സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറിയെ തെരഞ്ഞെടുത്തു

July 11th, 2024

logo-kerala-state-film-awards-ePathram
തിരുവനന്തപുരം : 54-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിർണ്ണയത്തിനുള്ള (2023 വർഷം) ജൂറിയെ തെരഞ്ഞെടുത്തു. ദേശീയ പുരസ്‌കാര ജേതാവും തിരക്കഥാ കൃത്തും സംവിധായകനുമായ സുധീര്‍ മിശ്രയാണ് ജൂറി അദ്ധ്യക്ഷൻ.

സംവിധായകന്‍ പ്രിയനന്ദനൻ, സംവിധായകനും ഛായാഗ്രാഹകനുമായ അഴകപ്പൻ എന്നിവരെ പ്രാഥമിക ജൂറി അദ്ധ്യക്ഷന്മാരായും നിയമിച്ച് സർക്കാർ ഉത്തരവായി. ഇരുവരും അന്തിമ വിധി നിർണ്ണയ സമിതിയിലെ അംഗങ്ങളും ആയിരിക്കും.

എഴുത്തുകാരന്‍ എന്‍. എസ്. മാധവന്‍, സംവിധായൻ ലിജോ ജോസ് പെല്ലിശ്ശേരി, അഭിനേത്രിയും സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവുമായ ആന്‍ അഗസ്റ്റിന്‍, സംഗീത സംവിധായകന്‍ ശ്രീവത്സന്‍ ജെ. മേനോന്‍ എന്നിവരാണ് ജൂറി അംഗങ്ങൾ.

തിരക്കഥാ കൃത്തുക്കളായ ശിഹാബുദ്ദീൻ പൊയ്ത്തും കടവ്, വിനോയ് തോമസ്, എഴുത്തുകാരി മാളവിക ബിന്നി, ഛായാഗ്രാഹകൻ പ്രതാപ് പി. നായർ, എഡിറ്റർ വിജയ് ശങ്കർ, ശബ്ദ ലേഖകൻ സി. ആർ. ചന്ദ്രൻ എന്നിവരാണ് പ്രാഥമിക വിധി നിർണ്ണയ സമിതിയിലെ മറ്റ് അംഗങ്ങൾ.

ചലച്ചിത്ര നിരൂപകയും എഴുത്തു കാരിയുമായ ഡോ. ജാനകി ശ്രീധരനാണു രചനാ വിഭാഗം ജൂറി ചെയർ പേഴ്സൺ. ചലച്ചിത്ര നിരൂപകനും സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവുമായ ഡോ. ജോസ് കെ. മാനുവൽ, എഴുത്തുകാരൻ ഡോ. ഒ. കെ. സന്തോഷ്, അക്കാദമി സെക്രട്ടറി സി. അജോയ് (ജൂറി മെമ്പർ സെക്രട്ടറി) എന്നിവരാണ് മറ്റ് അംഗങ്ങൾ.

2023 വർഷത്തിൽ റിലീസ് ചെയ്തതിൽ 160 സിനിമ കളാണ് അവാർഡിന് സമർപ്പിച്ചിട്ടുള്ളത്. ജൂലായ് 13 ന് ജൂറി സ്‌ക്രീനിംഗ് ആരംഭിക്കും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

കെ. എസ്. ചിത്ര എക്കാലത്തേയും മികച്ച ഇന്ത്യൻ ഗായിക

June 17th, 2024

ks-chithra-award-british-parliament-epathram

ബർമിംഗ്ഹാം: “എക്കാലത്തെയും മികച്ച ഇന്ത്യൻ ഗായിക” എന്ന പുരസ്കാരം മലയാളത്തിൻ്റെ സ്വന്തം വാനമ്പാടി കെ. എസ്. ചിത്രയ്ക്ക് ബ്രിട്ടീഷ് പാർലമെൻ്റ് സമ്മാനിച്ചു. ലിംഗ ഭേദമന്യേ ‘ഗ്രെയിറ്റസ്റ്റ് ഇന്ത്യൻ സിംഗർ ഓഫ് ആൾ ടൈംസ്” എന്നാണ് പുരസ്കാരത്തിൻ്റെ പേര് എന്നത് ഈ പുരസ്‌കാരത്തിൻ്റെ മാറ്റ് കൂട്ടുന്നു. ഈ കഴിഞ്ഞ ആഴ്ച ജൂൺ 12ന് ബ്രിട്ടീഷ് പാർലമെൻ്റിൽ നടന്ന ചടങ്ങിൽ പർലമെൻ്റ് അംഗമായ സാറാ ജോൺസ് പുരസ്കാരദാനം നിർവഹിച്ചു.

ks-chithra-british-parliament-award-epathram

Greatest-Indian-Singer-Of-All-Times-KS-Chithra

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

പ്രേക്ഷക ശ്രദ്ധ നേടി ‘പേയിംഗ് ഗസ്റ്റ്’

April 30th, 2024

paying-guest-short-film-ePathram

ലഹരിക്ക് എതിരെ അവബോധം നല്കുവാനായി ഒരുക്കിയ ‘പേയിംഗ് ഗസ്റ്റ്’ എന്ന ഹ്രസ്വ ചിത്രം പ്രേക്ഷക ശ്രദ്ധ നേടുന്നു.  നിരവധി അവാർഡുകൾ നേടിയ അനിൽ കാരക്കുളം തിരക്കഥ എഴുതി സംവിധാനം ചെയ്ത ‘പേയിംഗ് ഗസ്റ്റ്’ കഴിഞ്ഞ വർഷത്തെ ജയൻ സ്മാരക പുരസ്കാരം കരസ്ഥമാക്കി. നിർമ്മാണം : സിബിൻ ഡേവിസ്.

ദിവ്യ, ഷീല, സ്മിത, സിബിൻ ഡേവീസ്, രാമചന്ദ്രൻ, ഹൃതിക് നാഥ് തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു.

anil-karakkulam-and-team-for-paying-guest-short-film-ePathram

അസോസിയേറ്റ് ഡയറക്ടർ : ഷാനവാസ്‌ കണ്ണഞ്ചേരി, ക്യാമറ : ഫോക്കസ്മാൻ സാം, എഡിറ്റിംഗ് : രതീഷ് നായർ, മേക്കപ്പ് : ജയരാമൻ പൂപ്പാത്തി, കോസ്റ്റ്യൂം : മനോജ്, ആർട്ട്‌ : രജനീഷ്, ബി. ജി. എം: ആനന്ദ് ബാബു, പ്രൊഡക്ഷൻ കൺ ട്രോളർ : നിലമ്പൂർ സണ്ണി എന്നിവരാണ് പിന്നണി പ്രവർത്തകർ.

കേരളം അനുദിനം മാറിക്കൊണ്ടിരിക്കുകയാണ്. മയക്കു മരുന്ന് വില്പനയും ഉപയോഗവും കുട്ടികളെയും പിടി മുറുക്കിയതായി വാർത്തകൾ കാണുന്നു. ഓരോ ദിവസം ചെല്ലുന്തോറും ദൈവത്തിന്‍റെ സ്വന്തം നാട് ലഹരിയുടെ വലയിൽ അകപ്പെടുന്നു.

അദ്ധ്യാപകർ അടക്കം ഉത്തരവാദിത്വപ്പെട്ടവരും കൂടി ഇതിന്‍റെ ഭാഗമാകുമ്പോൾ നാളത്തെ തല മുറയുടെ ഭാവി എന്തായിരിക്കും എന്ന ആശങ്കയാണ് ‘പേയിംഗ് ഗസ്റ്റ്’ നിർമ്മിക്കുവാന്‍ തന്നെ പ്രേരിപ്പിച്ചത് എന്ന് നിർമ്മാതാവ് സിബിൻ ഡേവീസ് പറഞ്ഞു.

  •  ‘പേയിംഗ് ഗസ്റ്റ്’ ഇവിടെ കാണാം

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ദേശീയ ചലച്ചിത്ര പുരസ്‌കാരം : ഇന്ദിരാ ഗാന്ധി, നർഗ്ഗീസ് ദത്ത് എന്നിവരുടെ പേരുകള്‍ ഒഴിവാക്കി

February 14th, 2024

logo-national-film-awards-of-india-ePathram
ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ ഇന്ദിരാ ഗാന്ധി യുടെയും നടി നർഗ്ഗീസ് ദത്തിൻ്റെയും പേരുകള്‍ ഇനി മുതൽ ഉണ്ടാവില്ല. മികച്ച നവാഗത സംവിധായകൻ്റെ ചിത്രത്തിനു നൽകി വന്നിരുന്ന ഇന്ദിരാ ഗാന്ധി പുരസ്കാരത്തിൻ്റെ പേരിൽ നിന്നും ഇന്ദിരാ ഗാന്ധിയും ദേശീയോദ്ഗ്രഥനത്തിനുള്ള മികച്ച ചിത്രത്തിനുള്ള പുരസ്കാരത്തിൽ നിന്നും നർഗ്ഗീസ് ദത്തിൻ്റെ പേരും ഒഴിവാക്കിയിട്ടുണ്ട്.

indira-gandhi-nargese-dutt-names-avoid-national-film-awards-ePathram

ഇന്ദിരാ ഗാന്ധി, നർഗ്ഗീസ് ദത്ത്

ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള നർഗീസ് ദത്ത് പുരസ്കാരം ഇനി ദേശീയവും സാമൂഹികവും പാരിസ്ഥിതികവുമായ മൂല്യങ്ങൾ പ്രോത്സാഹി പ്പിക്കുന്ന മികച്ച ചിത്രത്തിനുള്ള പുരസ്കാരം എന്നാണ് അറിയപ്പെടുക.

നവാഗത സംവിധായക ചിത്രത്തിനുള്ള സമ്മാനത്തുക സംവിധായകനും നിർമ്മാതാവിനും തുല്യമായി വീതിച്ച്‌ നൽകിയിരുന്നത് മാറ്റി ഇനി സംവിധായകനു മാത്രമായി നൽകും.

ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പരിഷ്കരിക്കുവാൻ വാർത്താ വിതരണ മന്ത്രാലയം ചുമതലപ്പെടുത്തിയ സമിതി യുടെ നിർദ്ദേശങ്ങൾ അനുസരിച്ചാണ് മാറ്റങ്ങൾ വരുത്തിയിട്ടുള്ളത്.

ഫാൽക്കെ ബഹുമതി ഉൾപ്പെടെയുള്ളവ യുടെ സമ്മാനത്തുക വർദ്ധിപ്പിക്കുകയും (10 ലക്ഷം രൂപയിൽ നിന്നും 15 ലക്ഷം രൂപയായി ഉയർത്തി) വിവിധ പുരസ്കാരങ്ങൾ സംയോജിപ്പിച്ചതും പുതിയ പരിഷ്കാരങ്ങളിൽ ഉൾപ്പെടുന്നു.

വാർത്താ വിതരണ മന്ത്രാലയം അഡീഷണൽ സെക്രട്ടറി നീരജാ ശേഖർ അദ്ധ്യക്ഷയായ പുരസ്‌കാര സമിതിയിൽ സംവിധായകരായ പ്രിയദർശൻ, വിപുൽ ഷാ, ഹൗബം പബൻ കുമാർ, സെൻസർ ബോർഡ് അദ്ധ്യക്ഷൻ പ്രസൂൺ ജോഷി, ഛായാഗ്രാഹകൻ എസ്. നല്ല മുത്തു തുടങ്ങിയവരാണ് അംഗങ്ങൾ.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം വഹീദാ റഹ്‌മാന്

September 27th, 2023

actress-waheeda-rehman-get-dadasaheb-phalke-lifetime-achievement-award-ePathram
ന്യൂഡൽഹി : ഈ വർഷത്തെ ദാദാ സാഹിബ് ഫാൽക്കെ ലൈഫ് ടൈം അച്ചീവ്‌മെന്‍റ് പുരസ്കാരം മുതിർന്ന നടി വഹീദാ റഹ്‍മാന് സമ്മാനിക്കും. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ വകുപ്പു മന്ത്രി അനുരാഗ് താക്കൂർ അറിയിച്ചതാണ് ഇക്കാര്യം.

ഇന്ത്യന്‍ സിനിമയിലെ ശ്രദ്ധേയ അഭിനേത്രികളില്‍ ഒരാളായ വഹീദാ റഹ്‌മാന്‍ 1936 ഫെബ്രുവരി 3 നു തമിഴ്‌ നാട്ടിലെ ചെങ്കല്‍പ്പേട്ടില്‍ ജനിച്ചു. 1955 ല്‍ റിലീസ് ചെയ്ത ‘രോജുലു മാരായി’ എന്ന തെലുങ്കു ചിത്രത്തൂടെ ആയിരുന്നു സിനിമയിലേക്കുള്ള അരങ്ങേറ്റം.

സാഹിബ് ബീബി ഔര്‍ ഗുലാം, പ്യാസ, കാഗസ് കെ ഫൂല്‍, ചൗദ്‍വി കാ ചാന്ദ്, ഗൈഡ്, രേഷ്മ ഔർ ഷേര തുടങ്ങി തൊണ്ണൂറില്‍ അധികം ചിത്രങ്ങളില്‍ അവര്‍ അഭിനയിച്ചു.

1972 ല്‍ റിലീസ് ചെയ്ത തൃസന്ധ്യ എന്ന സിനിമയിലും അഭിനയിച്ചിരുന്നു.

മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം, പത്മശ്രീ-പത്മ ഭൂഷണ്‍ പുരസ്കാരങ്ങള്‍, ഫിലിം ഫെയര്‍ അവാര്‍ഡുകള്‍ തുടങ്ങിയ നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. Image Credit : WiKi

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

1 of 20123...1020...Last »

« Previous « സംവിധായകന്‍ കെ. ജി. ജോര്‍ജ്ജ് അന്തരിച്ചു
Next Page » കലാഭവന്‍ ഹനീഫ് അന്തരിച്ചു »ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine