സിനിമാ നടി മീന ഇന്നലെ തിരുപ്പതിയില്‍ വെച്ച് വിവാഹിതയായി. വിദ്യാ സാഗറാണ് വരന്‍. ബാംഗ്ലൂരില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനിയര്‍ ആണ് ഇദ്ദേഹം. അധികം ആരേയും ക്ഷണിക്കാതെ ആയിരുന്നു വിവാഹം. ചടങ്ങിന് സാക്ഷികളായി ഏതാനും ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. സിനിമാ രംഗത്തെ സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും വേണ്ടി ബാംഗളൂരും ചെന്നൈയിലും പ്രത്യേകം സ്വീകരണ ചടങ്ങുകള്‍ ഒരുക്കിയിട്ടുണ്ട്.

1982ല്‍ ശിവാജി ഗണേശന്‍ നായകനായ ‘നെഞ്ചങ്കള്‍’ ആണ് മീനയുടെ ആദ്യ സിനിമ. ബാല താരമായിട്ടായിരുന്നു ഈ സിനിമയില്‍ മീന. ചെറു പ്രായം മുതല്‍ താന്‍ നില നിന്ന രംഗ എന്ന നിലയില്‍ വിവാഹത്തിനു ശേഷവും സിനിമയില്‍ അഭിനയം തുടരുന്നതില്‍ താന്‍ അസ്വാഭാവികത കാണുന്നില്ല എന്ന് മീന പറയുന്നു.




ലജ്ജാവതിയിലൂടെ മലയാളികളുടെ ശ്രദ്ധയാകര്‍ഷിച്ച് ചാന്ത്പൊട്ടിലൂടെ മലയാളിയുടെ മനം കവര്‍ന്ന താര സുന്ദരി ഗോപിക വിവാഹിതയാകുന്നു. മെയ് 22ന് തൃശ്ശൂരിലെ ഒല്ലൂരിലുള്ള സ്വവസതിയില്‍ വെച്ച് വിവാഹ നിശ്ചയം കഴിഞ്ഞ ഗോപിക വിവാഹത്തോടെ സിനിമയോട് വിട പറയും എന്നറിയുന്നു.






















