
തിരുവനന്തപുരം: പ്രശസ്ത നടി മീരാ ജാസ്മിന്റെ വിവാഹ രജിസ്ട്രേഷന്‍ നഗരസഭ താല്‍ക്കാലികമായി തടഞ്ഞു. മീരയുടെ ഭര്‍ത്താവ് തിരുവനന്തപുരം നന്ദാവനം സ്വദേശി അനില്‍ ജോണ്‍ ടൈറ്റസ് നേരത്തെ മറ്റൊരു വിവാഹം കഴിച്ചിട്ടുണ്ടെന്ന വാര്‍ത്തയെ തുടര്‍ന്നാണിത്. ഇതു സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തുവാന്‍ നഗര സഭ തീരുമാനിച്ചു. ഈ വര്‍ഷം ഫെബ്രുവരി 12നാണ് മീരയുടേയും അനില്‍ ജോണിന്റേയും വിവാഹം എല്‍. എം. എസ്. പള്ളിയില്‍ വച്ച് നടന്നത്. ബാംഗ്ളൂരില്‍ ഉള്ള ഒരു യുവതി ഭാര്യയാണെന്നുള്ള വാര്‍ത്തകള്‍ അനില്‍ നിഷേധിച്ചിരുന്നു. എന്നാല്‍ വിവാഹത്തിനു അനില്‍ പോലീസ് സംരക്ഷണം ആവശ്യപ്പെട്ടിരുന്നത് വാര്‍ത്തയായിരുന്നു.
മാര്യേജ് ആക്ട് പ്രകാരം രണ്ടാം വിവാഹങ്ങള്‍ക്ക് സാധുത ലഭിക്കണമെങ്കില്‍ നേരത്തെ ഉള്ള വിവാഹ ബന്ധം വേര്‍പെടുത്തിയതിന്റേയോ നേരത്തെ വിവാഹം കഴിച്ച പങ്കാളിയുടെ മരണ സര്‍ട്ടിഫിക്കേറ്റോ ഉള്‍പ്പെടെ ഉള്ള രേഖകള്‍ ഹാജരാക്കണം. നേരത്തെ അനിലിന്റേയും മീരയുടേയും വിവാഹം രജിസ്റ്റര്‍ ചെയ്തതായുള്ള വാര്‍ത്തകളെ കുറിച്ചും അന്വേഷിക്കും. ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകളോട് വിദേശത്തുള്ള അനിലും മീരയും ഇനിയും പ്രതികരിച്ചിട്ടില്ല.
അന്തരിച്ച പ്രശസ്ത തിരക്കഥാകൃത്തും സംവിധാകനുമായ ലോഹിതദാസ് ആണ് മീരയെ സിനിമാ രംഗത്തേക്ക് കൊണ്ടു വന്നത്. മോഹന്‍ലാല്‍, മമ്മൂട്ടി, പൃത്ഥ്വിരാജ്, ദിലീപ് തുടങ്ങിയവര്‍ക്കൊപ്പം നായികയായി അഭിനയിച്ചിട്ടുള്ള മീര ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച അഭിനേത്രി എന്ന് പേരെടുത്തു. മലയാളത്തില്‍ കൂടാതെ അന്യ ഭാഷാ ചിത്രങ്ങളിലും മീര ശ്രദ്ധിക്കപ്പെട്ടു. അടുത്ത കുറച്ച് കാലമായി മീര സിനിമയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു. അവസാനം അഭിനയിച്ച ചിത്രങ്ങള്‍ പലതും ബോക്സോഫീസില്‍ വന്‍ പരാജയവുമായിരുന്നു. പ്രശസ്തിക്കൊപ്പം വിവാദങ്ങളും മീരയെ പിന്തുടര്‍ന്നിരുന്നു. നേരത്തെ മറ്റൊരു കലാകാരനുമായി വിവാഹിതയാകുവാന്‍ പോകുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു.




2007-ലെ ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചു. മികച്ച ചിത്രമായി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത കാഞ്ചീവരം തിരഞ്ഞെടുക്കപ്പെട്ടു. നെയ്തുകാരുടെ ജീവിതത്തിലെ ദുഃഖങ്ങളുടേയും സ്വപ്നങ്ങളുടേയും കഥ പറഞ്ഞ കാഞ്ചീവരത്തിലെ നെയ്തു തൊഴിലാളിയെ അവതരിപ്പിച്ച പ്രകാശ് രാജാണ് മികച്ച നടന്‍. മികച്ച നടിയായി ഗിരീഷ് കാസറവള്ളി സംവിധാനം ചെയ്ത ഗുലാബി ടക്കീസെന്ന കന്നട ചിത്രത്തിലെ അഭിനയത്തിനു ഉമാശ്രീ അര്‍ഹയായി.



















