മോഹൻ ലാൽ രാജി വെച്ചു : A M M A എക്സിക്യൂട്ടീവ് കമ്മിറ്റിയും പിരിച്ചു വിട്ടു

August 27th, 2024

mohanlal-thinking-epathram
താര സംഘടന A M M A യുടെ പ്രസിഡണ്ട് സ്ഥാനത്തു നിന്ന് മോഹൻലാൽ രാജി വെച്ചു. സംഘടനയിൽ അഭിപ്രായ ഭിന്നത രൂക്ഷമായതിനെ തുടർന്നാണ് രാജി. 17 അംഗ A M M A എക്സിക്യൂട്ടീവ് കമ്മിറ്റിയും പിരിച്ചു വിട്ടു.

ജസ്റ്റിസ് ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനെ തുടർന്ന് ഭരണ സമിതിയിലെ ചില ഭാര വാഹികൾ നേരിടേണ്ടി വന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ, A M M A യുടെ നിലവിലുള്ള ഭരണ സമിതി,  ധാർമ്മികമായ ഉത്തര വാദിത്വം മുൻ നിർത്തി രാജി വെക്കുന്നു എന്നാണു പ്രസിഡണ്ട് മോഹൻ ലാൽ സൂചിപ്പിച്ചത്.

ആരോപണം നേരിടേണ്ടി വന്ന A M M A ജനറൽ സെക്രട്ടറി നടൻ സിദ്ധീഖ് കഴിഞ്ഞ ദിവസം തൽസ്ഥാനം രാജി വെച്ചിരുന്നു. സെക്രട്ടറി സ്ഥാനം താൽക്കാലികമായി ഏൽക്കേണ്ടിയിരുന്ന നടൻ ബാബു രാജിനു എതിരെയും ലൈംഗിക ആരോപണം ഉയർന്നു.

ഇതോടെ താര സംഘടന കടുത്ത പ്രതി സന്ധിയിലും ഭരണ സമിതി സമ്മർദ്ദത്തിലും ആയി. നാല് ദിവസമായി കൊച്ചിയിലെ സംഘടനാ ഓഫീസ് അടച്ചു പൂട്ടിയ നിലയിൽ തുടരുന്നു എന്നാണു റിപ്പോർട്ട്.

എല്ലാ മാസവും ഒന്നാം തീയ്യതി തോറും മുതിർന്ന അംഗങ്ങൾക്കായി നൽകി വരുന്ന കൈനീട്ടവും ചികിത്സക്കായി നൽകി വരുന്ന സഹായവും തടസ്സം കൂടാതെ ലഭ്യമാക്കും.

അടുത്ത പൊതുയോഗം വരെ  A M M A യുടെ ഓഫീസ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാനും നിലവിലുള്ള ഭരണ സമിതി താൽക്കാലിക സംവിധാനം ഒരുക്കി യിട്ടുണ്ട്. രണ്ട് മാസത്തിനുള്ളിൽ പൊതു യോഗം ചേർന്ന് പുതിയ ഭരണ സമിതിയെ തെരഞ്ഞെടുക്കും.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

അഭിനയിക്കാന്‍ സുരേഷ് ഗോപിക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നൽകില്ല

August 23rd, 2024

actor-suresh-gopi-ePathram
കേന്ദ്ര മന്ത്രി പദവിയിൽ തുടരുമ്പോൾ സിനിമയിൽ അഭിനയിക്കാൻ നടന്‍ സുരേഷ് ഗോപിക്ക് കേന്ദ്ര സര്‍ക്കാര്‍ അനുവാദം നൽകുകയില്ല എന്ന് റിപ്പോർട്ട്. സിനിമാ അഭിനയം തുടരാൻ കേന്ദ്ര സര്‍ക്കാര്‍ ചട്ടങ്ങള്‍ തടസ്സമാവും.

സിനിമ തൻ്റെ പാഷൻ ആണ് എന്നും അഭിനയിക്കാൻ കഴിഞ്ഞില്ല എങ്കിൽ ചത്തു പോകും. സിനിമയിൽ അഭിനയിക്കുന്നതു കൊണ്ട് മന്ത്രി സ്ഥാനം പോയാൽ രക്ഷപ്പെട്ടു എന്നും സുരേഷ് ഗോപി പ്രഖ്യാപിച്ചിരുന്നു.

തൃശൂർ പാർലമെന്റ് മണ്ഡലത്തിൽ നിന്നും മത്സരിച്ച് വൻ ഭൂരിപക്ഷത്തിൽ ജയിച്ചു വന്നു കേന്ദ്ര മന്ത്രി സ്ഥാനം ഏറ്റെടുത്തതിനു ശേഷം സുരേഷ് ഗോപിയെ ആദരിക്കുവാനായി കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്സ് സംഘടിപ്പിച്ച പരിപാടിയിൽ വെച്ചാണ് ഇത് പറഞ്ഞത്.

ഒറ്റക്കൊമ്പൻ എന്ന സിനിമയിൽ അഭിനയിക്കുവാൻ കേന്ദ്രത്തിൽ അനുവാദം ചോദിച്ചിട്ടുണ്ട്. മാത്രമല്ല രണ്ടു ഡസനോളം സിനിമകളുടെ സ്ക്രിപ്റ്റ് വായിച്ച് ഇഷ്ടപ്പെട്ടു ആർത്തിയോടെ കാത്തിരിക്കുകയാണ് അഭിനയിക്കാൻ.

‘ഇനിയെത്ര സിനിമ ചെയ്യാനുണ്ട് എന്നുള്ള അമിത് ഷായുടെ ചോദ്യത്തിന് ഇരുപത്തി രണ്ടോളം എന്ന് പറഞ്ഞപ്പോൾ അമിത് ഷാ ആ പേപ്പറു കെട്ട് ഒരു സൈഡിലേക്ക് എടുത്തങ്ങ് കളഞ്ഞു. സെപ്റ്റംബർ ആറിന് ഒറ്റക്കൊമ്പൻ തുടങ്ങുകയാണ്. എന്തു തന്നെയായാലും ഞാൻ സെപ്റ്റംബർ ആറിന് ഇങ്ങ് പോരും. ഇനി അതിൻ്റെ പേരിൽ അവർ എന്നെ പറഞ്ഞയക്കുകയാണെങ്കിൽ ഞാൻ രക്ഷപ്പെട്ടു എന്നേ പറയാനുള്ളൂ’ എന്നും സുരേഷ് ഗോപി പറഞ്ഞു.

സുരേഷ് ഗോപിയുടെ പ്രഖ്യാപനം ഏറെ ഗൗരവമായാണ് കേന്ദ്ര സര്‍ക്കാര്‍ കാണുന്നത്. സിനിമയിൽ അഭിനയിക്കുന്നതു കൊണ്ട് മന്ത്രി സ്ഥാനം പോയാൽ രക്ഷപ്പെട്ടു എന്നുള്ള സുരേഷ് ഗോപിയുടെ പരാമര്‍ശം ബി. ജെ. പി. കേന്ദ്ര നേതൃത്വത്തിൻ്റെ കടുത്ത അതൃപ്തിക്കു കാരണം ആയിട്ടുണ്ട് മാത്രമല്ല അമിത് ഷായുടെ പേര് വിവാദ പ്രസംഗത്തില്‍ പരാമര്‍ശിച്ചതിലും അതൃപ്തി ഉണ്ട് എന്നാണു വിവരം.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പ്രകാശ് കോളേരി അന്തരിച്ചു

February 13th, 2024

director-prakash-koleari-passes-away-ePathram
ചലച്ചിത്രകാരൻ പ്രകാശ് കോളേരി (65) അന്തരിച്ചു. 1987 ല്‍ പുറത്തിറങ്ങിയ മിഴിയിതളില്‍ കണ്ണീരുമായി എന്ന സിനിമയുടെ സംവിധാനം നിർവ്വഹിച്ചു കൊണ്ടാണ് പ്രകാശ് കോളേരി ചലച്ചിത്ര രംഗത്ത് എത്തുന്നത്. തിരക്കഥാ കൃത്ത്, ഗാന രചയിതാവ്, സംഗീത സംവിധായകൻ എന്നീ നിലകളിലും പ്രകാശ് വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്

ദീർഘ സുംഗലീ ഭവ, അവൻ അനന്ത പത്മനാഭൻ, വരും വരാതിരിക്കില്ല, വലതു കാല്‍ വെച്ച്, പാട്ടു പുസ്തകം എന്നീ ചിത്രങ്ങൾ ഒരുക്കിയത് പ്രകാശ് കോളേരി ആയിരുന്നു.

വയനാട്ടിലെ വീട്ടിനുള്ളില്‍ പ്രകാശിനെ മരിച്ച നില യില്‍ കണ്ടെത്തുകയായിരുന്നു എന്നാണു റിപ്പോർട്ട്.

മാതാ പിതാക്കളുടെ മരണ ശേഷം വയനാട് കോളേരി അരിപ്പം കുന്നേല്‍ വീട്ടില്‍ പ്രകാശ് തനിച്ചായിരുന്നു താമസിച്ചിരുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി പ്രകാശിനെ വീടിന് പുറത്തേക്ക് കാണാത്തതിനെ തുടര്‍ന്ന് അയല്‍ വാസികളും ബന്ധുക്കളും അന്വേഷിച്ച് എത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

* Image Credit: F B Profile

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

വിജയകാന്ത് അന്തരിച്ചു

December 28th, 2023

actor-vijayakanth-passes-away-ePathram

പ്രശസ്ത നടനും ഡി. എം. ഡി. കെ നേതാവുമായ വിജയ കാന്ത് (71) അന്തരിച്ചു. ശ്വാസ കോശ സംബന്ധമായ അസുഖങ്ങളുമായി ബന്ധപ്പെട്ട് ചികിത്സയിൽ ആയിരുന്നു. ഇതിനിടെ കൊവിഡ് ബാധിക്കുകയും വെൻറിലേറ്ററിൽ പ്രവേശിപ്പിക്കുകയും ചെയ്തു. വ്യാഴാഴ്ച രാവിലെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്.

1952 ആഗസ്റ്റ് 25 ന് തമിഴ്‌ നാട്ടിലെ മധുരൈ  യിൽ ആയിരുന്നു വിജയ കാന്തിൻ്റെ ജനനം. വിജയരാജ് അളകര്‍ സ്വാമി എന്നാണ് യഥാര്‍ത്ഥ പേര്.

എം. എ. കാജാ സംവിധാനം ചെയ്ത് 1979 ല്‍ റിലീസ് ചെയ്ത ‘ഇനിക്കും ഇളമൈ’ ആയിരുന്നു ആദ്യ ചിത്രം. ഉഴവന്‍ മകന്‍, വൈദേഹി കാത്തിരുന്താള്‍, നൂറാവത് നാള്‍, വെട്രി, ക്യാപ്റ്റൻ പ്രഭാകർ, ഊമൈ വിഴിഗള്‍, പുലന്‍ വിചാരണൈ, ക്ഷത്രിയന്‍, വീരന്‍ വേലുത്തമ്പി, കൂലിക്കാരന്‍, സെന്തൂരപ്പൂവേ, എങ്കള്‍ അണ്ണ, ഗജേന്ദ്ര, ധര്‍മ്മപുരി, രമണ തുടങ്ങി 157 ചിത്രങ്ങളില്‍ അഭിനയിച്ചു. വിരുദഗിരി എന്ന സിനിമ സംവിധാനം ചെയ്തിട്ടുണ്ട്.

ദേശീയ മുർ‌പോക്ക് ദ്രാവിഡ കഴകം (ഡി. എം. ഡി. കെ.) എന്ന രാഷ്ട്രീയ പാർട്ടി സ്ഥാപകൻ കൂടിയായിരുന്ന വിജയ കാന്ത് രണ്ട് തവണ എം. എൽ. എ. ആയിട്ടുണ്ട്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

കലാഭവന്‍ ഹനീഫ് അന്തരിച്ചു

November 10th, 2023

actor-kalabhavan-haneef-passes-away-ePathram

കൊച്ചി : പ്രശസ്ത മിമിക്രി കലാകാരനും ചലച്ചിത്ര നടനുമായ കലാഭവന്‍ ഹനീഫ് അന്തരിച്ചു. കൊച്ചി മട്ടാഞ്ചേരി സ്വദേശിയാണ്. ശ്വാസ കോശ സംബന്ധമായ രോഗത്തിന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയില്‍ കഴിയുകയായിരുന്നു. വ്യാഴാഴ്ച ഉച്ചക്കു ശേഷമാണ് അന്ത്യം. വെള്ളിയാഴ്ച രാവിലെ 9 മണിയോടെ മട്ടാഞ്ചേരി കപ്പലണ്ടി മുക്ക് ശാദി മഹലില്‍ പൊതു ദര്‍ശനത്തിന് വച്ച ശേഷം പതിന്നര മണിയോടെ മട്ടാഞ്ചേരി ചെമ്പിട്ട പള്ളി ഖബര്‍സ്ഥാനില്‍ സംസ്കരിക്കും.

മിമിക്രി വേദികളിലും പിന്നീട് നാടകങ്ങളിലൂടെയും കലാ രംഗത്ത് സജീവമായി തുടര്‍ന്ന് കൊച്ചിന്‍ കലാഭവനിലെ മിമിക്സ് പരേഡ് ടീമിലും തുടര്‍ന്ന് സിനിമയിലും ഹനീഫ് ശ്രദ്ധേയമായ പ്രകടനം കാഴ്ച വെച്ചു. നൂറ്റി അമ്പതോളം ജനപ്രിയ സിനിമകളിൽ അഭിനയിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

1 of 18123...10...Last »

« Previous « ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം വഹീദാ റഹ്‌മാന്
Next Page » വിജയകാന്ത് അന്തരിച്ചു »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine