നടൻ ധനുഷും സംവിധായിക ഐശ്വര്യ രജനികാന്തും ഔദ്യോഗികമായി വേര്‍പിരിഞ്ഞു. വിവാഹ മോചനം അംഗീകരിച്ച് ചെന്നൈ കോടതി ഉത്തരവ് ഇറക്കി. ഒരുമിച്ചുള്ള ജീവിതം മുന്നോട്ട് കൊണ്ടു പോകാന്‍ സാധിക്കില്ല എന്ന ഇരുകൂട്ടരുടെയും വാദം കേട്ടതിന് ശേഷമാണ് കോടതി വിവാഹ മോചനം അനുവദിച്ചത്.
രജനികാന്തിന്റെ മകൾ ഐശ്വര്യയും ധനുഷും തമ്മിലുള്ള വിവാഹം 2004 ലാണ് നടന്നത്. യാത്ര, ലിംഗാ എന്നിങ്ങനെ രണ്ട് മക്കളുണ്ട്. ധനുഷിനെ നായകനാക്കി ‘3’ എന്ന ചിത്രം സംവിധാനം ചെയ്തിട്ടുണ്ട് ഐശ്വര്യ.
ഇവർ വിവാഹ ബന്ധം വേര്‍പിരിയുന്നു എന്നുള്ള വാർത്ത പുറത്തു വന്നത് 2022 ലാണ്. സംയുക്ത പ്രസ്താവനയായി സമൂഹ മാധ്യമങ്ങളിലൂടെ അറിയിക്കുകയായിരുന്നു. വേര്‍ പിരിയുന്നു എന്ന് പരസ്യമായി പ്രഖ്യാപിച്ചതോടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇരുവരുടെയും കുടുംബങ്ങളും സുഹൃത്തുക്കളും ശ്രമിച്ചിരുന്നു.
മൂന്നു തവണ ഈ കേസ് കോടതി പരിഗണിച്ചിരുന്നു. മൂന്ന് പ്രാവശ്യവും ഹിയറിംഗിന് എത്തിയില്ല. അത് കൊണ്ട് തന്നെ ഇരുവരും തുടർന്നും ഒന്നിച്ച് പോകും എന്നും ഈയിടെ അഭ്യൂഹങ്ങള്‍ പരന്നു. എന്നാല്‍ നവംബര്‍ 21 ന് നടന്ന അവസാന ഹിയറിംഗിന് ഇവർ കോടതിയിൽ ഹാജരായി.
ഒന്നിച്ചു ജീവിക്കാൻ തങ്ങള്‍ക്ക് താല്‍പര്യം ഇല്ല എന്ന് ഇരുവരും കോടതിയെ ബോധിപ്പിച്ചു. തുടർന്നാണ് വിവാഹ മോചനം കോടതി അംഗീകരിച്ചത്. Insta