- എസ്. കുമാര്‍
വായിക്കുക: actress, controversy, priyamani
ജോണി ആന്റണി മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്യാനൊരുങ്ങുന്ന ‘താപ്പാന’യില്‍ മമ്മൂട്ടിക്ക് പ്രിയാമണിയെ നായികയായി വേണ്ട എന്ന് തറപ്പിച്ചു പറഞ്ഞുവെന്നാണ് അണിയറ വാര്‍ത്തകള്‍. രഞ്‌ജിത്തിന്റെ ‘പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയിന്റ്’ എന്ന ചിത്രത്തിലാണ് ഇതിനു മുന്‍പ് മമ്മൂട്ടിയും പ്രിയാമണിയും ഒരുമിച്ചത്. മമ്മുട്ടി ഇങ്ങനെ ഒരു കടുത്ത തീരുമാനമെടുക്കാന്‍ എന്താണ് കാരണമെന്ന് അറിയില്ലെങ്കിലും പ്രാഞ്ചിയേട്ടനിലെ സെറ്റില്‍ വെച്ചുണ്ടായ ചില തര്‍ക്കമാണ് കാരണമെന്ന് പറയുന്നു. പ്രിയാമണിക്ക് പകരം താപ്പാനയിലെ നായികയായി സംവൃത സുനില്‍ വരുമെന്നാണ് അവസാനം കിട്ടിയ വിവരം.
- ന്യൂസ് ഡെസ്ക്
വായിക്കുക: cinema-politics, controversy, mammootty, priyamani, samvritha-sunil
ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ഗ്രാന്‍ഡ് മാസ്റ്ററില്‍ പ്രിയാമണി നായികയാകുന്നു. ദീപ്തിയെന്നാണ് ചിത്രത്തില്‍ പ്രിയാമണിയുടെ കഥാപാത്രത്തിന്റെ പേര്. ആദ്യമായാണ് പ്രിയാമണി മോഹന്‍ ലാലിന്റെ നായികയാകുന്നത്. നേരത്തെ രഞ്ജിത്ത് സംവിധാനം ചെയ്ത പ്രാഞ്ച്യേട്ടന്‍ ആന്റ് സെയ്‌ന്റ് എന്ന ചിത്രത്തില്‍ പ്രിയാമണി മമ്മൂട്ടിയുടെ നായികയായി അഭിനയിച്ചിട്ടുണ്ട്. സത്യം എന്ന ചിത്രത്തില്‍ പ്രിഥ്വി രാജിന്റെ നായികയായും പ്രിയ മലയാളത്തില്‍ തിളങ്ങിയിട്ടുണ്ട്.
ബിഗ് ബഡ്ജറ്റ് ചിത്രമായ ഗ്രാന്‍ഡ് മാസ്റ്റര്‍ നിര്‍മ്മിക്കുന്നത് വമ്പന്‍ പ്രൊഡക്ഷന്‍ ബാനറായ യു. ടി. വി. യാണ്. ചെസ്സ് കളിക്കാരനായ ഒരു പോലീസ് ഓഫീസറുടെ വേഷമാണ് ഗ്രാന്‍ഡ് മാസ്റ്ററില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ഇതിനു മുമ്പ് മാടമ്പി എന്ന ചിത്രത്തിലാണ് മോഹന്‍ലാലും ബി. ഉണ്ണികൃഷ്ണനും ഒരുമിച്ചത്. അതിനു ശേഷം പ്രിഥ്വിയെ നായകനാക്കി ഉണ്ണികൃഷ്ണന്‍ ദി ത്രില്ലര്‍ എന്ന ചിത്രം ചെയ്തു എങ്കിലും വന്‍ പരാജയമായിരുന്നു ആ ചിത്രം. ഗ്രാന്‍ഡ് മാസ്റ്റര്‍ മോഹന്‍ ലാലിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നാകുമെന്നാണ് അണിയറ പ്രവര്‍ത്തകരുര്‍ പറയുന്നത്. വിജയ് ഉലകനാഥ ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന് ദീപക് ദേവാണ് സംഗീതം നല്‍കുന്നത്. ലാലിനെ കൂടാതെ ജഗതി, സിദ്ദിഖ് തുടങ്ങി പ്രമുഖ താരങ്ങളും ഗ്രാന്‍ഡ് മാസ്റ്ററില്‍ ഉണ്ടാകും.
- എസ്. കുമാര്‍
മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പ്രാഞ്ചിയേട്ടന്‍ ആന്റ് സണ്‍സ് എന്ന ചിത്രത്തില്‍ നടി പ്രിയാമണി അഭിനയിക്കുന്നു. തൃശ്ശൂര്‍ അരിയങ്ങാടിയിലെ കച്ചവടക്കാരനായ പ്രാഞ്ചിയേട്ട നായിട്ടാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ എത്തുന്നത്. ഒരു ഇന്റീരിയര്‍ ഡിസൈനറുടെ വേഷമാണ് പ്രാഞ്ചിയേട്ടനില്‍ പ്രിയാമണി അവതരിപ്പിക്കുന്നത്. പ്രിയാമണിക്ക് പുറമെ ഖുശ്ബുവും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
തെന്നിന്ത്യയില്‍ ഏറെ തിരക്കുള്ള നടിയായ പ്രിയാമണി രഞ്ജിത്ത് തിരക്കഥ എഴുതി സംവിധാനം ചെയ്ത “തിരക്കഥ” എന്ന ചിത്രത്തിലെ മാളവിക എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ഏറെ ശ്രദ്ധ നേടിയിരുന്നു. തിരക്കഥയിലെ അഭിനയത്തിനു നിരവധി അവാര്‍ഡുകളും ധാരാളം നിരൂപക പ്രശംസയും പ്രിയാമണിയെ തേടിയെത്തി. അടുത്തയിടെ മണിരത്നം സംവിധാനം ചെയ്ത് വിക്രം, പൃഥ്വിരാജ്, ഐശ്വര്യാ റായ് എന്നിവര്‍ അഭിനയിച്ച രാവണനിലും പ്രിയാമണിക്ക് ശ്രദ്ധേയമായ ഭാഗം ഉണ്ടായിരുന്നു.
- എസ്. കുമാര്‍
ന്യൂ ഡല്‍ഹി : 56-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ബംഗാളി ചലച്ചിത്രമായ “അന്താഹീന്‍” ആണ് മികച്ച ചിത്രം. അനിരുദ്ധ റോയ് ചൌധരി സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ രാഹുല്‍ ബോസ് നായകനായും അപര്‍ണ സെന്‍ നായികയായും അഭിനയിച്ചിരിക്കുന്നു. ഇവര്‍ക്ക് പുറമെ ഷര്‍മിള ടാഗോര്‍, മീത വസിഷ്ഠ് എന്നിവരും ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നു.
മധുര്‍ ഭണ്ടാര്‍ക്കര്‍ സംവിധാനം ചെയ്ത ജനപ്രിയ ചിത്രമായ ‘ഫാഷനി’ലെ അഭിനയത്തിന് ബോളിവുഡ് നടി പ്രിയങ്ക ചോപ്രയ്ക്കാണ് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചത്. മറാഠി ചിത്രമായ “ജോഗ്വ” യിലെ അഭിനയത്തിന് ഉപേന്ദ്ര ലിമായെയ്ക്കാണ് മികച്ച നടനുള്ള പുരസ്കാരം.
പ്രിയങ്ക ചോപ്ര
മലയാള സിനിമയ്ക്ക് നേട്ടങ്ങളൊന്നും ഇല്ലാത്ത പുരസ്കാര പട്ടിക ജൂറി ചെയര്‍മാന്‍ ഷാജി എന്‍ കരുണ്‍ ഇന്ന് (ശനിയാഴ്‌ച്ച) രാവിലെയാണ് പ്രഖ്യാപിച്ചത്. അടൂര്‍ ഗോപാല കൃഷ്ണന്റെ പേരില്ലാത്ത ഒരു ദേശീയ പുരസ്കാര പട്ടിക ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രഖ്യാപിക്കപ്പെടുന്നത്.
‘തിരക്കഥ’ യില്‍ നിന്നും ഒരു ഗാന രംഗം
മികച്ച മലയാള ചിത്രമായി രഞ്ജിത്ത് സംവിധാനം ചെയ്ത “തിരക്കഥ” തെരഞ്ഞെടുക്കപ്പെട്ടു.
- ജെ.എസ്.
വായിക്കുക: prithviraj, priyamani, priyanka-chopra