കൊച്ചി : ‘എട്ടു തവണ പൊട്ടിയാലും ഒമ്പതാമത് പടം വിജയിക്കും എന്ന് കരുതുന്ന സൂപ്പര്‍ താരങ്ങളാണ് മലയാള സിനിമയുടെ ശാപം’. മലയാള ത്തിലെ പ്രമുഖ നടനും എഴുത്തുകാരനും സംവിധായക നുമായ ശ്രീനിവാസന്‍ പറഞ്ഞു. ‘ആത്മകഥ’ എന്ന തന്‍റെ പുതിയ സിനിമ യുമായി ബന്ധപ്പെട്ട് വാര്‍ത്താ സമ്മേളനം നടത്തുക യായിരുന്നു അദ്ദേഹം. സിനിമ കള്‍ പൊളിഞ്ഞാലും താരമൂല്യം ഇടിയാത്ത താരങ്ങളാണ് സിനിമ യെ വഴി തെറ്റിക്കുന്നത്. എട്ടു പടങ്ങള്‍ പൊളിയുമ്പോള്‍ ഒമ്പതാമതൊരെണ്ണം ഹിറ്റാകുമെന്ന് ഇവര്‍ കരുതുന്നു. ഒമ്പതാമത്തെ പടത്തിനായി അവര്‍ നല്ലൊരു സംവിധായ കനെ കരുതി വെക്കും. ആ സിനിമ ഹിറ്റായി ക്കഴിഞ്ഞാല്‍ പിന്നീട് ഒരു പത്ത് സിനിമ കൂടി ആ കെയര്‍ഓഫില്‍ കിട്ടും. ഈ രീതിയിലുള്ള ഒരു കൊള്ളയാണ് ഇപ്പോള്‍ നടക്കുന്നത് എന്നും ശ്രീനിവാസന്‍ പറഞ്ഞു.
നമ്മുടെ പല സിനിമ കളും മൂക്കാതെ പഴുക്കുന്നതു പോലെ ഉള്ളവ യാണ്. തമിഴ്, തെലുങ്ക് ഭാഷകളില്‍ നിന്ന് വരുന്ന മസാല ചിത്രങ്ങളോടല്ല മലയാള സിനിമ മത്സരിക്കേണ്ടത്. അങ്ങനെ മത്സരിച്ച് അത്തരം സിനിമകള്‍ മലയാള ത്തില്‍ ഇറക്കിയാല്‍ പരാജയം ആയിരിക്കും ഫലം. ചിന്താ ശേഷിയുള്ള നിര്‍മ്മാതാക്കളാണ് മലയാള സിനിമയ്ക്ക് വേണ്ടത്. എന്നാല്‍ നല്ല സിനിമ എന്ന കാഴ്ചപ്പാടില്ലാത്ത നിര്‍മ്മാതാക്കള്‍ സിനിമയെ തകര്‍ക്കുക യാണ്. പണമുണ്ടാക്കുക എന്നതു മാത്രമാണ് ഇന്നത്തെ പല നിര്‍മ്മാതാക്കളുടെയും ലക്‍ഷ്യം.
നടന്‍ തിലകന് താര സംഘടന യായ ‘അമ്മ’ വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ല. അമ്മ ഒരു ചാരിറ്റി സംഘടന യാണ്. ആര്‍ക്കും അവസരം നിഷേധിക്കാനും അവസരം ഉണ്ടാക്കി ക്കൊടുക്കാനും സംഘടന യ്ക്ക് സാധിക്കില്ല.
സിനിമാ സംഘടന കളുടെ തലപ്പത്ത് ഇരിക്കുന്ന പലരും ഒരു പണിയും ഇല്ലാത്തവരാണ്. ഇവരുടെ പല പ്രവൃത്തി കളെയും ന്യായീകരിക്കാന്‍ ആവില്ല.
അമ്മ യിലും ഫെഫ്ക യിലും താന്‍ അംഗമാണ്. എന്നാല്‍ തന്‍റെ വ്യക്തി പരമായ കാര്യങ്ങളില്‍ ഇടപെടാനുള്ള അവകാശം സംഘടന കള്‍ക്കില്ല. എന്നാല്‍ സംഘടന കളുടെ വിലക്കിനെ ഞാനും ഭയപ്പെടുന്നുണ്ട്. സംഘ ബലത്തെ എപ്പോഴും പേടിക്കണമല്ലോ – ശ്രീനിവാസന്‍ പറഞ്ഞു.