മലയാളികളുടെ മാമാട്ടിക്കുട്ടിയമ്മയും മാളൂട്ടിയും (ശാലിനിയും ശ്യാമിലിയും) വളര്‍ന്നു കഴിഞ്ഞു ഒന്നിച്ചുള്ള ഫോട്ടോ സോഷ്യല്‍ മീഡിയ യില്‍ പങ്കു വെച്ചിരു ന്നത് വൈറലായി മാറി. ഒരു ചടങ്ങിൽ വെച്ച് ഒന്നിച്ചു നിന്ന് എടുത്ത ഫോട്ടോ, Just another evening‼️ എന്ന തലക്കെട്ടു നല്‍കി ശ്യാമിലി തന്റെ ഇന്‍സ്റ്റാ ഗ്രാമില്‍ ഷെയര്‍ ചെയ്തിരുന്നത് നിമിഷങ്ങള്‍ ക്കുള്ളില്‍ ആരാധകര്‍ ഏറ്റെടുത്തു.
പിന്നീട് ഇതേ ചിത്രം ശാലിനി യുടെ ഒഫീഷ്യല്‍ ഫേയ്സ് ബുക്ക് പേജിലും പങ്കു വച്ചിട്ടുണ്ട്. ഈ പോസ്റ്റിലും ഇവരുടെ ആരാധകര്‍ കമന്റുകളുമായി എത്തുകയും നിരവധി പേര്‍ പങ്കു വെക്കുകയും ചെയ്തു.
ഫാസില്‍ സംവിധാനം ചെയ്ത ‘എന്റെ മാമാട്ടിക്കുട്ടി യമ്മക്ക്’ (1983) എന്ന സിനിമ യിലൂടെ യാണ് ബേബി ശാലിനി അഭിനയ രംഗത്ത് എത്തുന്നത്. സിനിമ സൂപ്പര്‍ ഹിറ്റ് ആയതോടെ വിവിധ ഭാഷകളില്‍ റിമേക്ക് ചെയ്യുകയും മാമാട്ടു ക്കുട്ടി യമ്മയുടെ റോളില്‍ ബേബി ശാലിനി ശാലിനി എത്തുകയും ചെയ്ത തോടെ ഈ അത്ഭുത പ്രതിഭ തെന്നിന്ത്യ യിലെ തന്നെ ഏറ്റ വും വില പിടിപ്പുള്ള താരം ആയി മാറി എന്നത് പിന്നീടുള്ള ചരിത്രം!
വിവിധ ഭാഷകളിലായി അമ്പതില്‍പ്പരം സിനിമകളില്‍ അഭിനയിച്ചു. പിന്നീട് വിദ്യാ ഭ്യാസ ത്തില്‍ ശ്രദ്ധ കേന്ദ്രീ കരിച്ചു അഭിനയ രംഗത്തു നിന്നും താല്‍ക്കാലികമായി മാറി നിന്നു.
ഫാസിൽ സംവിധാനം ചെയ്ത ‘അനിയത്തിപ്രാവ്’ (1997) എന്ന സിനിമ യില്‍ നായികയായി വീണ്ടും എത്തുകയും സിനിമാ പ്രേമികളുടെ ഇഷ്ടക്കാരി ആവുകയും ചെയ്തു.
ചരിത്രം വീണ്ടും ആവര്‍ത്തിച്ചു. കാതലുക്ക് മരിയാദൈ എന്ന പേരില്‍ അനിയത്തി പ്രാവ് തമിഴില്‍ റിമേക്ക് ചെയ്തതോടെ ശാലിനി തമിഴിലും മലയാള ത്തിലും താരമായി മാറുകയും ചെയ്തു. എന്നാല്‍ നടന്‍ അജിത്തു മായുള്ള വിവാഹ ത്തോടെ ശാലിനി അഭിനയ രംഗം വിട്ടു.
ഭരതന്‍ സംവിധാനം ചെയ്ത മാളൂട്ടി (1992) എന്ന സിനിമ യി ലൂടെ ബാല താര മായി ശ്യാമിലി മലയാള ത്തില്‍ എത്തുന്നത്. അതിനു മുന്‍പു തന്നെ മണി രത്നം ഒരുക്കിയ അഞ്ജലി എന്ന തമിഴ് സിനിമ യിലൂടെ അഭിനയ ത്തിനുള്ള ദേശീയ പുരസ്കാരം കരസ്ഥ മാക്കിയി രുന്നു.
പിന്നീട് ബാല നടിയായി തെന്നിന്ത്യന്‍ ഭാഷകളില്‍ എല്ലാം തിളങ്ങിയ ബേബി ശ്യാമിലി രംഗം വിടുകയും പിന്നീട് മുതിര്‍ന്നപ്പോള്‍ ‘ഒയേ’ എന്ന തെലുങ്കു സിനിമ യി ൽ നായികയായി എത്തി. ‘വള്ളീം തെറ്റി പുള്ളീം തെറ്റി’ എന്ന മലയാള ചിത്രത്തിലും ശ്യാമിലി നായികയായി അഭിനയിച്ചിരുന്നു.
– പി. എം. അബ്ദുല്‍ റഹിമാന്‍.