അയര്‍ലന്‍ഡില്‍ ഡോക്ടര്‍ ആയ നേര്യമംഗലം സ്വദേശി അജിലേഷ് ആണ് വരന്‍. രാവിലെ പത്ത് മണിയ്ക്ക് ആയിരുന്നു കോതമംഗലം മാര്‍തോമ ചെറിയ പള്ളിയില്‍ ഗോപികയുടെ കല്യാണം. എബ്രഹാം മാര്‍ സെവേറിയോസ് മെത്രോപൊലിത്തയുടെ കാര്‍മ്മികത്വത്തില്‍ ആയിരുന്നു കല്യാണം. ചടങ്ങില്‍ താര പൊലിമ ഉണ്ടായിരുന്നില്ല. സിനിമാ രംഗത്തെ സുഹൃത്തുക്കള്‍ക്കായി പിന്നീട് വിവാഹ സല്‍ക്കാരം നടത്തും. കൊച്ചിയില്‍ ആയിരിക്കും റിസപ്ഷന്‍.




ലജ്ജാവതിയിലൂടെ മലയാളികളുടെ ശ്രദ്ധയാകര്‍ഷിച്ച് ചാന്ത്പൊട്ടിലൂടെ മലയാളിയുടെ മനം കവര്‍ന്ന താര സുന്ദരി ഗോപിക വിവാഹിതയാകുന്നു. മെയ് 22ന് തൃശ്ശൂരിലെ ഒല്ലൂരിലുള്ള സ്വവസതിയില്‍ വെച്ച് വിവാഹ നിശ്ചയം കഴിഞ്ഞ ഗോപിക വിവാഹത്തോടെ സിനിമയോട് വിട പറയും എന്നറിയുന്നു.


















