വളാഞ്ചേരി : പ്രശസ്ത നടി ശ്വേതാ മേനോന്‍ വിവാഹിതയായി. മുംബൈയില്‍ മാധ്യമ പ്രവര്‍ത്തകനായ ശ്രീവത്സന്‍ മേനോനാണ് വരന്‍. മഹാകവി വള്ളത്തോളിന്‍റെ ചെറുമകനാണ് ശ്രീവത്സന്‍ മേനോന്‍. മലപ്പുറം വളാഞ്ചേരി യിലുള്ള ശ്വേതയുടെ തറവാട്ട് വീട്ടില്‍ വെച്ചായിരുന്നു വിവാഹം.
അടുത്ത ബന്ധുക്കള്‍ മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്. സിനിമ യിലെ സഹപ്രവര്‍ത്തകര്‍ക്കും സുഹൃത്തു ക്കള്‍ക്കുമായി പിന്നീട് കൊച്ചിയില്‍ വിരുന്നു നടത്തും. ശ്രീവത്സന്‍ മേനോനും ശ്വേതയും കുറച്ചു കാലമായി പ്രണയ ത്തിലായിരുന്നു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: actress, swetha-menon, wedding