗായിക ലതാ മങ്കേഷ്ക റുടെ കൂടെ ഇദ്ദേഹം പാടിയ കമല്‍ ഹാസന്റെ ‘സത്യ’ എന്ന തമിഴ് സിനിമ യിലെ “വളയോസൈ…” എന്നു തുടങ്ങുന്ന ഗാനം സര്‍വ്വകാല ഹിറ്റ് ആയി മാറി.

* WikiPedia : SPB

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

1 of 212

« Previous « എസ്. പി. ബി. യുടെ രോഗ ശമന ത്തിന് വേണ്ടി കൂട്ട പ്രാർത്ഥന
Next Page » നടി പാര്‍വ്വതി അമ്മ യില്‍ നിന്നും രാജി വെച്ചു »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine