സംഗീത ഇതിഹാസം എ. ആര്‍. റഹ്‍മാന്‍റെ കൂടെയുള്ള ചിത്രം നസ്രിയ നസിം ട്വിറ്റര്‍ പേജില്‍ പങ്കു വെച്ചത് വൈറലായി. ഇതിഹാസത്തിനൊപ്പം (With The Legend himself arrahman Sir) എന്ന തലക്കെട്ടില്‍ നസ്രിയ പങ്കു വെച്ച ഫോട്ടോയില്‍ ഫഹദ് ഫാസിലും കൂടെയുണ്ട്. ഏതാനും മണിക്കൂറിനുള്ളില്‍ ഈ ചിത്രം ട്വിറ്ററില്‍ വൈറല്‍ ആവുകയും ചെയ്തു. ഒട്ടനവധി ലെെക്കും റീ-ട്വീറ്റുകളും ഈ പോസ്റ്റിന് ലഭിച്ചിട്ടുണ്ട്. ഫഹദ് ഫാസിൽ നായകനായി അഭിനയിച്ച് ഫാസില്‍ നിര്‍മ്മിച്ച മലയൻ കുഞ്ഞ് എന്ന സിനിമക്കു സംഗീതം നല്‍കിയത് എ. ആർ. റഹ്മാന്‍ ആയിരുന്നു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ar-rahman, fahad-fazil, nazriya, social-media, viral