വിജയകാന്ത് അന്തരിച്ചു

December 28th, 2023

actor-vijayakanth-passes-away-ePathram

പ്രശസ്ത നടനും ഡി. എം. ഡി. കെ നേതാവുമായ വിജയ കാന്ത് (71) അന്തരിച്ചു. ശ്വാസ കോശ സംബന്ധമായ അസുഖങ്ങളുമായി ബന്ധപ്പെട്ട് ചികിത്സയിൽ ആയിരുന്നു. ഇതിനിടെ കൊവിഡ് ബാധിക്കുകയും വെൻറിലേറ്ററിൽ പ്രവേശിപ്പിക്കുകയും ചെയ്തു. വ്യാഴാഴ്ച രാവിലെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്.

1952 ആഗസ്റ്റ് 25 ന് തമിഴ്‌ നാട്ടിലെ മധുരൈ  യിൽ ആയിരുന്നു വിജയ കാന്തിൻ്റെ ജനനം. വിജയരാജ് അളകര്‍ സ്വാമി എന്നാണ് യഥാര്‍ത്ഥ പേര്.

എം. എ. കാജാ സംവിധാനം ചെയ്ത് 1979 ല്‍ റിലീസ് ചെയ്ത ‘ഇനിക്കും ഇളമൈ’ ആയിരുന്നു ആദ്യ ചിത്രം. ഉഴവന്‍ മകന്‍, വൈദേഹി കാത്തിരുന്താള്‍, നൂറാവത് നാള്‍, വെട്രി, ക്യാപ്റ്റൻ പ്രഭാകർ, ഊമൈ വിഴിഗള്‍, പുലന്‍ വിചാരണൈ, ക്ഷത്രിയന്‍, വീരന്‍ വേലുത്തമ്പി, കൂലിക്കാരന്‍, സെന്തൂരപ്പൂവേ, എങ്കള്‍ അണ്ണ, ഗജേന്ദ്ര, ധര്‍മ്മപുരി, രമണ തുടങ്ങി 157 ചിത്രങ്ങളില്‍ അഭിനയിച്ചു. വിരുദഗിരി എന്ന സിനിമ സംവിധാനം ചെയ്തിട്ടുണ്ട്.

ദേശീയ മുർ‌പോക്ക് ദ്രാവിഡ കഴകം (ഡി. എം. ഡി. കെ.) എന്ന രാഷ്ട്രീയ പാർട്ടി സ്ഥാപകൻ കൂടിയായിരുന്ന വിജയ കാന്ത് രണ്ട് തവണ എം. എൽ. എ. ആയിട്ടുണ്ട്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

രജനീകാന്തിന് ദാദാ സാഹെബ് ഫാല്‍ക്കെ പുരസ്‌കാരം

April 1st, 2021

RAJINI
ഇന്ത്യന്‍ സിനിമയിലെ പരമോന്നത പുരസ്കാരം ദാദാ സാഹെബ് ഫാല്‍ക്കെ അവാര്‍ഡ് രജനീ കാന്തിന് സമ്മാനിക്കും. ചലച്ചിത്ര രംഗത്ത് നല്‍കിയ സംഭാവന കളെ മാനിച്ച് നല്‍കി വരുന്ന ഭാരത സര്‍ക്കാരിന്റെ ഉന്നത സിനിമാ പുരസ്‌കാരമാണ് ദാദാ സാഹെബ് ഫാല്‍ക്കെ അവാര്‍ഡ്. കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ വകുപ്പു മന്ത്രി പ്രകാശ് ജാവഡേക്കര്‍ ട്വിറ്റര്‍ പേജിലൂടെ യാണ് അവാര്‍ഡ് വിവരം അറിയിച്ചത്.

മോഹന്‍ ലാല്‍, ആശാ ഭോസ്‌ലെ, സുഭാഷ് ഘായ്, ശങ്കര്‍ മഹാദേവന്‍ തുടങ്ങിയവര്‍ ആയിരുന്നു ജൂറി അംഗങ്ങള്‍. തെന്നിന്ത്യന്‍ നടന്മാരിലേക്ക് ഏറ്റവും ഒടുവിലായി ഫാല്‍ക്കെ പുരസ്കാരം തേടി എത്തിയത് ശിവജി ഗണേശനെ (1996) ആയിരുന്നു.

ഇന്ത്യന്‍ സിനിമയുടെ പിതാവ് എന്ന വിശേഷണം ഉള്ള ദാദാ സാഹെബ് ഫാല്‍ക്കെ യുടെ നൂറാം ജന്മ വാര്‍ഷികം (1969) മുതലാണ് അദ്ദേഹത്തിന്റെ പേരില്‍ പുരസ്‌കാരം  സമ്മാനിച്ചു തുടങ്ങിയത്. കഴിഞ്ഞ വര്‍ഷത്തെ അവാര്‍ഡ് ജേതാവ് അമിതാഭ് ബച്ചന്‍ ആയിരുന്നു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഹൊറര്‍ ചിത്രത്തിലൂടെ തമന്ന മലയാളത്തില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു

August 20th, 2019

thamanna-epathram

പ്രശസ്ത തെന്നിന്ത്യന്‍ നടി തമന്ന മലയാളത്തില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. ‘സെന്‍ട്രല്‍ ജയിലിലെ പ്രേതം’ എന്ന്പേരുള്ള ഹൊറര്‍ കോമഡി ചിത്രത്തില്‍ അഭിനയിക്കുവാന്‍ തമന്ന കരാറായെന്നാണ് റിപ്പോര്‍ട്ടുകള്‍.സന്ധ്യമോഹനാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഇതിന് മുന്‍പും തമന്ന ദേവി എന്ന തമിഴ് ചിത്രത്തില്‍ ഹൊറര്‍ വേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്..

ഈ ചിത്രം വിജയമായതിനെ തുടര്‍ന്ന് ഇതിന്റെ രണ്ടാം ഭാഗവും ഇറങ്ങിയിരുന്നു. അതിലും തമന്ന തന്നെയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ‘സെന്‍ട്രല്‍ ജയിലിലെ പ്രേതം’ ഇന്ത്യന്‍ ആര്‍ട്‌സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സംവിധായകനായ സന്ധ്യ മോഹന്‍റെ കഥയ്ക്ക് അമല്‍ കെ ജോബി ആണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്.

- അവ്നി

വായിക്കുക: ,

അഭിപ്രായം എഴുതുക »

ക്യാപ്റ്റന്‍ രാജു അന്തരിച്ചു

September 17th, 2018

actor-captain-raju-passess-away-ePathram കൊച്ചി : പ്രമുഖ അഭിനേതാവ് ക്യാപ്റ്റന്‍ രാജു (68 വയസ്സ്) അന്തരിച്ചു. തിങ്കളാഴ്ച രാവിലെ യായി രുന്നു അന്ത്യം. പത്തനംതിട്ട ഓമല്ലൂര്‍ കെ. യു. ഡാനി യേല്‍ – അന്നമ്മ ദമ്പതിക ളുടെ ഏഴാമത്തെ മകനാണ് രാജു. പ്രമീളയാണ് ഭാര്യ. ഏക മകന്‍ രവിരാജ്‌.

മലയാളം, തമിഴ്, കന്നട, തെലുങ്ക് ഭാഷ കളിലായി അഞ്ഞൂറോളം സിനിമ കളില്‍ ക്യാപ്റ്റന്‍ രാജു അഭി നയി ച്ചിട്ടുണ്ട്. 1981 ൽ ജോഷി സംവിധാനം ചെയ്ത ‘രക്തം’ എന്ന സിനി മയി ലൂടെ യായിരുന്നു ചലച്ചിത്ര രംഗ ത്തെക്കു വന്നത്. പിന്നീട് ‘രതി ലയം’ എന്ന സിനിമ യില്‍ സിലുക്കു സ്മിത യുടെ നായക നായി ശ്രദ്ധിക്ക പ്പെട്ടു. തുടര്‍ന്ന് സഹ നടനായും വില്ലനായും നിരവധി വേഷ ങ്ങള്‍ അഭിന യിച്ചു.

ഇതാ ഒരു സ്‌നേഹ ഗാഥ, മി. പവനായി 99.99 എന്നീ സിനിമ കള്‍ സംവി ധാനം ചെയ്തിട്ടുണ്ട്.

നാടോടിക്കാറ്റ് സിനിമ യിലെ ‘പവനായി’ എന്ന കഥാ പാത്രം ക്യാപ്റ്റന്‍ രാജു വിന്റെ അഭി നയ ജീവിത ത്തില്‍ ഒരു വഴി ത്തിരി വായി. മാസ്റ്റര്‍ പീസ് എന്ന ചിത്രത്തി ലാണ് അവസാനമായി അഭിനയിച്ചത്.

ഒരു വടക്കന്‍ വീരഗാഥ യിലെ അരിങ്ങോടര്‍, ആവനാഴി യിലെ സത്യ രാജ്, പുതു ക്കോട്ട യിലെ പുതു മണ വാള നിലെ മാട ശ്ശേരി തമ്പി, സാമ്രാജ്യ ത്തിലെ കൃഷ്ണ ദാസ്, സി. ഐ. ഡി. മൂസ്സ യിലെ കരുണന്‍ ചന്ത ക്കവല, തുട ങ്ങിയ നിരവധി ശ്രദ്ധേ യമായ കഥാ പാത്രങ്ങളെ തന്റെ വൈവിധ്യ മാര്‍ന്ന അഭി നയ ത്താല്‍ ക്യാപ്റ്റന്‍ രാജു സ്മരണീയ മാക്കി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വിജയ് ചിത്രം ‘മെർസൽ’ ബി. ജെ. പി. ക്കു തിരിച്ചടി

October 22nd, 2017

vijay-epathram
ചെന്നൈ : വിജയ് നായകനായി അഭിനയിച്ച ‘മെര്‍സല്‍’ എന്ന ചിത്രം വിവാദ ങ്ങള്‍ കൊണ്ട് സമ്പന്ന മായി. സിനിമ യില്‍ കേന്ദ്ര സര്‍ക്കാര്‍ നയ ങ്ങളെ വിമര്‍ശി ക്കുന്നു എന്ന ആക്ഷേപ വുമായി ബി. ജെ. പി. രംഗത്തു വന്നതോടെ ചിത്രം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു.

ചരക്കു സേവന നികുതി (ജി. എസ്. ടി.) യെ വിമര്‍ശിച്ചു കൊണ്ട് വിജയ് പറയുന്ന ‘‘ഏഴു ശതമാനം ജി. എസ്. ടി. യുള്ള സിംഗപ്പൂരിൽ ചികിത്സ സൗജന്യം. 28 ശതമാനം ജി. എസ്. ടി. യുള്ള നമ്മുടെ നാട്ടിൽ അതല്ല സ്ഥിതി. അമ്മ മാരുടെ താലി അറുക്കുന്ന ചാരായ ത്തിനു ജി. എസ്. ടി. ഇല്ല. ജീവൻ രക്ഷാ മരുന്നു കൾക്ക് 12 ശതമാനമാണ് ജി. എസ്. ടി. കോവിലു കളല്ല, ആശുപത്രി കളാണ് ഇവിടെ വരേണ്ടത്…..’’ എന്ന ഡയ ലോഗാണ് ബി. ജെ. പി. യെ ചൊടി പ്പിച്ചത്.

മാത്രമല്ല ഡിജിറ്റല്‍ ഇന്ത്യ, ആശു പത്രി കളിലെ ശിശു മരണം എന്നിവയും പ്രതിപാദ്യ വിഷയ മാണ്. ഇതെല്ലാം നീക്കം ചെയ്യണം എന്നായി രുന്നു ബി. ജെ. പി. ഉന്നയിച്ച ആവശ്യം.

എന്നാൽ ഈ വിവാദ ഡയലോഗു കൾ സമൂഹ മാധ്യമ ങ്ങളിൽ വ്യാപക മായി ഷെയർ ചെയ്താണ് വിജയ് ആരാധകർ സിനിമ യെ ആഘോഷി ച്ചത്. ബി. ജെ. പി. യുടെ വിമര്‍ശന ങ്ങള്‍ക്ക് എതിരെ തമിഴ് സിനിമാ ലോക വും രാഷ്ട്രീയ പ്രമുഖരും അണി നിരന്നു.

അഭി നേതാ ക്കളായ കമല്‍ ഹാസൻ, വിജയ് സേതു പതി, അരവിന്ദ് സ്വാമി, ശ്രീപ്രിയ, നടികർ സംഘം ജനറൽ സെക്രട്ടറി യും നിർമ്മാ താക്കളുടെ സംഘടനാ പ്രസി ഡണ്ടു മായ വിശാൽ, സംവിധായകൻ പാ രഞ്ജിത് തുട ങ്ങിയവർ ബി. ജെ. പി. എതിരെ രംഗത്തു വന്നു.

ഭരണകൂട ത്തിനെ എതിര്‍ക്കുവാന്‍ ജനാധിപത്യ വ്യവ സ്ഥിതി യില്‍ പൗരന് അവകാശം ഉണ്ട് എന്ന് വിജയ് യുടെ പിതാവും സംവി ധായ കനു മായ എസ്. എ. ചന്ദ്ര ശേഖര്‍ പ്രതികരിച്ചു.

സ്വകാര്യ ആശുപത്രി കളിലെ ചൂഷണ മാണ് സിനിമ യിലെ പ്രമേയം. ഇതിൽ ഡോക്ടർ മാരെ മോശ മായി ചിത്രീ കരിക്കുന്നു എന്ന ആരോ പണ വുമായി ഇന്ത്യൻ മെഡിക്കൽ അസോ സ്സി യേഷനും രംഗ ത്തു വന്നിരുന്നു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

1 of 212

« Previous « രജനി ദുബായില്‍ – യന്തിരന്‍ രണ്ടാം ഭാഗം ഓഡിയോ ലോഞ്ചിംഗ് 27ന്
Next Page » സംവിധായകന്‍ ഐ. വി. ശശി അന്തരിച്ചു »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine