
പ്രശസ്ത ചലച്ചിത്രകാരൻ ഭാരതിരാജ (84) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ ചികിത്സയിൽ ആയിരുന്നു. തമിഴ് സിനിമയിൽ വേറിട്ട പാതയിൽ സഞ്ചരിച്ച സംവിധായകൻ, ഗ്രാമീണ പശ്ചാത്തല ത്തിലെ റിയലിസ്റ്റിക് സിനിമകളുടെ ആഖ്യാതാവ് എന്നെ നിലകളിൽ ഏറെ ശ്രദ്ധേയനായിരുന്നു.
സ്റ്റുഡിയോ സെറ്റുകളിൽ നിന്നും സിനിമ ക്യാമറയെ പ്രകൃതിയിലേക്ക് എത്തിച്ചത് അടക്കം ഏറെ വിപ്ലവ കരമായ മാറ്റങ്ങൾ കൊണ്ട് വന്നതിൽ പ്രമുഖ സ്ഥാനം ഇദ്ദേഹത്തിനുണ്ട്.
ചലച്ചിത്ര ലോകത്ത് ഒട്ടനവധി കലാകാരന്മാരെ അവതരിപ്പിച്ച നിർമ്മാതാവും തിരക്കഥാകൃത്തും നടനും കൂടിയായിരുന്നു ഭാരതിരാജ. നിരവധി ദേശീയ- സംസ്ഥാന പുരസ്‌കാര ജേതാവ് കൂടിയാണ്. 2004 ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്. 2013 ൽ കേരളം സംസ്ഥാന ചലച്ചിത്ര പുരസ്‌കാര സമിതിയുടെ ചെയർമാൻ ആയിരുന്നു.
തുടരും എന്ന മോഹൻലാൽ സിനിമയിലെ സ്റ്റണ്ട് മാസ്റ്റർ പളനി സ്വാമി എന്ന കഥാ പാത്രത്തിലൂടെ നടൻ എന്ന നിലയിൽ പുതു തലമുറക്കും പരിചിതനാണ് ഭാരതി രാജ. അദ്ദേഹത്തിന്റെ അവസാന ചിത്രം കൂടിയാണ് 2025 ൽ റിലീസ് ചെയ്ത തരുൺ മൂർത്തിയുടെ തുടരും.
മധുരൈ സ്വദേശിയായ ചിന്നസാമി സിനിമാ മോഹങ്ങ ളുമായി പഴയ മദിരാശി പട്ടണത്തിൽ എത്തുകയും നിരന്തരമായ പരിശ്രമങ്ങൾക്ക് ഒടുവിൽ കന്നഡ സിനിമയിലെ മാസ്റ്റർ ഡയറക്ടർ പുട്ടണ്ണ കനഗ ലിന്റെ സഹ സംവിധായകനായി സിനിമ യിൽ അരങ്ങേറ്റം കുറിക്കു കയും ചെയ്തു. മലയാളത്തിലും തമിഴിലും സൂപ്പർ ഹിറ്റുകൾ നൽകി വന്നിരുന്ന സംവിധായകൻ എം. കൃഷ്ണൻ നായർ ഒരുക്കിയ സിനിമകളിലും പ്രവർത്തിച്ചു.
പിന്നീട് 1977 ൽ പതിനാറു വയതിനിലെ എന്ന ചിത്ര ത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിച്ചത്.പിന്നീടുള്ള ദൃശ്യങ്ങൾ തമിഴിലെ നവസിനിമയുടെ ചരിത്രം തന്നെ യായി മാറി
ഏറ്റവും മികച്ച സംവിധായകനുള്ള തമിഴ് നാട് സംസ്ഥാന പുരസ്കാരം നേടിയ പതിനാറു വയതിനിലെയിൽ കമൽ ഹാസൻ, രജനികാന്ത്, ശ്രീദേവി എന്നിവരുടെ മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു. തുടർന്ന് ചെയ്ത സിനിമകൾ എല്ലാം തന്നെ തമിഴ് ചലച്ചിത്ര രംഗത്ത് ഏറെ ചർച്ച ചെയ്യപ്പെടുകയും വിവിധ പുരസ്കാര ങ്ങൾ നേടുകയും ചെയ്തു.
മണ്ണിന്റെ മണമുള്ള സിനിമകൾ ആയിരുന്നു അദ്ദേഹം ഒരുക്കിയത്. നായികമാർക്ക് പേരു കൾ പുനർ നിർണ്ണയി ക്കുമ്പോൾ R എന്ന അക്ഷരത്തിൽ തുടങ്ങുന്നതായിരുന്നു. രാധിക, രേവതി, രാധ, രഞ്ജിത, രഞ്ജിനി എന്നിവരുടെ അരങ്ങേറ്റം ഭാരതി രാജാ ചിത്രങ്ങളിലൂടെ ആയിരുന്നു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: death, director, filmmakers, obituary, remembrance, tamil






















