മലയാള സിനിമയില്‍ ഒരു മാറ്റത്തിന്റെ ആവശ്യം തിരിച്ചറിഞ്ഞ ഒരു സംവിധായകനാണ് രഞ്ജിത്ത്. അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ പതിവ് മലയാള സിനിമകളില്‍ നിന്നും ഏറെ വേറിട്ട് നില്‍ക്കുന്നു. മമ്മുട്ടി നായകനായി കഴിഞ്ഞ വര്ഷം ഇറങ്ങിയ ‘പ്രാഞ്ചിയേട്ടന്‍ ആന്‍റ് ദി സെയിന്‍റ്’ എന്ന ചിത്രം അത്തരത്തില്‍ ഒരു മികച്ച പരീക്ഷണം തന്നെയായിരുന്നു. അതില്‍ രഞ്ജിത്ത് വിജയിക്കുകയും ചെയ്തു. വിജയിച്ച സിനിമകളുടെ രണ്ടാം ഭാഗം ഇറങ്ങുന്നത് സാധാരണയാണ് എന്നാല്‍ ഇത് ‘പ്രാഞ്ചിയേട്ടന്‍ ആന്‍റ് ദി സെയിന്‍റ്’ എന്ന ചിത്രത്തിന്റെ ഒന്നാം ഭാഗമാണെന്നാണ് സംവിധായകന്‍ പറയുന്നത്. “ധനികനായതിനു ശേഷം പ്രശസ്തിക്കു പിന്നാലെ പായുന്ന ഒരാളുടെ കഥയായിരുന്നു പ്രാഞ്ചിയേട്ടന്‍. പ്രശസ്തിയേക്കാള്‍ പണത്തെ ആരാധിക്കുന്ന ഒരാളാണ് ഇന്ത്യന്‍ റുപ്പീയിലെ നായകന്‍. ആ അര്‍ത്ഥത്തില്‍ പ്രാഞ്ചിയേട്ടന്‍റെ ഒന്നാം ഭാഗമാണ് “ഇന്ത്യന്‍ റുപ്പീ” രഞ്ജിത്ത് ഒരുക്കുന്ന ഇന്ത്യന്‍ റുപ്പീ എന്ന ചിത്രം അത്തരത്തില്‍ ‘പ്രാഞ്ചിയേട്ടന്‍ ആന്‍റ് ദി സെയിന്‍റ്’ എന്ന ചിത്രത്തിന്റെ ഒന്നാം ഭാഗമാണ് എന്ന് പറയാം. സമൂഹത്തിലെ സര്‍വ കൊള്ളരുതായ്മകള്‍ക്കും പിന്നില്‍ ഒരേയൊരു കാര്യമാണുള്ളത് – പണം! ധനമോഹികളുടെ എണ്ണം ദിവസം ചെല്ലുന്തോറും വര്‍ദ്ധിച്ചു വരുന്നു. അത്യാഗ്രഹികളായ ചെറുപ്പക്കാരാല്‍ കേരളം നിറയുന്നു. സംവിധായകന്‍ രഞ്ജിത് തന്‍റെ പുതിയ ചിത്രമായ ‘ഇന്ത്യന്‍ റുപ്പീ’ യ്ക്ക് പശ്ചാത്തലമാക്കുന്നത് ഈ വിഷയമാണ്.
പൃഥ്വിരാജ്, സുരേഷ്ഗോപി, തിലകന്‍, ജഗതി ശ്രീകുമാര്‍, ലാലു അലക്സ് എന്നിവരാണ് പ്രധാന താരങ്ങള്‍. റീമ കല്ലിങ്കലാണ് നായിക. ദേശീയ അവാര്‍ഡ് വിവാദത്തില്‍ രഞ്ജിത്തിനെതിരെ ശക്തമായി പ്രതികരിച്ച നടന്‍ സലിം കുമാറിനെയും രഞ്ജിത് ഈ ചിത്രത്തില്‍ അഭിനയിപ്പിക്കുന്നുണ്ട്. ‘പ്രാഞ്ചിയേട്ടന്‍ ആന്‍റ് ദി സെയിന്‍റ്’ എന്ന ചിത്രത്തിലെ പ്രാഞ്ചിയേട്ടനായി വേഷമിട്ട മമ്മുട്ടി പക്ഷെ ഈ ചിത്രത്തില്‍ ഇല്ല.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: mammootty, prithviraj, salim-kumar, suresh-gopi