മന്ത്രി ജയലക്ഷ്മിയെ കാറില്‍ പിന്തുടര്‍ന്ന നടന്‍ ആസിഫലിയെ പോലീസ് പിടികൂടി

May 6th, 2013

asif-ali-epathram

രാമനാട്ടുകര: മന്ത്രി പി.കെ.ജയലക്ഷ്മിയുടെ കാറിനു പുറകില്‍ ലൈറ്റിട്ട് കാറില്‍ പിന്തുടര്‍ന്ന യുവ നടന്‍ ആസിഫലിയെ പോലീസ് പിടികൂ‍ടി. തുടര്‍ന്ന് ഒരു മണിക്കൂറോളം ആസിഫലിക്ക് പോലീസ് സ്റ്റേഷനില്‍ ഇര്‍ക്കേണ്ടി വന്നു. ദേശീയപാതയില്‍ രാംമനാട്ടു കരയ്ക്ക് സമീപം പൂക്കിപ്പറമ്പില്‍ വച്ചായിരുന്നു മന്ത്രിയുടെ കാറിനെ പിന്തുടര്‍ന്ന ബി.എം.ഡബ്ലിയു കാറ് പോലീസ് തടഞ്ഞത്. തിരശ്ശീലയിലെ താരത്തെ റോഡില്‍ കണ്ടതോടെ ആളുകളും തടിച്ചു കൂടി. നടനും പോലീസും തമ്മിലുണ്ടായ സംഭാഷണങ്ങള്‍ ജനങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. തുടര്‍ന്ന് ആസിഫിനെയും ഡ്രൈവറേയും തിരൂരങ്ങാടി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോയി.

പോലീസ് തന്നോട് മോശമായി പെരുമാറിയതായും അസഭ്യം വിളിച്ചതയും താരം പിന്നീട് മാധ്യമങ്ങളൊട് പറഞ്ഞു. തന്റെ കാറിന്റെ ലൈറ്റ് കത്തിക്കിടന്നതാണ് തെറ്റിദ്ധാരണക്ക് കാരണമായതെന്നും ആസിഫ് വ്യക്തമാക്കി. ആസിഫലി മിനിസ്റ്ററുമായി സംസാരിച്ച് തന്റെ ഭാഗം വിശദീകരിച്ചെങ്കിലും ഹൈവേ പോലീസ് ആസിഫിനെ പിടികൂടുകയായിരുന്നു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഉമ്മച്ചിക്കുട്ടി തിരിച്ചെത്തി

December 19th, 2012

i-love-me-isha-talwar-epathram

തട്ടത്തിൻ മറയത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവർന്ന ഉമ്മച്ചിക്കുട്ടി ഇഷാ തൽവാർ വീണ്ടും മലയാളത്തിലെത്തി. ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ഐ ലൌ മി ആണ് ഇഷയുടെ രണ്ടാമത്തെ മലയാളം ചിത്രം. അസിഫ് അലിയും ഉണ്ണി മുകുന്ദനുമാണ് ചിത്രത്തിലെ നായകന്മാർ. വൈശാഖ രാജൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ കഥ സേതുവിന്റെയാണ്. ബി. കെ. ഹരിനാരായണൻ എഴുതിയ വരികൾക്ക് ദീപൿ ദേവ് സംഗീതം പകർന്നു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

റെഡ്‌ വൈന്‍ : താര സംഗമവുമായി സലാം പാലപ്പെട്ടി

October 25th, 2012

malayalam-cinema-red-wine-by-salam-palappetty-ePathram
അബുദാബി : മോഹന്‍ ലാല്‍, ഫഹദ്‌ ഫാസില്‍, ആസിഫ്‌ അലി എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന റെഡ്‌വൈന്‍ എന്ന സിനിമ സലാം പാലപ്പെട്ടി സംവിധാനം ചെയ്യുന്നു. ലാല്‍ ജോസിന്റെ സഹ സംവിധായകന്‍ ആയിരുന്ന സലാം പാലപ്പെട്ടി ആദ്യമായി സംവിധായകന്റെ മേലങ്കി അണിയുന്ന റെഡ്‌വൈനില്‍ ഈ താരങ്ങള്‍ ഒന്നിക്കുന്നു എന്നതാണ് പ്രധാന പ്രത്യേകത.

അബുദാബി യിലെ കലാ സാംസ്കാരിക രംഗത്ത്‌ ശ്രദ്ധേയനായ നാടക പ്രവര്‍ത്തകനും സംവിധായകനുമായ മാമ്മന്‍ കെ. രാജന്‍ രചന നിര്‍വ്വഹിക്കുന്നു. ദൂരം, ജുവൈരിയയുടെ പപ്പ എന്നീ ടെലി സിനിമകള്‍ ചെയ്തിരുന്ന മാമ്മന്റെ സിനിമാ രംഗത്തെ ആദ്യ രചനാ സംരംഭം കൂടിയാണ് റെഡ്‌ വൈന്‍

ഗാന രചന : റഫീഖ് അഹമ്മദ്, സംഗീതം : ബിജിബാല്‍, എഡിറ്റിംഗ് : രഞ്ജന്‍ എബ്രഹാം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിനോദ് ഷൊര്‍ണ്ണൂര്‍. ഡിസംബറില്‍ ചിത്രീകരണം തുടങ്ങും. ഗിരീഷ് ലാല്‍ ഗൗരി മീനാക്ഷി പ്രൊഡക്ഷന്റെ ബാനറില്‍ റെഡ്‌ വൈന്‍ നിര്‍മ്മിക്കുന്നു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഓര്‍ഡിനറി, ഒരു ‘ഓര്‍ഡിനറി’ ചിത്രം

March 26th, 2012
ordinary malayalam movie-epathram
പേരിനോട് കൂറു പുലര്‍ത്തുന്ന ചിത്രങ്ങള്‍ മലയാള സിനിമയില്‍ കുറഞ്ഞു കൊണ്ടിരിക്കുകയാണ്. ആ നിലക്ക് ഓര്‍ഡിനറി എന്ന ചിത്രം പേരിനോട് നൂറു ശതമാനവും നീതി പുലര്‍ത്തുന്നുണ്ട്. ആ നീതിപുലര്‍ത്തല്‍ തന്നെ ആകണം പ്രേക്ഷകനെ ഈ ചിത്രം കാണുവാന്‍ പ്രേരിപ്പിക്കുന്നതും. അച്ചനോ അമ്മാവനോ ആയി അഭിനയിക്കേണ്ടവര്‍  കാസനോവമാരായായി കാമുകിമാര്‍ക്കൊപ്പം ആടിപ്പാടി വരുന്ന ദുരന്തത്തിനു സാക്ഷ്യം വഹിച്ചവര്‍ ഓര്‍ഡിനറി പോലെ ഒരു കൊച്ചു ചിത്രത്തെ വിജയിപ്പിക്കുന്നത് തീര്‍ച്ചയായും  ഇന്റസ്ട്രിയെന്ന നിലയില്‍ ശുഭസൂചനയാണ് നല്‍കുന്നത്. സൂപ്പര്‍താരങ്ങളേയും അവരെകൊണ്ട് ഈ വേഷം കെട്ടിക്കുന്ന എര്‍ത്ത്-സംവിധായക-തിരക്കഥാകൃത്ത്-നിര്‍മ്മാതാവ് ടീമുകളെ തികച്ചു നിരാശപ്പെടുത്തുന്നതാണ് ഈ ചിത്രം നേടുന്ന കളക്ഷന് എന്തു തല്ലിപ്പൊളി ചിത്രം പടച്ചിറക്കിയാലും സാറ്റ്‌ലൈറ്റ് റേറ്റും, പ്രേക്ഷകനും കൂടെ താങ്ങിക്കൊള്ളും എന്ന് കരുതുന്ന സിനിമാ ശുംഭന്മാര്‍ക്കുള്ള (പ്രകാശം പരത്തുന്നവര്‍ക്ക്) കാണികളുടെ മറുപടി കൂടെയാണ് ഇത്തരം  ഓര്‍ഡിനറി വിജയങ്ങള്‍.
തമിഴ് സിനിമയിലെ പരീക്ഷണങ്ങളെ പറ്റി  മലയാളികള്‍ വാചാലരാകുമെങ്കിലും കാര്യത്തോടടുക്കുമ്പോള്‍ കൈവിടും എന്നതിനു തെളിവാണ് ടി. ഡി. ദാസനും, മേല്‍‌വിലാസവുമെല്ലാം നേരിട്ട ബോക്സോഫീസ് പരാജയങ്ങള്‍.  തീര്‍ച്ചയായും ആരോഗ്യകരമായ പരീക്ഷണങ്ങള്‍ മലയാളി അര്‍ഹിക്കുന്നില്ല എന്ന് ആ ചിത്രങ്ങള്‍ നേരിട്ട ദുരന്തം വ്യക്തമാക്കുന്നു. ഒരു പക്ഷെ മികച്ച ഒരു ചിത്രം നല്‍കിയിട്ടും മലയാളി നല്‍കിയ നീരസമാകാം മോഹന്‍ രാഘവന്‍ എന്ന സംവിധായകന്‍  അകാലത്തില്‍ ജീവിതത്തിന്റെ തന്നെ തിരശ്ശീലക്ക് പിന്നിലേക്ക് മറയുവാനിടയാക്കിയതില്‍ ഒരു കാരണം. അതിനാല്‍ തന്നെ അത്തരം പരീക്ഷണങ്ങള്‍ക്കും പുത്തന്‍ പാറ്റേണുകള്‍ക്കും പുറകെ പോകാതെ ഒരു ഓര്‍ഡിനറി ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കാമെന്ന് സംവിധായകന്‍ സുഗീത് കരുതിയിട്ടുണ്ടാകുക.  തീര്‍ച്ചയായും തുടക്കക്കാരന്റെ കൈപ്പിഴകള്‍ ഉണ്ടെങ്കിലും പ്രതീക്ഷ നല്‍കുന്ന പലതും ഈ യുവാവിന്റെ ആദ്യചിത്രത്തില്‍ കാണുവാനാകും.  ഗവിയിലേക്കുള്ള ഏക ബസ്സും യാത്രക്കാരും ഗ്രാമീണരും ബസ്സും ഗ്രാമവുമെല്ല്ലാം ഈ ചിത്രത്തില്‍ കഥാപാത്രങ്ങളാകുന്നു. താരബാഹുല്യത്തിന്റെ ദുര്‍മ്മേതസ്സും ഒപ്പം  തിരക്കഥയിലെ ചില ദൌര്‍ബല്യങ്ങളും പ്രമേയത്തിന്റെ സാധ്യതകളെ ന്യൂനീകരിക്കുന്നു.   ഗവിയെന്ന പ്രകൃതി മനോഹരമായ  പ്രദേശത്തിന്റെ സൌന്ദര്യം ഒപ്പിയെടുക്കുന്നതില്‍ ക്യാമറാമാന്‍ പിശുക്കുകാണിച്ചതായിട്ടാണ് തോന്നിയത്. എങ്കിലും മഞ്ഞിന്റെ പുതപ്പണിഞ്ഞ് മനോഹരിയായ ഗവി ഈ ചിത്രത്തില്‍ ഓര്‍ഡിനറി ബസ്സിനെ പോലെ ഒരു കഥാപാത്രമായി തന്നെ കടന്നു വരുന്നുണ്ട്.
ordinary-epathram
കുഞ്ചാക്കോ ബോബനില്‍ നിന്നും പ്രതീക്ഷിക്കാവുന്നതെന്തെന്ന് മുന്‍‌വിധിയുണ്ടാകുന്നതില്‍ അപാകതയില്ലെന്ന് തോന്നുന്നു. എത്സമ്മ എന്ന ആണ്‍കുട്ടി എന്ന പൈങ്കിളി ചിത്രത്തിലെ പാലുണ്ണിയുടെ മറ്റൊരു വേര്‍ഷന്‍ എന്നു മാത്രമേ പറയുവാനുള്ളൂ. സാള്‍ട്ട് ആന്റ് പെപ്പറിനു ശേഷം ബാബുരാജിനു ലഭിച്ച പുത്തന്‍ പരിവേഷത്തിന്റെ തുടര്‍ച്ച ഈ ചിത്രത്തിലും കാണാം. മലയാള സിനിമയിലെ ഗുണ്ടപടയില്‍ നിന്നും മോചനം ലഭിച്ചതായി തോന്നുന്നു. ഓര്‍ഡിനറിയിലെ കള്ളുകുടിയനെ വ്യത്യസ്ഥനാക്കുന്നതിനു ബാബുരാജ് കാര്യമായിതന്നെ പരിശ്രമിച്ചിട്ടുണ്ട്.  തീയേറ്ററുകളില്‍ ബാബുരാജിന്റെ കഥാപാത്രത്തിനു കയ്യടിയായി ലഭിക്കുന്നതില്‍ നിന്നും വ്യക്തമാകുന്നത് അദ്ദേഹത്തിന്റെ പുതിയ രൂപമാറ്റത്തെ പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്നു എന്നുതന്നെയാണ്. എങ്കിലും അവാസാനമാകുമ്പോളേക്കും ബാബുരാജിന്റെ കഥാപാത്രത്തേയും വഴിയില്‍ ഉപേക്ഷിക്കുന്നുണ്ട്. തൃശ്ശൂര്‍, തിരുവനന്തപുരം, പാലക്കാടന്‍ ഭാഷാ കഥാപാത്രങ്ങള്‍ മലയാള സിനിമയില്‍ വര്‍ദ്ധിച്ചു വരുന്നതിന്റെ ഭാഗമായി ഈ ചിത്രത്തില്‍ പാലക്കാടന്‍ സ്ലാങ്ങില്‍ സംസാരിക്കുന്ന ഒരു കഥാ‍പാത്രത്തേയും ഈ ചിത്രത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ബിജുമേനോന്‍ അവതരിപ്പിക്കുന്ന ട്രാന്‍സ്പോര്‍ട് ബസ്സിലെ ഡ്രൈവര്‍ ശരിക്കും പാലക്കാടന്‍ ഭാഷയെ കൈകാര്യം ചെയ്യുന്നു.  കഥാപാത്രത്തിനാവശ്യമായ അഭിനയം ബിജു മേനോന്‍ ശരിയാം വിധം പ്രകടിപ്പിച്ചതായി തോന്നി. ശക്തമായ യൂണിയനുകള്‍ ഒക്കെ ഉള്ള സര്‍ക്കാര്‍ സംവിധാനത്തില്‍ ഇത്തരം ഡ്രൈവര്‍മാര്‍ അപൂര്‍വ്വമാണെന്ന് കരുതുവാന്‍ ആകില്ല. എന്തായാലും പാലക്കാടന്‍ സ്ലാങ്ങില്‍ ബിജുവിന്റെ കഥാപാത്രം കസറിയെന്ന് പറയാം.
ann augustine-epathram
ആന്‍ അഗസ്റ്റിന് ഒരു നടിയെന്ന നിലയില്‍ ശരാശരിയില്‍ നിന്നും വളരെ താഴെയാണ്. പലരംഗങ്ങളിലും  പുതുമുഖനായികയായ ശ്രിത ആനിനേക്കാള്‍ മികവു പുലര്‍ത്തുന്നുണ്ട്. ആസിഫലിയുടെ സൂപ്പര്‍സ്റ്റാര്‍ ശ്രമങ്ങള്‍ക്ക് പൂര്‍ണ്ണമായ വിമുക്തി ഇനിയും വന്നിട്ടില്ല എന്ന് ഈ ചിത്രവും സാക്ഷ്യപ്പെടുത്തുന്നു. അനായാസം അവതരിപ്പിക്കേണ്ട രംഗങ്ങളില്‍ ഈ നടന്റെ അനാവശ്യമായ മസിലു പിടുത്തം അരോചകമാകുന്നുണ്ട്. ചെറുചിത്രങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് തിരിച്ചറിയുകയും അതിനെ വേണ്ടവിധം പ്രയോജനപ്പെടുത്തുകയും ചെയ്താല്‍ പുതുമുഖ സംവിധായകര്‍ ഉള്‍പ്പെടെ ഈ രംഗത്തേക്ക് വരുന്നവര്‍ക്ക് സാധ്യതകള്‍ ഉണ്ടെന്ന് ഈ ചിത്രം സാക്ഷ്യപ്പെടുത്തുന്നു. പോരായ്മകള്‍ എന്തൊക്കെ ഉണ്ടയാലും ഗ്രാമീണപശ്ചാത്തലവും ഗ്രാമീണ ജീവിതവും മലയാളി ഇഷ്ടപ്പെടുന്നു എന്നത് ഈ കൊച്ചു ചിത്രത്തിന്റെ വിജയം വ്യക്തമാക്കുന്നു. വമ്പന്‍ താരചിത്രങ്ങളെ നിഷ്കരുണം തള്ളിയ മലയാളി പ്രേക്ഷകന്‍ ഓര്‍ഡിനറി പോലെ ഒരു ഓര്‍ഡിനറി ചിത്രത്തെ സ്വീകരിക്കുന്നു എന്നത് ശുഭസൂചകമാണ്.
ആസ്വാദകന്‍

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

സിബിയുടെ “ഉന്നം“ പ്രേക്ഷകന്റെ നെഞ്ചിനോ?

February 26th, 2012

unnam-epathram

കൊച്ചി – കൊട്ടേഷന്‍ – മയക്കുമരുന്ന് – യുവാക്കള്‍ ഇതിന്റെ വ്യത്യാസ്ഥ അനുപാതത്തിലുള്ള സങ്കലനത്തിലൂടെ പടച്ചിറക്കുന്ന “വ്യത്യസ്ഥമായ“ സിനിമാ മാലിന്യങ്ങള്‍  കൊണ്ട്  മലയാളി പ്രേക്ഷകന്‍ പൊറുതി മുട്ടുകയാണ്. ആ മാലിന്യ മലയിലേക്ക് ഉന്നം എന്ന പേരുള്ള മറ്റൊരു വണ്ടിയും ഉന്തി എത്തിയിരിക്കുകയാണ് സിബി മലയില്‍.

bharatham-siby-malayil-epathram

തനിയാവര്‍ത്തനം, ഭരതം, കിരീടം തുടങ്ങി മലയാള സിനിമയിലെ ക്ലാസിക്കുകള്‍ എന്നു വിശേഷിപ്പിക്കാവുന്ന (സിനിമയിലെ ഘടകങ്ങളെ ജാതി അടിസ്ഥാനത്തില്‍ നിരൂപിക്കുന്ന ‘പുരോഗമന’ നിരൂപകര്‍ ക്ഷമിക്കുക. മൂന്നിലും നായന്മാര്‍ / തറവാടുകള്‍ കഥാപാത്രങ്ങളായി വരുന്നുണ്ട്) എന്ന ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് ഇന്നിപ്പോള്‍ മാലിന്യ വണ്ടിയും ഉന്തിക്കൊണ്ട് പ്രേക്ഷകനു മുമ്പില്‍ കിതച്ചു കൊണ്ട് നില്‍ക്കുന്നത്. അന്ന് സിബിക്കൊപ്പം മികച്ച തിരക്കഥാകൃത്തായ അന്തരിച്ച എ. കെ. ലോഹിതദാസ് എന്ന അതുല്യ പ്രതിഭയുടെ സര്‍ഗ്ഗാത്മകതയുടെ പിന്‍‌ബലമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ തിരക്കഥയുടെ ബലത്തിലാണ് സംവിധായകനെന്ന നിലയില്‍ ഇന്നിപ്പോള്‍ കാല്‍ നൂ‍റ്റാണ്ട് എത്തി നില്‍ക്കുന്ന സിബി മലയില്‍ മലയാള സിനിമയുടെ ചരിത്രത്തില്‍ മികച്ച സംവിധായകന്‍ എന്ന മേല്‍‌വിലാസം ഉണ്ടാക്കിയതെന്ന് നിസ്സംശയം പറയുവാനാകും. ആ മേല്‍‌വിലാസം മുത്താരം കുന്ന് പി. ഓ. യിലേക്ക് തിരിച്ചു പോകുന്നതിന്റെ കാ‍ഴ്ചയാണ് സമീപ കാലത്തിറങ്ങിയ സിബി ചിത്രങ്ങള്‍ പ്രേക്ഷകനു നല്‍കുന്നത്.

ഉന്നത്തിനു വേണ്ടി സ്വാതി ഭാസ്കര്‍ രചിച്ച കഥാ സന്ദര്‍ഭങ്ങളും സംഭാഷണങ്ങളും ഒട്ടും നിലവാരം പുലര്‍ത്തുന്നില്ല. കഥാപാത്ര രൂപീകരണത്തിലും അവരെ അവതരിപ്പിക്കുവാന്‍ തിരഞ്ഞെടുത്ത നടന്മാരുടെ കാര്യത്തിലും സംവിധായകനും തിരക്കഥാകൃത്തും അമ്പേ പരാജയപ്പെടുന്നു. ആദ്യാവസാനം പ്രേക്ഷകനെ ഉദ്വേഗത്തിന്റെ മുള്‍ മുനയില്‍ നിര്‍ത്തുവാന്‍ ഉള്ള കഴിവിനനുസരിച്ചാണ് സസ്പെന്‍സ് ചിത്രങ്ങളുടെ മികവ്. എന്നാല്‍ സ്വാതി ഭാസ്കറിന്റെ തിരക്കഥ ചാപിള്ളയായിരുന്നു എന്ന് തുടക്കത്തിലേ പ്രേക്ഷകനു ബോധ്യം വരുന്നുണ്ട്. ഇത്തരം ചാപിള്ള തിരക്കഥകളുമായി ആളുകള്‍ വരുമ്പോള്‍ അത് തിരിച്ചറിയുവാന്‍ സിബി മലയിലിനെ പോലെ ഇത്രയും കാലത്തെ അനുഭവ പരിചയമുള്ള ഒരു സംവിധായകനു കഴിയുന്നില്ലെങ്കില്‍ തീര്‍ച്ചയായും അദ്ദെഹം ഈ സംവിധായക പണി നിര്‍ത്തുന്നതാണ് നല്ലത്.

ഒരു കാലത്ത് സിബിയുടെ ചിത്രങ്ങളുടെ പ്രധാന ആകര്‍ഷണം നിലവാരമുള്ള ഗാനങ്ങളായിരുന്നു. കണ്ണീര്‍പ്പൂവിന്റെ കവിളില്‍ തലോടി… എന്നു തുടങ്ങുന്ന കിരീടം എന്ന ചിത്രത്തിലെ ജോണ്‍സണ്‍ ഈണമിട്ട കൈതപ്രത്തിന്റെ വരികള്‍ ഇന്നും മലയാളിയുടെ ചുണ്ടില്‍ നിന്നും മാറിയിട്ടില്ല.  റഫീഖ് അഹമ്മദും, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖകരും പ്രതിഭയുള്ളവരാണെങ്കിലും അതിന്റെ നിഴലാട്ടം പോലും ഈ ചിത്രത്തിലെ ഗാനങ്ങളില്‍ കടന്നു വരുന്നില്ല. ജോണ്‍ പി. വര്‍ക്കിയുടെ ഈണം ചിത്രത്തിന്റെ നിലവാരത്തിനു യോജിക്കുന്നുണ്ട്. തേങ്ങയെത്ര അരച്ചാലും താളല്ലേ കറി എന്ന ചൊല്ലിനെ ഓര്‍മ്മിപ്പിക്കുന്നു ഛായാഗ്രാഹകന്‍ അജയന്‍ വിന്‍സെന്റിന്റെ ശ്രമങ്ങള്‍.

asif-ali-malayalam-epathram

മലയാള സിനിമയിലെ യങ്ങ് സൂപ്പര്‍ സ്റ്റാര്‍ പദവിയാണ് ആസിഫലി ഉന്നം വെക്കുന്നതെങ്കില്‍ പരാജയ ചിത്രങ്ങളില്‍ തുടര്‍ച്ചയായി അഭിനയിക്കുന്നതാണ് അതിനുള്ള മാനദണ്ഡം എന്ന് തിരുത്തി നിശ്ചയിക്കേണ്ടി വരും. നടന്‍ എന്ന നിലയില്‍ കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതിലോ അഭിനയിപ്പിച്ചു ഫലിപ്പിക്കുന്നതിലോ  ആസിഫലി ജാഗ്രത പുലര്‍ത്തുന്നില്ല എന്നു വേണം സമീപകാലത്തെ അദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ നിന്നും മനസ്സിലാക്കുവാന്‍ . ഉന്നത്തിനു തൊട്ടു മുമ്പ് സിബി മലയില്‍ സംവിധാനം ചെയ്തതും എട്ടു നിലയില്‍ പൊട്ടിയതുതുമായ “വയലിന്‍ ” എന്ന ചിത്രത്തിലും ആസിഫലി തന്നെ ആയിരുന്നു നായകന്‍ .

ഇപ്പോള്‍ പ്രേക്ഷക തിരസ്കരണം ഏറ്റുവാങ്ങിയ ഉന്നത്തിലും ആസിഫലി തന്നെയാണ് നായക സ്ഥാനത്ത്. ആസിഫലിയുടെ അസുരവിത്ത് എന്ന ചിത്രത്തിന്റെ ഗതിയും പരാജയമല്ലാതെ മറ്റൊന്നായിരുന്നില്ല.

തനിക്കിണങ്ങാത്ത കഥാപാത്രങ്ങളെ ഒഴിവാക്കുക അല്ലെങ്കില്‍ കഥയ്ക്കിണങ്ങാത്ത നടനെ ഒഴിവാക്കുക എന്ന പതിവ് മലയാള സിനിമക്ക് പുറത്തുള്ള പല സിനിമാക്കാരിലും പതിവാണ്. പണം പ്രശസ്തി തുടങ്ങിയ ഘടകങ്ങളോട് ആക്രാന്തം കാണിക്കാതെ തികച്ചും പ്രൊഫഷണലായി സിനിമയെ സമീപിക്കുന്നവര്‍ക്കേ അത്തരം നിലപാട് എടുക്കുവാനാകൂ. മലയാള സിനിമയില്‍ യങ്ങ്‌ സൂപ്പര്‍സ്റ്റാറാകുവാന്‍ ശ്രമിക്കുന്നവര്‍ മാത്രമല്ല ഓള്‍ഡ് മെഗാ താരങ്ങള്‍ക്കും മേല്പറഞ്ഞ കാര്യത്തില്‍ ഇനിയും പക്വതയാര്‍ന്ന തീരുമാനം എടുക്കുവാന്‍ ആകുന്നില്ല എന്നത് അവരുടെ പല നിലവാരമില്ലാത്ത ചിത്രങ്ങളും സാക്ഷ്യം പറയുന്നു.

ഈ ചിത്രത്തില്‍ ശ്രീനിവാസന്റെ അഭിനയം ബോറടിപ്പിക്കുന്നുണ്ടെങ്കിലും  പ്രശാന്ത് നാരായണ്‍ എന്ന നടന്‍ അവതരിപ്പിക്കുന്ന  വില്ലന്‍ കഥാപാ‍ത്രം ശ്രദ്ധിക്കപ്പെടുന്നുണ്ട്. പരിമിതികള്‍ക്കുള്ളിലും അഭിനേതാവ് എന്ന നിലയിലുള്ള കഴിവ് നടന്‍ ലാല്‍ പ്രകടിപ്പിക്കുന്നുണ്ട്.

reema-kallingal-unnam-epathram

റീമ കല്ലിങ്ങലിന്റെ മുടിക്കെട്ട് മാറ്റിയാല്‍ അഭിനയം നന്നാകില്ല. അസ്വാഭാവികമായ അവരുടെ അഭിനയം സിനിമയെ അസഹ്യമാക്കുന്നുണ്ട്. നെടുമുടി വേണു, ശ്വേതാ മേനോന്‍ , കെ. പി. എ. സി. ലളിത തുടങ്ങി പരിചിതരായ മറ്റു ചിലരും ചിത്രത്തില്‍ ഉണ്ട്. എന്നാല്‍ ഇവര്‍ക്കാര്‍ക്കും തങ്ങളുടെ കഴിവിനനുസരിച്ചുള്ള കഥാപാത്രങ്ങളല്ല ലഭിച്ചിരിക്കുന്നത്.

കാലഘട്ടത്തിനനുസരിച്ചുള്ള ചിത്രം ഒരുക്കുവാനാണ് വയലിന്‍ , ഉന്നം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രമിക്കുന്നതെങ്കില്‍ സിബിയോട് ഒന്നേ പറയുവാനുള്ളൂ. കൊട്ടേഷനും കൊച്ചിയും ആസിഫലിയും ചേര്‍ന്നാല്‍ പുതിയ കാലഘട്ടത്തിന്റെ സിനിമയാകില്ല. സംവിധായകന്‍ എന്ന പേര് തിരശ്ശീലയില്‍ എഴുതിക്കാണിക്കുക എന്നത് മാത്രമാണോ സിബി മലയില്‍ ഉന്നത്തിലൂടെ ഉദ്ദേശിച്ചിരുന്നതെന്നാണ് പ്രേക്ഷകന്‍ ചിന്തിക്കുന്നത്. ഇനി അതല്ല നിര്‍മ്മാണത്തിനായി പണം മുടക്കുന്ന നിര്‍മ്മാതാവിന്റേയും പണവും സമയവും മുടക്കി സിനിമ കാണുവാന്‍ വരുന്ന പ്രേക്ഷകന്റേയും നെഞ്ചിന്‍ കൂടാണ് ഉന്നം വെയ്ക്കുന്നതെങ്കില്‍ തീര്‍ച്ചയായും ഒരു കടുകിട പോലും പിഴക്കാതെ ഈ ചിത്രം ഉന്നത്തില്‍ തന്നെ കൊണ്ടിട്ടുണ്ട്.

ആസ്വാദകന്‍

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

2 അഭിപ്രായങ്ങള്‍ »

1 of 212

« Previous « അടിപിടിക്കേസില്‍ പത്മശ്രീ സെയ്‌ഫ് അലിഖാനു ജാമ്യം
Next Page » ജോണ്‍ അബ്രഹാം പ്രത്യേക പുരസ്കാരം പ്രകാശ്‌ ബാരെ ഏറ്റുവാങ്ങി »ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine