കൊച്ചി : പ്രമുഖ അഭിനേതാവ് ക്യാപ്റ്റന്‍ രാജു (68 വയസ്സ്) അന്തരിച്ചു. തിങ്കളാഴ്ച രാവിലെ യായി രുന്നു അന്ത്യം. പത്തനംതിട്ട ഓമല്ലൂര്‍ കെ. യു. ഡാനി യേല്‍ – അന്നമ്മ ദമ്പതിക ളുടെ ഏഴാമത്തെ മകനാണ് രാജു. പ്രമീളയാണ് ഭാര്യ. ഏക മകന്‍ രവിരാജ്.
മലയാളം, തമിഴ്, കന്നട, തെലുങ്ക് ഭാഷ കളിലായി അഞ്ഞൂറോളം സിനിമ കളില്‍ ക്യാപ്റ്റന്‍ രാജു അഭി നയി ച്ചിട്ടുണ്ട്. 1981 ൽ ജോഷി സംവിധാനം ചെയ്ത ‘രക്തം’ എന്ന സിനി മയി ലൂടെ യായിരുന്നു ചലച്ചിത്ര രംഗ ത്തെക്കു വന്നത്. പിന്നീട് ‘രതി ലയം’ എന്ന സിനിമ യില്‍ സിലുക്കു സ്മിത യുടെ നായക നായി ശ്രദ്ധിക്ക പ്പെട്ടു. തുടര്‍ന്ന് സഹ നടനായും വില്ലനായും നിരവധി വേഷ ങ്ങള്‍ അഭിന യിച്ചു.
ഇതാ ഒരു സ്‌നേഹ ഗാഥ, മി. പവനായി 99.99 എന്നീ സിനിമ കള്‍ സംവി ധാനം ചെയ്തിട്ടുണ്ട്.
നാടോടിക്കാറ്റ് സിനിമ യിലെ ‘പവനായി’ എന്ന കഥാ പാത്രം ക്യാപ്റ്റന്‍ രാജു വിന്റെ അഭി നയ ജീവിത ത്തില്‍ ഒരു വഴി ത്തിരി വായി. മാസ്റ്റര്‍ പീസ് എന്ന ചിത്രത്തി ലാണ് അവസാനമായി അഭിനയിച്ചത്.
ഒരു വടക്കന്‍ വീരഗാഥ യിലെ അരിങ്ങോടര്‍, ആവനാഴി യിലെ സത്യ രാജ്, പുതു ക്കോട്ട യിലെ പുതു മണ വാള നിലെ മാട ശ്ശേരി തമ്പി, സാമ്രാജ്യ ത്തിലെ കൃഷ്ണ ദാസ്, സി. ഐ. ഡി. മൂസ്സ യിലെ കരുണന്‍ ചന്ത ക്കവല, തുട ങ്ങിയ നിരവധി ശ്രദ്ധേ യമായ കഥാ പാത്രങ്ങളെ തന്റെ വൈവിധ്യ മാര്‍ന്ന അഭി നയ ത്താല്‍ ക്യാപ്റ്റന്‍ രാജു സ്മരണീയ മാക്കി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: actor, obituary, remembrance, tamil