കോഴിക്കോട് : സംവിധായകന്‍ ജോണ്‍ എബ്രഹാ മിന്റെ സ്മരണ ക്കായി ഒരുക്കുന്ന അന്താ രാഷ്ട്ര ഹ്രസ്വ ചലച്ചിത്ര മേള 2019 ഡിസംബര്‍ 13 മുതല്‍ 15 വരെ കോഴിക്കോട് ആര്‍ട്ട് ഗാലറി & കൃഷ്ണന്‍ മേനോന്‍ മ്യൂസിയം തിയ്യേ റ്ററില്‍ നടക്കും എന്ന് സംഘാടകര്‍ അറി യിച്ചു.
അന്താരാഷ്ട്ര തലത്തില്‍ നിന്നും ലഭിക്കുന്ന ഹ്രസ്വ ചിത്ര ങ്ങളില്‍ നിന്നും മികച്ചവ തെര ഞ്ഞെടുത്ത് മേള യിൽ പ്രദര്‍ശിപ്പിക്കും. പുരസ്‌കാരങ്ങള്‍ നിര്‍ണ്ണയി ക്കുവാന്‍ വ്യക്തി ഗത ജൂറി ഇല്ല എന്നതാണ് John Abraham International short Film Festival ന്റെ പ്രത്യേകത.
മേള യിലേക്കുള്ള ഹ്രസ്വ സിനിമകൾ അയക്കുവാനുള്ള അവസാന തിയ്യതി നവംബർ 24.
മേളയുടെ ഭാഗ മായി ഒരുക്കിയ ‘വോട്ടെക്‌സ് ആപ്പ്’ വഴി പ്രേക്ഷകര്‍ക്കു തന്നെ മികച്ച ചിത്രം, മികച്ച സംവിധായ കന്‍, മികച്ച അഭിനേതാവ് എന്നിവരെ തെര ഞ്ഞെടുക്കു വാൻ അവസരം നൽകും.
മികച്ച ചിത്ര ത്തിന് ഒരു ലക്ഷം രൂപയും ഫലകവും സംവിധായകൻ, അഭിനേതാവ് എന്നീ വിഭാഗ ത്തിൽ 25000 രൂപയും ഫലകവും സമ്മാനി ക്കും.
വോട്ടെക്സ് ആപ്പ് വഴി വോട്ടു ചെയ്യുന്നതിനു പുറമേ, തത്സമയം ഹ്രസ്വ ചിത്ര ങ്ങള്‍ വില യിരു ത്തുന്ന തിനും അവലോകനം ചെയ്യാനും പ്രേക്ഷകര്‍ക്ക് കഴിയും.