ബംഗാളി സിനിമയിലെ ഇതിഹാസ നടൻ സൗമിത്ര ചാറ്റർജി (85) അന്തരിച്ചു. കൊവിഡ് ബാധിച്ച് അദ്ദേഹ ത്തെ ആശുപത്രി യിൽ പ്രവേശിപ്പിച്ചിരുന്നു. ഒക്ടോബർ ആറു മുതല്‍ തീവ്ര പരിചരണ വിഭാഗ ത്തില്‍ ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തില്‍ ആയി രുന്നു ഇതു വരേയും.
ഇന്ത്യ കണ്ടിട്ടുള്ള ഏറ്റവും മികച്ച നടന്മാരില്‍ മുന്‍ പന്തിയില്‍ നില്‍ക്കുന്ന സൗമിത്ര ചാറ്റർജി, സത്യജിത് റേ യുടെ സിനിമ കളിലെ നായകന്‍ എന്ന നില യിലും ഏറെ ശ്രദ്ധ നേടി. അഞ്ചു പതിറ്റാണ്ടില്‍ ഏറെ യായി ബംഗാളി സിനിമ യിലും കൊല്‍ക്കത്ത യുടെ കലാ- സാംസ്കാരിക രംഗ ത്തും അടയാളപ്പെടു ത്തിയ നാമം തന്നെ ആയിരുന്നു.
സത്യജിത് റേ യുടെ അപുർ സൻസാര്‍ (ദി വേൾഡ് ഓഫ് അപു-1959) എന്ന ചിത്ര ത്തിലൂടെ അരങ്ങേറ്റം. തുടര്‍ന്ന് അദ്ദേഹ ത്തിന്റെ തന്നെ പതിനഞ്ചോളം സിനിമ കളുടെ ഭാഗമായി. തീൻ കന്യ, അഭിജാൻ, ചാരുലത, കാപുരുഷ്, ആകാശ് കുസും, പരിണീത, അരണ്യേർ ദിൻ രാത്രി, അശനി സങ്കേത്, സോനാർ കെല്ല, ഗണ ശത്രു തുടങ്ങി യവ യാണ് പ്രധാന ചിത്രങ്ങൾ.
പത്മഭൂഷൺ (2004), മികച്ച നടനുള്ള ദേശീയ പുരസ്കാരം (2006), ദാദാ സാഹേബ് ഫാൽക്കെ അവാർഡ് (2012) ജേതാവ് കൂടിയാണ് സൗമിത്ര ചാറ്റർജി.
- pma