ലഹരിക്ക് എതിരെ അവബോധം നല്കുവാനായി ഒരുക്കിയ ‘പേയിംഗ് ഗസ്റ്റ്’ എന്ന ഹ്രസ്വ ചിത്രം പ്രേക്ഷക ശ്രദ്ധ നേടുന്നു. നിരവധി അവാർഡുകൾ നേടിയ അനിൽ കാരക്കുളം തിരക്കഥ എഴുതി സംവിധാനം ചെയ്ത ‘പേയിംഗ് ഗസ്റ്റ്’ കഴിഞ്ഞ വർഷത്തെ ജയൻ സ്മാരക പുരസ്കാരം കരസ്ഥമാക്കി. നിർമ്മാണം : സിബിൻ ഡേവിസ്.
ദിവ്യ, ഷീല, സ്മിത, സിബിൻ ഡേവീസ്, രാമചന്ദ്രൻ, ഹൃതിക് നാഥ് തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു.
അസോസിയേറ്റ് ഡയറക്ടർ : ഷാനവാസ് കണ്ണഞ്ചേരി, ക്യാമറ : ഫോക്കസ്മാൻ സാം, എഡിറ്റിംഗ് : രതീഷ് നായർ, മേക്കപ്പ് : ജയരാമൻ പൂപ്പാത്തി, കോസ്റ്റ്യൂം : മനോജ്, ആർട്ട് : രജനീഷ്, ബി. ജി. എം: ആനന്ദ് ബാബു, പ്രൊഡക്ഷൻ കൺ ട്രോളർ : നിലമ്പൂർ സണ്ണി എന്നിവരാണ് പിന്നണി പ്രവർത്തകർ.
കേരളം അനുദിനം മാറിക്കൊണ്ടിരിക്കുകയാണ്. മയക്കു മരുന്ന് വില്പനയും ഉപയോഗവും കുട്ടികളെയും പിടി മുറുക്കിയതായി വാർത്തകൾ കാണുന്നു. ഓരോ ദിവസം ചെല്ലുന്തോറും ദൈവത്തിന്‍റെ സ്വന്തം നാട് ലഹരിയുടെ വലയിൽ അകപ്പെടുന്നു.
അദ്ധ്യാപകർ അടക്കം ഉത്തരവാദിത്വപ്പെട്ടവരും കൂടി ഇതിന്‍റെ ഭാഗമാകുമ്പോൾ നാളത്തെ തല മുറയുടെ ഭാവി എന്തായിരിക്കും എന്ന ആശങ്കയാണ് ‘പേയിംഗ് ഗസ്റ്റ്’ നിർമ്മിക്കുവാന്‍ തന്നെ പ്രേരിപ്പിച്ചത് എന്ന് നിർമ്മാതാവ് സിബിൻ ഡേവീസ് പറഞ്ഞു.
- ‘പേയിംഗ് ഗസ്റ്റ്’ ഇവിടെ കാണാം